Mahalaya Amavasya 2022: ഹിന്ദുമത വിശ്വാസ പ്രകാരം മഹാലയ അമാവാസിയ്ക്ക് ഏറെ പ്രത്യേകതകളുണ്ട്. പൗര്‍ണമി കഴിഞ്ഞുവരുന്ന പതിനഞ്ചാമത്തെ ദിവസമാണ് മഹാലയ അമാവാസി. ഈ പതിനഞ്ച് ദിവസും പിതൃപൂജ നടത്തിയാൽ വളരെ ശ്രേഷ്ഠമാണെന്നാണ് പറയുന്നത്.  ദക്ഷിണേന്ത്യയിലെ ദസറ ആഘോഷത്തിന്റെ തുടക്കമാണ് മഹാലയ അമാവാസി.  കന്നി മാസത്തിലെ അമാവാസി ദിവസം പിതൃപൂജ ചെയ്താൽ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. നമ്മുടെ പൂര്‍വ്വികര്‍ക്കായി ജീവിച്ചിരിക്കുന്നവര്‍ ചെയ്യുന്ന കര്‍മ്മമാണല്ലോ  ശ്രാദ്ധം. കന്നി മാസത്തിലെ പൗര്‍ണമിയുടെ പിറ്റേന്നു മുതലാണ് പിതൃപൂജ ആരംഭിക്കുന്നത്. ഇത് മഹാലയ അമാവാസി നാളിൽ പരിസമാപ്തിയാകുകയും ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തവണത്തെ മഹാലയ അമാവാസി ഒക്‌ടോബർ 25-ന് അതായത് ഞായറാഴ്ചയാണ്. ഈ ദിവസം നാല് ഗ്രഹങ്ങളിൽ നിന്ന് ശുഭകരമായ യോഗം രൂപപ്പെടും. ഈ ദിവസം ചന്ദ്രൻ ചിങ്ങ രാശിയിൽ നിന്നും കന്നി രാശിയിലേക്ക് നീങ്ങും. ഇത് കന്നിരാശിയിലെ നാല് ഗ്രഹങ്ങളുടെ ശുഭകരമായ സംയോകത്തിന് ഇടയാക്കും. ബുദ്ധാദിത്യ, ലക്ഷ്മി നാരായൺ യോഗ എന്നിവയും ഈ സംയോഗത്തിൽ ഉൾപ്പെടും. ഇതിന്റെ ഫലം എല്ലാ രാശികളിലും ഉണ്ടാകുമെങ്കിലും പ്രത്യേകിച്ച് ഈ 5 രാശിക്കാർക്ക് ഈ യോഗം അടിപൊളി ഫലങ്ങൾ നൽകും. അത് ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം...


Also Read: ഇന്ന് കന്നി മാസത്തിലെ ആയില്യം; വ്രതമെടുക്കുന്നത് ഉത്തമം


മേട (Aries): മേടം രാശിക്കാർക്ക് മഹാലയ അമാവാസിയിൽ വളരെയധികം പ്രയോജനമുണ്ടാകും. ഇവർക്ക് എതിരാളികൾക്കും ശത്രുക്കൾക്കുമെതിരെ വിജയം ഉണ്ടാകും. കരിയറിന്റെ കാര്യത്തിലും മേടം രാശിക്കാർക്ക് ഈ യോഗം വളരെ ഫലപ്രദമായിരിക്കും. കരിയറിൽ വളരെയധികം വളർച്ചയുണ്ടാകും. സ്ഥാനക്കയറ്റം മുതൽ ജോലി മാറ്റം വരെ സംഭവിക്കാം. ആരോഗ്യം മെച്ചപ്പെടും. വിദ്യാർത്ഥികൾക്കും വിജയം ലഭിക്കും.


ഇടവം (Taurus): ഇടവ രാശിക്കാർക്കും ഈ യോഗം നല്ല അനുകൂല അവസരങ്ങൾ നൽകും. ഈ രാശിക്കാരുടെ ആത്മവിശ്വാസം വർദ്ധിക്കും. സാമൂഹികമായ സ്ഥാനമാനങ്ങളും വർദ്ധിക്കും. പ്രണയബന്ധങ്ങളിൽ മാധുര്യം ഉണ്ടാകും. കുട്ടികളുടെ ഭാഗത്തു നിന്നും നല്ല വാർത്തകൾ ലഭിക്കും. യുവാക്കളുടെ വിവാഹബന്ധം ഉറപ്പിക്കാം. ഫാഷൻ, കല, ആഭരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെ ബിസിനസ്സ് ചെയ്യുന്ന ആളുകളുടെ വരുമാനത്തിലും വർദ്ധനവുണ്ടാകും.


Also Read: ഈ നാലക്ഷരത്തിൽ തുടങ്ങുന്ന പേരുള്ള കുട്ടികൾ എല്ലാ കാര്യത്തിലും മുന്നിലായിരിക്കും


ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക്  ഈ യോഗം വളരെ ഫലപ്രദമായിരിക്കും. മാതാപിതാക്കളുടെ സഹായത്താൽ പ്രശ്‌നങ്ങൾ പരിഹരിക്കും. പൂർവ്വിക സ്വത്തിൽ വർദ്ധനവുണ്ടാകും. വസ്തുവോ വാഹനമോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. തൊഴിൽ മേഖലയിൽ നിങ്ങളുടെ സ്വാധീനം വർദ്ധിക്കും.


ധനു (sagittarius): ധനു രാശിയുടെ പത്താം ഭാവത്തിൽ നാല് ശുഭഗ്രഹങ്ങൾ കൂടിച്ചേർന്ന് ലക്ഷ്മീ നാരായണ യോഗമുണ്ടാക്കുന്നത് ഈ രാശിക്കാർക്ക് വളരെയധികം ഫലം ചെയ്യും. തൊഴിൽരംഗത്ത് വളർച്ചയുണ്ടാകും. ജോലി അന്വേഷിക്കുന്നവരുടെ ശ്രമങ്ങൾ വിജയിക്കും. ഇവർക്ക് എവിടെനിന്നെങ്കിലും നല്ല ഓഫറുകൾ ലഭിക്കും. കുടുംബത്തിൽ സ്വാധീനം വർദ്ധിക്കും. സാമ്പത്തിക പ്രശ്‌നങ്ങൾ നീങ്ങും.


Also Read: ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ പോയ പെൺകുട്ടിയെ ചിമ്പാൻസി ചെയ്തത്..! വീഡിയോ വൈറൽ 


 


മീനം (Pisces): മഹാലയ അമാവാസി നാളിൽ 4 ഗ്രഹങ്ങൾ ചേർന്ന് രൂപപ്പെടുന്ന ശുഭകരമായ യോഗം മീനരാശിക്കാർക്കും വളരെയധികം നല്ല ഫലങ്ങൾ നൽകും. ഈ സമയത്ത് വളരെ ശുഭകരമായ ഫലങ്ങൾ ലഭിക്കും. ദാമ്പത്യ ജീവിതം മധുരമായിരിക്കും, ബന്ധങ്ങൾ ശക്തമാകും. മാധ്യമ രംഗത്തും രാഷ്ട്രീയ രംഗത്തും പ്രവർത്തിക്കുന്നവർക്ക് സമയം ഏറെ നല്ലതാണ്. അവർക്ക് എന്തെങ്കിലും നേട്ടം ഉണ്ടായേക്കാം. ജീവിത പങ്കാളിയുമായി ചേർന്ന് പുതിയ ബിസിനസ് തുടങ്ങാം.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.