Viral Video: പാമ്പിനെ നിസാരമായി കണ്ട പക്ഷിയ്ക്ക് കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പാമ്പിനെ ഒരു നിസാര ഇരയായി കണ്ട പക്ഷിയ്ക്ക് കിട്ടിയ പണി.   

Written by - Ajitha Kumari | Last Updated : May 16, 2022, 02:53 PM IST
  • പാമ്പിനെ നിസാരമായി കണ്ട പക്ഷിയ്ക്ക് കിട്ടി മുട്ടൻ പണി
  • കഴുകനും മംഗൂസും പാമ്പിന്റെ ബന്ധശത്രുക്കളാണ്
Viral Video: പാമ്പിനെ നിസാരമായി കണ്ട പക്ഷിയ്ക്ക് കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ

Viral Video: പാമ്പുകൾ പലതരത്തിലുള്ളവയുണ്ട് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ.  അതിൽ കൂടുതലും അപകടകാരികളായവയാണ്.  ഇതിൽ ചില പാമ്പുകളുടെ ഒറ്റ കടിയേറ്റാൽ മതി ആയുസ് തീരാൻ. അതുകൊണ്ടുതന്നെ പലർക്കും പാമ്പിനെ വലിയ പേടിയാണ്. എന്നാൽ പാമ്പുകളെ ഒട്ടും ഭയമില്ലാത്ത ചില മനുഷ്യരും ജീവികളും ഉണ്ട്. 

Also Read: വരണമാല്യം അണിഞ്ഞതും സന്തോഷം കൊണ്ട് തുള്ളിച്ചാടി വധുവരന്മാർ, വീഡിയോ വൈറൽ

ഇതിൽ കഴുകനും മംഗൂസും പാമ്പിന്റെ ബന്ധശത്രുക്കളാണ്. അതുകൊണ്ടുതന്നെ പാമ്പിനെ കണ്ടാൽ തന്നെ ഇവ കടിച്ചുകീറും.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Also Read: ദാഹിച്ചു വലഞ്ഞു, ഒരു ​ഗ്ലാസ് വെള്ളം കുടിക്കാം; ​ഗ്ലാസിൽ നിന്ന് വെള്ളം കുടിക്കുന്ന കരിമൂർഖൻ

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പാറയിൽ വിചിത്ര ഇനം പാമ്പ് ഇരിക്കുന്നതും അതിനെ ഇപ്പോൾ തട്ടിയേക്കാം എന്ന ചിന്തയിൽ പറന്നു വന്ന ഒരു കഴുകനെപ്പോലെ തോന്നുന്ന പക്ഷിയേയും.  എന്നാൽ പാമ്പിനെ ആക്രമിക്കാൻ വന്ന ആ പക്ഷിയ്ക്ക് കിട്ടിയ പണി ഒന്ന് കാണേണ്ടത് തന്നെയാണ്.  പാമ്പിനെ തട്ടാൻ ചെന്ന പക്ഷിയെ പാമ്പ് അകത്താക്കാൻ ശ്രമിക്കുന്നതും അതിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്ന പക്ഷിയേയും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  വീഡിയോ കാണാം...

 

ഈ വീഡിയോ നല്ല രീതിയിൽ ഇപ്പോൾ വൈറലാകുകയാണ്.   വൈറലാകുന്ന ഈ വീഡിയോ @gautamluhar2 എന്ന ട്വിറ്റർ പേജിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി കമന്റുകളും ലൈക്കുകളും ലഭിച്ചിട്ടുണ്ട്.  കൂടാതെ വീഡിയോയ്ക്ക് 27.8 k വ്യൂസും ലഭിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News