ഒൻപത് രാത്രികളിൽ ഇന്നാണ് മഹാനവമി. നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ പാർവ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ സരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു.മഹാനവമി പൂജ വെപ്പിന്റെ രണ്ടാം ദിനമാണ്. ഭഗവതിയെ ഐശ്വര്യദേവതയായ മഹാലക്ഷ്മിയായി ആരാധിക്കുന്ന ദിവസമായാണ് ആരാധിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. ഏഴാം ദിവസം കാളരാത്രിയായും, ദുർഗ്ഗാഷ്ടമി നാളിൽ ദുർഗ്ഗ ആയും, മഹാനവമി ദിനത്തിൽ മഹാലക്ഷ്മി ആയും, വിജയദശമിയിൽ മഹാസരസ്വതിയായും ആരാധിക്കാറുണ്ട്. മറ്റൊരു രീതിയിൽ നവദുർഗ്ഗ അഥവാ ഭഗവതിയുടെ ഒൻപത് ഭാവങ്ങളെ ആരാധിക്കുന്നു. 


Also ReadAuspicious Signs: നിങ്ങൾക്ക് ഇത്തരം സൂചനകളാണ് ലഭിക്കുന്നതെങ്കിൽ നല്ല ദിനങ്ങൾ വരുന്നുവെന്നർത്ഥം


ചില ഉപാസകർ പരാശക്തിയുടെ പത്തു ഭാവങ്ങളെ, ദശമഹാവിദ്യകളെ ഈ പത്തു ദിവസങ്ങളിലായി ആരാധിക്കുന്നു.കേരളത്തിൽ സരസ്വതിപൂജയും വിദ്യാരംഭവും പ്രധാനമാണ്. ഇതോടനുബന്ധിച്ചു കർണാടകത്തിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ രഥോത്സവവും വിദ്യാരംഭവും പ്രസിദ്ധമാണ്. 


Also ReadAstro Tips: കഠിന ശ്രമങ്ങൾക്ക് ശേഷവും ഫലം ലഭിക്കുന്നില്ലേ? ഈ എളുപ്പ ഉപായം പരീക്ഷിക്കൂ ഭാഗ്യം തെളിയും


കേരളത്തിൽ കോട്ടയത്തെ പനച്ചിക്കാട്, തൃശ്ശൂരിലെ തിരുവുള്ളക്കാവ്, കൊരട്ടി മുളവള്ളിക്കാവ്, എറണാകുളത്തെ ചോറ്റാനിക്കര, തിരുവനന്തപുരം പൂജപ്പുര സരസ്വതിക്ഷേത്രം, മലപ്പുറത്തെ കാടാമ്പുഴ, കണ്ണൂരിലെ മൃദംഗശൈലേശ്വരിക്ഷേത്രം,ശ്രീ മൂകാംബിക ദേവി ക്ഷേത്രം`പള്ളിക്കുന്ന് തൃശൂരിലെ കൊടുങ്ങല്ലൂർ, ആലപ്പുഴയിലെ ചക്കുളത്തുകാവ് തുടങ്ങി മിക്ക ക്ഷേത്രങ്ങളിലും നവരാത്രിയും വിദ്യാരംഭവും വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കപ്പെടുന്നു. നവരാത്രിയിലെ അവസാന മൂന്ന് ദിവസങ്ങൾ ഭഗവതിപൂജയ്ക്ക് പേരുകേട്ട ദിവസങ്ങളായി കണക്കാക്കപ്പെടുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.