Mars Transit 2024: ചൊവ്വ മേടം രാശിയിൽ; ഈ 3 രാശിക്കാർക്ക് സൗഭാഗ്യം, ഇവര്‍ പണം വാരും
ചൊവ്വയുടെ മേടം രാശിയിൽ പ്രവേശിക്കുന്നത് ചില രാശിക്കാരുടെ സമൂഹത്തിലെ സ്ഥാനവും ബഹുമാനവും സമ്പത്തും വർധിപ്പിക്കുന്നു.
നിലവിൽ ചൊവ്വ മേടം രാശിയിലാണ് സഞ്ചരിക്കുന്നത്. മേടം രാശിയിൽ ചൊവ്വയുടെ സംക്രമണം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ജൂൺ ആദ്യമാണ് ചൊവ്വ മേടം രാശിയിൽ പ്രവേശിച്ചത്. ഇനി ജൂലൈ 12ന് ചൊവ്വ അടുത്ത രാശിയിലേക്ക് പ്രവേശിക്കും. ഈ സാഹചര്യത്തിൽ, അടുത്ത 38 ദിവസത്തേക്ക് ചൊവ്വയുടെ കൃപയാൽ ഏതൊക്കെ രാശികളുടെ വിധി മാറുമെന്ന് നോക്കാം.
മേടം: ചൊവ്വ മേടം രാശിയിൽ സഞ്ചരിക്കുന്നത് ഈ രാശിക്കാർക്ക് ഭാഗ്യം നൽകും. പഴയ നിക്ഷേപങ്ങളിൽ നിന്ന് വ്യാപാരികൾക്ക് നല്ല വരുമാനം ലഭിക്കും. കരിയറിൽ പുരോഗതിയുണ്ടാകും. നിങ്ങൾക്ക് സമൂഹത്തിലുള്ള ബഹുമാനവും വളരെയധികം വർദ്ധിക്കും. കുടുംബ പിന്തുണ ലഭിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും.
ധനു: ചൊവ്വയുടെ രാശിമാറ്റം ധനുരാശിക്കാർക്ക് വളരെ ഗുണകരമായി കണക്കാക്കപ്പെടുന്നു. കയ്യിൽ പണം വരാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേതിനേക്കാൾ മികച്ചതായിരിക്കും. ജോലിയുമായി ബന്ധപ്പെട്ട് വിദേശ യാത്ര ചെയ്യേണ്ടി വന്നേക്കാം. നിങ്ങളുടെ ജീവിത പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. കുടുംബത്തിൽ സന്തോഷത്തിന്റെ അന്തരീക്ഷം ഉണ്ടാകും.
മീനം: ചൊവ്വയുടെ സംക്രമണം മീനം രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ആത്മവിശ്വാസം കൂടും. മതപരമായ കാര്യങ്ങളിൽ താൽപ്പര്യം ഉണ്ടാകും. ജോലിയും വ്യക്തിഗത ജീവിതവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുക.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy