ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സ്ഥാനമാറ്റം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഗ്രഹങ്ങളുടെ സ്ഥാനമാറ്റം ആളുകളുടെ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ട് വരും. ചിലരുടെ നല്ല സമയം ആരംഭിക്കുമ്പോൾ ചിലരെ കാത്തിരിക്കുന്നത് വലിയ അപകടനങ്ങളാകും. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഗൃഹങ്ങളുടെ സ്ഥാനത്തിന് വളരെയധികം മാറ്റങ്ങൾ സംഭവിച്ചു. അതിനാൽ തന്നെ എല്ലാ രാശിക്കാരും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂൺ ആദ്യം തന്നെ ബുധന് സ്ഥാനമാറ്റം സംഭവിച്ചിരുന്നു. ബുധൻ ജൂൺ മൂന്നിന് മീന രാശിയിൽ പ്രവേശിച്ചിരുന്നു. കൂടാതെ ജൂൺ അഞ്ചിന് കർമ്മങ്ങളുടെ ഫലം നൽകുന്ന ശനി ദേവൻ കുംഭ രാശിയിൽ പ്രവേശിച്ചു. ശനിയുടെ വക്രഗതിയും ജൂൺ 5 മുതൽ ആരംഭിച്ചിരുന്നു. കൂടാതെ സൂര്യനും മിഥുനം രാശിയിൽ പ്രവേശിച്ചു. ജൂൺ 18 ന് ശുക്രൻ മീനം രാശിയിൽ പ്രവേശിച്ചു. ഇപ്പോൾ ശുക്രനും, ബുധനും മീനം രാശിയിൽ നിലകൊള്ളുകയാണ്. ജൂൺ 27 ന് ചൊവ്വയുടെ രാശിയിലും മാറ്റം വന്നേക്കും.


ALSO READ : Saturn Retrograde Transit : ശനിയുടെ വക്രഗതിയും രാശി മാറ്റവും; ഈ മൂന്ന് രാശിക്കാർ ഇനി ധനവാന്മാരാകും


ജാഗ്രത പാലിക്കേണ്ട രാശികൾ 


മേടം: മേടം രാശിയിൽ ജനിച്ചവർക്ക് ഇത് ഗുണ - ദോഷ സമ്മിശ്ര സമയമാണ്. ഈ രാശിക്കാർക്ക് ധാരാളം പണം വന്ന് ചേരും. എന്നാൽ പണം ദൂർത്തടിച്ചാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. നിങ്ങൾക്ക് ഈ സമയം ആരോഗ്യ പ്രശ്‍നങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല. എന്നാൽ ചതിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ആരെയും അമിതമായി വിശ്വസിക്കരുത്. ദാമ്പത്യ ജീവിതത്തിലും പ്രശ്‍നങ്ങൾ ഉണ്ടാകും. 


കർക്കിടകം : കർക്കിടക രാശിയിൽ ജനിച്ചവർക്ക് ഏറ്റവും ദുഷ്കരമായ സമയമാണ് ഇത്. കുടുംബത്തിലും, ബന്ധുക്കൾക്കിടയിലും ധാരാളം പ്രശ്‍നങ്ങൾ ഉണ്ടാകും. ആരോഗ്യ പ്രശ്‍നങ്ങൾ വർധിക്കും. പകച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ദാമ്പത്യ ജീവിതത്തിലും പ്രശ്‍നങ്ങൾ ഉണ്ടാകും. 


കന്നി :  കന്നി രാശിയിൽ ജനിച്ചവർക്ക് ഇത് പരീക്ഷണങ്ങളുടെ സമയമാണ്. അജ്ഞാത ശത്രുക്കളിൽ നിന്ന് ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ട്. ആരെയും അമിതമായി വിശ്വസിക്കരുത്. ഇത് ജീവിതത്തിൽ ധാരാളം നഷ്ടങ്ങൾ ഉണ്ടാക്കും. വാഹനാപകടങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. കൂടാതെ കമിതാക്കൾക്കിടയിലും പ്രശ്‌നങ്ങൾ ഉണ്ടാകും. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.