Mangal Rashi Parivartan 2023: ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദേവനായിട്ട് അറിയുന്നതുപോലെ ചൊവ്വയെ ഗ്രഹങ്ങളുടെ സേനാപതിയെന്നാണ് പറയുന്നത്. ചൊവ്വയെ അഗ്നി മൂലകമുള്ള ഒരു ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.  അതുകൊണ്ടുതന്നെ ചൊവ്വയുടെ  സ്വഭാവവും തീപോലെ ഉഗ്രമാണ്. ജ്യോതിഷത്തിൽ മേടം, വൃശ്ചികം രാശികളുടെ അധിപനാണ് ചൊവ്വ.  മാർച്ച് 13 ന് ചൊവ്വ മിഥുന രാശിയിൽ സംക്രമിച്ചിരിക്കുകയാണ്. ഇത് തന്റെ ശത്രു ഗ്രഹമായ  ബുധന്റെ രാശിയാണ്.  മെയ് 10 വരെ ഈ രാശിയിൽ തുടരും. ഇതിനുശേഷം കർക്കടക രാശിയിൽ പ്രവേശിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Budh Surya Yuti 2023: ബുധാദിത്യാ രാജയോഗത്തിലൂടെ ഈ 3 രാശിക്കാരുടെ സുവർണ്ണ കാലം തെളിയും 


ചൊവ്വയുടെ ഈ സംക്രമണം എല്ലാ രാശികളെയും ബാധിക്കുമെങ്കിലും ചില രാശികൾക്ക് ചൊവ്വയുടെ സംക്രമണം മികച്ച ഫലങ്ങൾ നൽകും. ഇവർക്ക് ഈ സമയം പുരോഗതിയുടെയും സമ്പത്തിന്റെയും ശക്തമായ സാധ്യതകൾ ഉണ്ടാകും. അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...


ചിങ്ങം (Leo):  മിഥുന രാശിയിലെ ചൊവ്വയുടെ സംക്രമണം ചിങ്ങം രാശിക്കാർക്ക് വളരെയധികം ഫലം നൽകും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ചൊവ്വയുടെ പ്രവേശനം.  ഈ കാലയളവിൽ നിങ്ങളുടെ വരുമാനം വർദ്ധിക്കും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. ലോട്ടറി, വാതുവെപ്പ് അല്ലെങ്കിൽ മാർക്കറ്റ് എന്നിവയിൽ നിക്ഷേപിക്കാൻ ചിന്തിക്കുകയാണെങ്കിൽ ഈ സമയം നല്ലതാണ്.


Also Read: Guru Asta 2023: വ്യാഴത്തിന്റെ അസ്തമനത്തിൽ ഈ രാശിക്കാർ സൂക്ഷിക്കുക, വൻ പ്രതിസന്ധി നേരിടേണ്ടിവരും! 


തുലാം (Libra): ചൊവ്വ തുലാം രാശിയുടെ 9-ാം ഭാവത്തിലാണ് പ്രവേശിച്ചിരിക്കുന്നത്.  ഈ സമക്രമം നിങ്ങൾക്ക് വളരെ പ്രയോജനകരമായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. കാലങ്ങളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. വിദ്യാർത്ഥികൾക്ക് ഏത് മത്സര പരീക്ഷയിലും വിജയം നേടാം. വിദേശത്ത് എവിടെയെങ്കിലും യാത്ര ചെയ്യാനും സാധ്യത. അവിവാഹിതരായവർ വിവാഹിതരാകും. ചില ശുഭകാര്യങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.


കന്നി (Virgo):  കന്നി രാശിയുടെ പ്രവർത്തന ഭവനത്തിലാണ് ചൊവ്വയുടെ സംക്രമം. അതുകൊണ്ടാണ് ഈ കാലയളവിൽ തൊഴിൽപരമായും ബിസിനസ്സിലും വളരെ പ്രയോജനകരമായിരിക്കും.  ഈ സമയത്ത് നിങ്ങൾ ഒരു ജോലി അന്വേഷിക്കുകയാണെങ്കിൽ ഉടൻ ഫലം ലഭിക്കും.  നിങ്ങളുടെ കരിയറിൽ നിങ്ങൾ പുരോഗതി പ്രാപിക്കുകയും നിരവധി അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. ബിസിനസ്സ് ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടം ലഭിക്കും.  കൂടാതെ നിങ്ങൾക്ക് ബിസിനസ് വിപുലീകരിക്കാനും കഴിയും. വിദ്യാഭ്യാസം, മാധ്യമങ്ങൾ, ബാങ്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ യാത്രയിൽ പ്രയോജനമുണ്ടാകും.  


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.