Mangal Transit In Aries 2022: ജ്യോതിഷത്തിൽ ഓരോ ഗ്രഹങ്ങളുടേയും രാശി മാറുന്ന സമയം പറഞ്ഞിട്ടുണ്ട്. ചൊവ്വയും ഒരു നിശ്ചിത സമയത്തിനുള്ളിൽ രാശി മാറിക്കൊണ്ടിരിക്കും. ഭൂമി, വിവാഹം, ധൈര്യം എന്നിവയുടെ ഘടകമായ ചൊവ്വ ഇപ്പോൾ മേടരാശിയിലാണ്. ജൂൺ 27 നാണ് ചൊവ്വ മേടം രാശിയിൽ പ്രവേശിച്ചത് ഇത് ആഗസ്റ്റ് ഓഗസ്റ്റ് 10 വരെ ഇവിടെ തുടരും. ഈ സമയത്ത് 3 രാശിക്കാർക്ക് ചൊവ്വ വളരെ അനുകൂലമായിരിക്കും.  2022 ജൂലായ് മാസത്തിലും 2022 ആഗസ്റ്റിലെ ആദ്യ 10 ദിവസങ്ങളും ഇവർക്ക് മികച്ചതായിരിക്കും. അത് ഏതൊക്കെ രാശികളാണെന്ന് നമുക്കറിയാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വ്യാഴ സംക്രമണം: ഒരു വർഷത്തേക്ക് ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ ധനലാഭം, ഭാഗ്യം തിളങ്ങും!


മിഥുനം (Gemini): മിഥുനം രാശിക്കാർക്ക് ചൊവ്വ സംക്രമണം വളരെ നല്ലതായിരിക്കും.  വരും ദിവസങ്ങളിൽ മിഥുന രാശിക്കാരുടെ വരുമാനം വർദ്ധിക്കും. വ്യവസായികൾക്ക് ധനലാഭമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വർദ്ധിച്ച ചെലവുകൾ നിങ്ങൾക്ക് ബുദ്ധിമുട്ടു ഉണ്ടാക്കില്ല.  എന്നാലും നിങ്ങൾ ഒരു ബജറ്റ് തയ്യാറിക്കിയായിരിക്കും ചെലവഴിക്കുക. ജോലി മികച്ചതായിരിക്കും. പങ്കാളിയുടെ പിന്തുണ ലഭിക്കും.


Also Read: Viral Video: സിന്ദൂരം അണിയിക്കുന്നതിനിടയിൽ വരൻ ഒപ്പിച്ചു ഉഗ്രൻ പണി, നാണിച്ച് മുഖം ചുവന്ന് വധു..! വീഡിയോ വൈറൽ


കർക്കടകം (Cancer): മേടരാശിയിലെ ചൊവ്വ കർക്കടക രാശിക്കാർക്ക് വളരെ ഗുണമുണ്ടാക്കും. ഇവർക്ക് ധാരാളം പണം ലഭിക്കും.  തൊഴിൽ പുരോഗതി കൈവരിക്കും. പുതിയ ജോലി ഓഫർ വന്നേക്കാം. ജോലി മാറുന്നതിനും ആഗ്രഹിച്ച സ്ഥലത്തേക്ക് സ്ഥലം മാറ്റം ലഭിക്കുന്നതിനും അവസരമുണ്ട്. പ്രൊമോഷൻ-ഇൻക്രിമെന്റ് എന്നിവ ഉണ്ടായേക്കാം.  വസ്തു സംബന്ധമായ ജോലികൾ ചെയ്യുന്നവർക്ക് വളരെ നല്ല സമയം.


Also Read: ജീവിത പങ്കാളിയെ കുറിച്ചുള്ള രഹസ്യമറിയാം നിങ്ങളുടെ കൈപ്പത്തിയിൽ നിന്നും! 


 


ചിങ്ങം (Leo): ചിങ്ങ രാശിക്കാർക്കും ചൊവ്വയുടെ സംക്രമം ഗുണം നൽകും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. വിദേശത്തുനിന്നും വൻ ധനലാഭമുണ്ടാകും.  ജോലിയിൽ വിജയം ഉണ്ടാകും. മുടങ്ങിക്കിടന്ന പ്രവൃത്തികൾ പൂർത്തിയാകും. സർക്കാർ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വിജയമുണ്ടാകും. പരീക്ഷ-ഇന്റർവ്യൂ എന്നിവയിൽ വിജയിക്കും. മൊത്തത്തിൽ ഈ സമയം ഇവർക്ക് നല്ലതായിരിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.