Magal Rashi Parivartan 2022: ജ്യോതിഷ പ്രകാരം 2022 മെയ് 17 ആയ ഇന്ന് ചൊവ്വ കുംഭം രാശിയിൽ നിന്നും മീനരാശിയിലേക്ക് പ്രവേശിക്കും.  ജൂൺ 27 വരെ മീനരാശിയിൽ തുടരും. ചൊവ്വയുടെ ഈ സംക്രമണം പല രാശിക്കാർക്കും വളരെ ഫലപ്രദമായിരിക്കും. ദേവഗുരു ബൃഹസ്പതി ആദ്യമേ മീനരാശിയിൽ പ്രവേശിച്ചിട്ടുണ്ട്. ചൊവ്വയുടെ ഈ സംയോഗംചൊവ്വ-ഗുരുയോഗമുണ്ടാക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Bhudhaditya Yoga: ഇടവം രാശിയിൽ ബുധാദിത്യയോഗം; 30 ദിവസത്തിൽ ഈ അഞ്ച് രാശിക്കാരുടെ ഭാ​ഗ്യം തെളിയും!


ചൊവ്വ സംക്രമണം ഈ രാശിക്കാരെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം. (What will be the effect of Mars transit on zodiac signs?)


ഇടവം (Taurus): ജ്യോതിഷ പ്രകാരം ഈ രാശിയുടെ പതിനൊന്നാം സ്ഥാനത്താണ് ചൊവ്വയുടെ സംക്രമണം. ദേവഗുരു ബൃഹസ്പതി ഇവിടെ ആദ്യമേ വിരാചിതനാണ്. അതുകൊണ്ടുതന്നെ ഈ സംക്രമം ഈ രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. വിവിധ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ഭാവി പദ്ധതികളിൽ നിന്ന് നേട്ടങ്ങൾ ലഭിക്കും. വ്യാപാരികൾക്ക് കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ആരോഗ്യം ശ്രദ്ധിക്കുക. ഉദരസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം.


മിഥുനം (Gemini): മിഥുനം രാശിക്കാർക്കും ഈ സംക്രമം ശുഭകരമാണ്. ചൊവ്വ പത്താം ഭാവത്തിലാണ് സംക്രമിക്കുന്നത്.  വ്യാഴം ഈ രാശിയിലുണ്ട്. ഇക്കാരണത്താൽ ഇവിടെ ചൊവ്വ-ഗുരു യോഗം രൂപം കൊള്ളുന്നു. ഈ രാശിക്കാർക്ക് ഇത് വളരെ ശുഭകരമായിരിക്കും. ഈ കാലയളവിൽ സ്ഥാനമാനങ്ങളും ആധിപത്യവും വർദ്ധിക്കും. ഇത് മാത്രമല്ല ഈ കാലയളവിൽ സ്ഥലം വാങ്ങാനും കെട്ടിടം വാങ്ങാനും സാധ്യതയുണ്ട്. ഈ സമയത്ത് പെട്ടെന്നുള്ള തീരുമാനങ്ങൾ ഒഴിവാക്കുക. കോപം നിയന്തിക്കുക.


Also Read:  പാമ്പിനെ നിസാരമായി കണ്ട പക്ഷിയ്ക്ക് കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ


കർക്കടകം (Cancer): ഈ രാശിയിലുള്ള ആളുകൾക്കും ഈ സംക്രമം പ്രത്യേക ഫലം നൽകും.  ഈ സമയത്ത് നിങ്ങൾക്ക് മനസ്സമാധാനം ലഭിക്കും. ജോലിയിലും ബിസിനസിലും ആധിപത്യം ഉണ്ടാകും.ഈ കാലഘട്ടം ഊർജ്ജസ്വലമായി തുടരും. കഠിനാധ്വാനത്തിന്റെ ഫലം പോസിറ്റീവ് ആണെന്ന് തെളിയും. ഈ സമയത്ത് നിങ്ങൾ എതിരാളികളെ ശ്രദ്ധിക്കണം. 


തുലാം (Libra): ഈ രാശിക്കാർക്ക് ഈ സംക്രമണം സമ്മിശ്രമായിരിക്കും. ഈ കാലയളവിൽ നിങ്ങളുടെ വ്യക്തിത്വത്തിൽ പോസിറ്റിവിറ്റി ഉണ്ടാകും.  സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കലാമേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് പ്രത്യേക നേട്ടങ്ങൾ ഉണ്ടാകും. ഈ സമയത്ത് തെറ്റായ കാര്യങ്ങൾ ചെയ്യുന്നത് ഒഴിവാക്കുക. അല്ലെങ്കിൽ കോടതി കയറി ഇറങ്ങേണ്ടി വന്നേക്കാം. വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കുക. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.