Mars Transit 2022: ജ്യോതിഷ പ്രകാരം ഒക്ടോബർ 16 ന് ചൊവ്വ മിഥുന രാശിയിൽ പ്രവേശിക്കും. ഒരു ഗ്രഹം എപ്പോഴൊക്കെയാണോ രാശി മാറുന്നത്‌ അതിന്റെ സ്വാധീനം 12 രാശിക്കാരിലും കാണപ്പെടും.  അത് ചിലർക്ക് ശുഭഫലങ്ങളും എന്നാൽ മറ്റു ചിലർക്ക് അശുഭ ഫലങ്ങളും ആയിരിക്കാം. ഏതൊക്കെ രാശിക്കാർക്കാണ് ഈ സമയം ശുഭകരമാകുന്നതെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

ജ്യോതിഷ പ്രകാരം ചൊവ്വയുടെ രാശിമാറ്റം ഏതാണ്ട് ഉച്ചയ്ക്ക് 12:04 ന് സംഭവിക്കും ശേഷം 15 ദിവസത്തിന് ശേഷം അതായത് ഒക്ടോബർ 30 ന് വൈകുന്നേരം 06.19 ന് ഇത് വക്രഗതിയിൽ ചലിക്കാൻ തുടങ്ങുകയും ചെയ്യും.  നവംബർ 13 വരെ അങ്ങനെ തന്നെ തുടരും. ഈ സമയത്ത് ചില രാശിക്കാർക്ക് വൻ ഭാഗ്യമുണ്ടാകും. 


Also Read: Diwali 2022: ലക്ഷ്മി ദേവിയുടെ കൃപയാൽ ദീപാവലി സമയത്ത് മിന്നുന്ന രാശികൾ ഇതാണ്, നിങ്ങളുടെ രാശിയും ഉണ്ടോ?


മേടം (Aries): മിഥുന രാശിയിലെ ചൊവ്വ സംക്രമണം ഈ രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും. ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവരും. മുതിർന്നവരുടെ പിന്തുണ ലഭിക്കും. ചൊവ്വ സംക്രമിക്കുന്ന സമയത്ത് നിങ്ങളുടെ പ്രവർത്തനങ്ങൾ അഭിനന്ദിക്കപ്പെടും. ഈ കാലയളവിൽ നിങ്ങൾക്ക് വളരെ നല്ല സമയമായിരിക്കും. കുടുംബത്തിന്റെ പിന്തുണ കൂടെയുണ്ടാകും. 


ഇടവം (Taurus): ഈ  സമയം ഇടവം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പണം നിക്ഷേപിച്ചാൽ ലാഭമുണ്ടാകും. ഈ സമയത്ത് ആരോഗ്യത്തിന്റെ കാര്യത്തിൽ ചില മുൻകരുതലുകൾ എടുക്കേണ്ടത് ആവശ്യമാണ്. ജോലിയിൽ സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. സംസാരത്തിൽ ശ്രദ്ധിക്കണം. ഈ സമയത്ത്, ഏത് തീരുമാനവും ശ്രദ്ധാപൂർവ്വം എടുക്കേണ്ടതുണ്ട്.


Also Read: കീരിയും കരിമൂർഖനും മുഖാമുഖം, പിന്നെ സംഭവിച്ചത്..! ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു 


 


ചിങ്ങം (Leo): ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഈ കാലയളവിൽ സാമ്പത്തിക നേട്ടങ്ങളും ചെലവുകളും ഉണ്ടാകും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കുന്നതിൽ നിങ്ങൾ വിജയിക്കും. നിങ്ങൾ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുകയാണെങ്കിൽ ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ അനുകൂല സമയമാണ്. വിദഗ്‌ധരുമായി കൂടിയാലോചിച്ച ശേഷമേ ഇതിൽ ഒരു തീരുമാനം എടുക്കാവൂ.  


കുംഭം (Aquarius): ഈ രാശിക്കാർക്ക് ഈ കാലയളവിൽ അനുകൂല ഫലങ്ങൾ ലഭിക്കും. ഈ രാശിയുടെ അഞ്ചാം ഭാവത്തിലാണ് ചൊവ്വ സംക്രമിക്കുന്നത്.  അത് സന്താനങ്ങൾ, വിദ്യാഭ്യാസം, അറിവ്, സ്നേഹം എന്നിവയുടെ പാവനമായി പറയപ്പെടുന്നു. ഈ സമയത്ത് ഒരു കുറുക്കുവഴിയും ഉപയോഗിക്കരുത്. ഈ കാലയളവിൽ നടത്തുന്ന ഏതൊരു നിക്ഷേപവും ഭാവിയിൽ നിങ്ങൾക്ക് വൻ ലാഭം നൽകും


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.