നിങ്ങളുടെ ജനനസമയത്തെ നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനങ്ങൾ നിങ്ങളുടെ ബന്ധങ്ങളിലും സ്വഭാവത്തിലും കൂടി ദൃശ്യമാകും. നിങ്ങൾ ബന്ധങ്ങളിൽ വിശ്വസിക്കുന്നവരാണെങ്കിൽ അത് നിങ്ങളുടെ രാശിയുടെ ഗുണം കൊണ്ട് കൂടിയും ആവാം. ഇപ്പോഴിതാ പ്രണയത്തിനും ബന്ധങ്ങൾക്കും ഏറെ പ്രാധാന്യമുള്ള വാലന്റൈൻസ് ദിനം  കൂടി വന്നിരിക്കുന്നു. ഇത്തരത്തിൽ സൗഹൃദത്തിലും ബന്ധങ്ങളിലും വിശ്വസ്തത പുലർത്തുന്ന ചില രാശി ചിഹ്നങ്ങളെക്കുറിച്ച് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടവം


ഇടവം രാശിയിൽ ജനിച്ച ആളുകൾ വിശ്വസനീയരായ സുഹൃത്തുക്കളാണ്. ഈ രാശി ചിഹ്നങ്ങൾ ഒരാളുമായി ഒരു ബന്ധം സ്ഥാപിച്ചുകഴിഞ്ഞാൽ, അതിലവർ എക്കാലത്തും വിശ്വസ്തരായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 
തങ്ങളുടെ പ്രിയപ്പെട്ടവരെ സഹായിക്കാനും സംരക്ഷിക്കാനും അവർ സാധ്യമായതെല്ലാം ചെയ്യും. സൗഹൃദങ്ങളുടെ കാര്യം നോക്കിയാൽ പരസ്പര ബഹുമാനത്തിലും വിശ്വസ്തതയിലും അധിഷ്ഠിതമായ ശാശ്വതമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ എപ്പോഴും ശ്രമിക്കുന്നവരായിരിക്കും ഇവർ.


കർക്കിടകം


ഏറ്റവും സഹാനുഭൂതിയുള്ളവരാണ് കർക്കിടകം രാശിക്കാർ ഇവരുടെ ശക്തമായ വൈകാരിക അവബോധം മറ്റുള്ളവരോട് ആഴത്തിലുള്ളതും അർത്ഥവത്തായതുമായ ബന്ധം സ്ഥാപിക്കാൻ സഹായിക്കും. താൽപ്പര്യമുള്ളവരോട് അവർ വളരെ വിശ്വസ്തരാണ്. എല്ലാ സന്തോഷത്തിലും സങ്കടത്തിലും പ്രിയപ്പെട്ടവരോടൊപ്പം നിൽക്കുന്ന അചഞ്ചലമായ പിന്തുണ ബന്ധങ്ങളിൽ കൊടുക്കുന്നവരാണ് കർക്കിടകം രാശിക്കാർ. സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ക്ഷേമത്തിനും സന്തോഷത്തിനും മുൻഗണന നൽകുന്നവർ കൂടിയാണിത്.


ചിങ്ങം


ചിങ്ങം രാശിക്കാർ പങ്കാളികളോടുള്ള അചഞ്ചലമായ വിശ്വസ്തതയ്ക്ക് പേരുകേട്ടവരാണ്.  സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടും ആഴത്തിൽ ബന്ധം സൂക്ഷിക്കുന്നവരായിരിക്കും ഇവർ. തങ്ങളുടെ പ്രിയപ്പെട്ടവരുടെ സന്തോഷവും ക്ഷേമവും ഉറപ്പാക്കാൻ അവർ  എന്തും ചെയ്യാൻ തയ്യാറാകുന്നവർ കൂടിയാണ്. ചിങ്ങം രാശിക്കാർക്ക് വിശ്വസ്തത അവരുടെ ദൈനംദിന ജീവിതത്തിലെ പ്രധാന ഘടകമാണ്.


വൃശ്ചികം


വൃശ്ചികം രാശിക്കാർ ബന്ധങ്ങളിൽ വൈകാരികമായിരിക്കുന്നവരാണ്. ഇവർ മറ്റുള്ളവരുമായി ആഴത്തിലുള്ള ബന്ധം സ്ഥാപിക്കും.  ഒരു സൗഹൃദത്തിലോ ബന്ധത്തിലോ ഏർപ്പെട്ടാൽ, ഈ രാശി ചിഹ്നങ്ങൾ അതിൽ 100 ശതമാനവും വിശ്വസ്തരായിരിക്കും. ഇടപെടലുകളിലെ സത്യസന്ധതയെയും സുതാര്യതയെയും ഇവർ വിലമതിക്കുന്നു, വിശ്വസിക്കുന്ന ആളുകളിൽ നിന്ന് അതേ അളവിലുള്ള വിശ്വസ്തതയും വൃശ്ചികം രാശിക്കാരും പ്രതീക്ഷിക്കുന്നു.


മകരം രാശി


മകരം രാശിക്കാർ തങ്ങളുടെ പങ്കാളികളോട് വിശ്വസ്തരായിരിക്കുന്നവരായിരിക്കും.  തങ്ങളുടെ പ്രിയപ്പെട്ടവരുടെ ആവശ്യങ്ങൾക്കും ക്ഷേമത്തിനും മുൻഗണന നൽകുന്നവർ കൂടിയാണിത്. മകരം രാശിക്കാർ എല്ലായ്പ്പോഴും അവരുടെ വികാരങ്ങൾ പരസ്യമായി പ്രകടിപ്പിക്കാറില്ല. എന്നാൽ ആഴത്തിലുള്ള വിശ്വാസമാണ് ബന്ധങ്ങളിൽ ഇവരുടെ കൈമുതലാവുന്നത്. ഏത് സാഹചര്യത്തിലും അവർക്ക് താൽപ്പര്യമുള്ളവരെ അവർ പിന്തുണയ്ക്കും.
.


കുറിപ്പ്: ഇന്റർനെറ്റിൽ ലഭ്യമായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ വിവരങ്ങൾ . ഈ ലേഖനവുമായി ബന്ധപ്പെട്ട വിവരങ്ങളോ വിവരങ്ങളോ Zee Malayalam സ്ഥിരീകരിക്കുന്നില്ല. 



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.