Diwali 2022: ലക്ഷ്മി ദേവിയുടെ കൃപയാൽ ദീപാവലി സമയത്ത് മിന്നുന്ന രാശികൾ ഇതാണ്, നിങ്ങളുടെ രാശിയും ഉണ്ടോ?

Diwali 2022: ദീപാവലി ഒക്ടോബർ 24 ന് ആണ് വരുന്നത്. ഈ ദീപാവലിയ്ക്ക് ലക്ഷ്മി ദേവിയുടെ കൃപയാൽ ചില രാശിക്കാർക്ക് വളരെ അനുകൂല ഫലങ്ങൾ ലഭിക്കും.

Written by - Ajitha Kumari | Last Updated : Oct 14, 2022, 02:28 PM IST
  • ദീപാവലി ഒക്ടോബർ 24 ന് ആണ്
  • ദീപാവലിയ്ക്ക് ലക്ഷ്മി ദേവിയുടെ കൃപയാൽ ചില രാശിക്കാർക്ക് അനുകൂല ഫലങ്ങൾ ലഭിക്കും
  • ഒക്ടോബർ 23 ന് ശനി മകരത്തിൽ പ്രവേശിക്കും
Diwali 2022: ലക്ഷ്മി ദേവിയുടെ കൃപയാൽ ദീപാവലി സമയത്ത് മിന്നുന്ന രാശികൾ ഇതാണ്, നിങ്ങളുടെ രാശിയും ഉണ്ടോ?

Diwali 2022: ഈ വർഷത്തെ ദീപാവലി ഒക്ടോബർ 24 നാണ്. അതിന് ഒരു ദിവസം മുമ്പ് അതായത് ഒക്ടോബർ 23 ന് ശനി മകരത്തിൽ പ്രവേശിക്കും. ശേഷം ഒക്ടോബർ 26 ന് ബുധൻ തുലാം രാശിയിൽ സംക്രമിക്കും. ഈ സമയം സൂര്യൻ, ശുക്രൻ, കേതു ഗ്രഹങ്ങൾ നേരത്തെതന്നെ തുലാം രാശിയിൽ പ്രവേശിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ തുലാം രാശിയിൽ പ്രധാനപ്പെട്ട 4 ഗ്രഹങ്ങളുടെ സാന്നിധ്യം അത്ഭുതകരമായ യോഗം സൃഷ്ടിക്കും.  ഇതിലൂടെ ചില രാശിക്കാർക്ക് വളരെയധികം ഗുണങ്ങൾ ഉണ്ടാകും. ദീപാവലിക്ക് ശേഷമുള്ള ബുധന്റെ സംക്രമണം ഈ രാശിക്കാരിൽ ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹമുണ്ടാക്കും.

Also Read: സൂര്യൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും! 

മിഥുനം (Gemini): ദീപാവലി കഴിഞ്ഞു 2 ദിവസങ്ങൾക്ക് ശേഷം ബുധൻ തുലാം രാശിയിൽ സംക്രമിക്കുന്നത് മിഥുന രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും.  ഈ സമയം ഇവർക്ക് വരുമാനം വർദ്ധിക്കും, തൊഴിൽ-വ്യാപാരരംഗത്ത് ശുഭകരമായ ഫലങ്ങൾ നൽകും, ജോലിസ്ഥലവുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിക്കും, ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമാകും.

കർക്കടകം (Cancer): ബുധന്റെ സംക്രമണം സമയം കർക്കടക രാശിക്കാർക്ക് വൻ ധനലാഭമുണ്ടാകും ഒപ്പം ലക്ഷ്മിദേവിയുടെ കൃപയുണ്ടാകും. ഈ സമയത്ത് ഇവരുടെ ബുദ്ധി നല്ല രീതിയിൽ  പ്രവർത്തിക്കുകയും കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യുകയും ചെയ്യും. ഭാഗ്യത്തിന്റെ പിന്തുണ ഉണ്ടാകും. ബഹുമാനവും ആദരവും വർദ്ധിക്കും. ഇണയുമായി സമയം ചെലവഴിക്കും. 

Also Read: വേട്ടയാടാൻ ചെന്ന കടുവയെ കണ്ടം വഴി ഓടിവച്ച് പശു ..! വീഡിയോ വൈറൽ

ചിങ്ങം (Leo): ബുധന്റെ ഈ രാശിമാറ്റം ചിങ്ങം രാശിക്കാർക്ക് ധനലാഭമുണ്ടാക്കും. ഈ സമയം ഇവർക്ക് ഒരു പുതിയ ജോലി ഓഫർ ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ധനലാഭമുണ്ടാകും.  സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിൽ നിന്ന് സന്തോഷവും പിന്തുണയും ഉണ്ടാകും.

വൃശ്ചിക (Scorpio): ബുധന്റെ സംക്രമണം വൃശ്ചിക രാശിക്കാരുടെ വരുമാനത്തിലും വർദ്ധനവ് ഉണ്ടാക്കും.  വ്യാപാരികൾക്ക് ലാഭമുണ്ടാകും. പ്രത്യേകിച്ച് വിദേശത്ത് ജോലി ചെയ്യുന്നവർക്ക് വമ്പൻ ഗുണങ്ങൾ ലഭിക്കും.

Also Read: വെള്ളത്തിൽ നിന്നും കരയിലേക്കിറങ്ങിയ മുതലയെ വളഞ്ഞ് സിംഹക്കൂട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

ധനു (Sagittarius): ഈ സമയം ധനു രാശികകർക്കും നല്ലതാണ്.  ഇവരും സാമ്പത്തിക പ്രശ്നങ്ങൾ തരണം ചെയ്ത് ആവശ്യത്തിനുള്ള പണമുണ്ടാക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം ലഭിക്കും. വരുമാനം വർദ്ധിക്കും. കുടുംബവുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ലഭിക്കും.

മകരം (Capricorn): ബുധന്റെ സംക്രമണം മകരം രാശിക്കാർക്കും ഗുണമാണ്.  ഇവർക്ക് ഈ സമയം ഇവരുടെ കരിയറിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും ശക്തമായ സാധ്യത. കൂടാതെ ഒരു പുതിയ ജോലി ഓഫർ ലഭിക്കും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News