ദീപാവലിക്ക് മുമ്പ് രാഹു-കേതു രാശിചക്രം മാറാൻ പോകുന്നു. രാഹു-കേതു ഗ്രഹങ്ങൾ  ഏതെങ്കിലും രാശിചിഹ്നത്തിൽ 18 മാസക്കാലമാണ് ഉണ്ടാവുക. നിലവിൽ രാഹു മേടം രാശിയിൽ സഞ്ചരിക്കുകയും ഒക്ടോബർ 30 ന് വൈകുന്നേരം 04:37 ന് മീനം രാശിയിലേക്കും കേതു കന്നി രാശിയിലേക്കും പ്രവേശിക്കും. 2025 മെയ് 18 വരെ ഈ രണ്ട് രാശിചിഹ്നങ്ങളിലും രണ്ട് ഗ്രഹങ്ങളും തുടരും. രാഹു-കേതു സംക്രമണത്തിൽ നിന്ന് ഏത് രാശിക്കാർക്കാണ് ഏറ്റവും ശുഭകരമായ ഫലമുണ്ടാകുകയെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം


മേടം രാശിക്കാർക്ക് രാഹു-കേതു രാശി മാറ്റം ശുഭകരമായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് കരിയറിൽ പുതിയ അവസരങ്ങൾ ലഭിക്കും. ജോലിയിൽ വിജയം കൈവരിക്കും. ഒരു പുതിയ ജോലിയിൽ ചേരുന്നതിന് ഈ കാലയളവ് ശുഭകരമായിരിക്കും. വ്യാപാരികൾക്ക് സമയം പ്രയോജനകരമാണ്. യാത്രാ പദ്ധതികൾ തയ്യാറാക്കും.


കർക്കിടകം 


കർക്കിടക രാശിക്കാർക്ക് ശുഭ വാർത്തകൾ വരും.  ഒരു നല്ല വാർത്ത കൊണ്ടുവരാൻ രാഹു-കേതു ട്രാൻസിറ്റ് സഹായിക്കും. രാഹു-കേതുവിന്റെ സ്വാധീനത്താൽ, നിങ്ങൾ പ്രശ് നങ്ങളിൽ നിന്ന് രക്ഷപ്പെടുകയും നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കുകയും ചെയ്യും. ബിസിനസുകാർക്ക് നേട്ടങ്ങൾ അനുഭവപ്പെടും. ജോലി ചെയ്യുന്നവർക്കും സ്ഥാനക്കയറ്റം ലഭിക്കും.


ചിങ്ങം


ദീപാവലിക്ക് മുൻപുള്ള രാഹു കേതു മാറ്റം ചിങ്ങം രാശിക്കാർക്ക് ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ മാറ്റും. കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചിലവഴിക്കും. ബിസിനസിൽ ലാഭം ഉണ്ടാവും. ആരെങ്കിലുമായി പുതിയ കരാറിൽ ഒപ്പു വെക്കാം.


തുലാം രാശി


തുലാം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ ലഭിക്കും. പങ്കാളിയുമായി സമയം ചിലവഴിക്കും. വരുമാനത്തിൽ വർധന ഉണ്ടാവും. ആരോഗ്യം മികച്ചതായിരിക്കും, ചിലവുകളിൽ നിയന്ത്രണം ഉണ്ടായിരിക്കും. ജീവിതത്തിൽ ആഗ്രഹിക്കുന്ന ഫലങ്ങൾ ഉണ്ടാവും.



 

 


 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.