എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിൽ അന്വേഷണ ഉത്തരവിറക്കി സംസ്ഥാന സർക്കാർ. ഡിജിപി എസ്. ദർവേഷ് സാഹിബിന് ഇതുസംബന്ധിച്ച ഉത്തരവ് നൽകി. ആരോപണം വന്നതിന് 20 ദിവസങ്ങൾക്ക് ശേഷമാണ് അന്വേഷണ ഉത്തരവ് വരുന്നത്.
അതേസമയം എഡിജിപിയുടെ സുഹൃത്തും ആർഎസ്എസ് നേതാവുമായ ജയകുമാറിന്റെ മൊഴി രേഖപ്പെടുത്തതിന് അന്വേഷണ സംഘം നോട്ടീസ് നൽകി. എഡിജിപി ജയകുമാറിനൊപ്പമാണ് നേതാക്കളെ സന്ദർശിച്ചതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജയകുമാറിന്റെ മൊഴി രേഖപ്പെടുത്തുന്നത്. എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.
ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹെസബാളെ, ആർഎസ്എസ് നേതാവ് റാം മാധവ് എന്നിവരെയാണ് എഡിജിപി സന്ദർശിച്ചത്. തിരുവനന്തപുരത്തും തൃശ്ശൂരിലും വച്ച് 10 ദിവസത്തെ ഇടവേളയിലാണ് കൂടിക്കാഴ്ച നടന്നത്. വ്യക്തിപരമായ കൂടിക്കാഴ്ച എന്നായിരുന്നു എഡിജിപിയുടെ വിശദീകരണം.
എന്നാൽ കൂടിക്കാഴ്ച പുറത്ത് വന്നതോടെ പ്രതിപക്ഷവും ഘടകകക്ഷികളും വലിയ വിമർശനങ്ങൾ ഉയർത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മധ്യസ്ഥനായാണ് എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ ഒഴിവാക്കണെമെന്ന് സിപിഐ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്വേഷണം കഴിയുന്നത് വരെ ഒരു നടപടിയും എടുക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എഡിജിപിക്കെതിരെ അന്വേഷണം നടത്താത്തതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ മുന്നണി യോഗത്തിൽ മുഖ്യമന്ത്രി അന്വേഷണം നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഉത്തരവ് ഇറക്കിയിരുന്നില്ല. തൃശ്ശൂർ പൂരം കലങ്ങിയതിൽ എഡിജിപിക്ക് വീഴ്ച പറ്റിയെന്ന് ഡിജിപി എസ്. ദർവേഷ് സാഹിബ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് എം.വിൻസെന്റ് എംഎൽഎയും കോൺഗ്രസും പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് സർക്കാർ ഉത്തരവ് നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.