Numerology: വിവാഹ തീയതി പറയും നിങ്ങളുടെ ദാമ്പത്യ ജീവിതം എങ്ങനെയായിരിക്കുമെന്ന്
Numerology Predictions: വിവാഹ തിയതിയിൽ നിന്ന് ഒരാളുടെ വിവാഹജീവിതത്തെ കുറിച്ച് അറിയാമെന്നാണ് സംഖ്യാശാസ്ത്രത്തിൽ പറയുന്നത്.
Marriage Numerology: വിവാഹ ജീവിതം വിജയമാകുന്നത് പരസ്പരം മനസിലാക്കി ജീവിക്കുമ്പോഴാണ്. ന്യൂമറോളജി അനുസരിച്ച് നിങ്ങളുടെ വിവാഹ ജീവിതം എങ്ങനെയായിരിക്കുമെന്നത് നിങ്ങളുടെ വിവാഹ തീയതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിവാഹ തിയതിയിൽ നിന്ന് വിവാഹ ജീവിതത്തെ കുറിച്ച് അറിയാൻ സാധിക്കുമെന്നാണ് പറയപ്പെടുന്നത്.
റാഡിക്സ് 1 - ഏതെങ്കിലും മാസത്തിലെ 1, 10, 19, 28 തീയതികളിലാണ് നിങ്ങളുടെ വിവാഹം നടന്നതെങ്കിൽ സംഖ്യാശാസ്ത്രമനുസരിച്ച് അത് റാഡിക്സ് 1 ആയി കണക്കാക്കപ്പെടുന്നു. ഈ തിയതികളിൽ വിവാഹം കഴിച്ചവർക്ക് പങ്കാളിയുമായി എപ്പോഴും നേരിയ തർക്കമുണ്ടാകും.
റാഡിക്സ് 2 - 2, 11, 20, 29 തീയതികളിൽ വിവാഹിതരായവർക്ക് സംഖ്യാശാസ്ത്രം അനുസരിച്ച് നിങ്ങളുടെ പങ്കാളിയിൽ നിന്നും ധാരാളം സ്നേഹം ലഭിക്കും. പങ്കാളിയുമായി നിങ്ങൾക്ക് നല്ല അടുപ്പമുണ്ടാകും. കൂടാതെ നിങ്ങൾ രണ്ടുപേരും എല്ലാ സാഹചര്യങ്ങളിലും പരസ്പരം കവചമായി തുടരുന്നു.
റാഡിക്സ് 3 - 3, 30, 12, 21 തീയതികളിൽ വിവാഹിതരായവരുടെ ദാമ്പത്യ ജീവിതം വളരെ അച്ചടക്കമുള്ളതായിരിക്കും. ദമ്പതികൾ സന്തോഷകരമായ ജീവിതം നയിക്കും.
Also Read: Vastu: കറുത്ത നായയെ വീട്ടിൽ വളർത്തുന്നത് ഐശ്വര്യമോ? വാസ്തു പറയുന്നത്...
റാഡിക്സ് 4 - വിവാഹ തീയതി 4, 13, 22, 31 ആണെങ്കിൽ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് ചില പ്രതീക്ഷകൾ ഉണ്ടാകും. ഈ തീയതികളിൽ വിവാഹം കഴിക്കുന്നവർ വളരെ ആഡംബര ജീവിതം നയിക്കുന്നവരാണ്.
റാഡിക്സ് 5 - 5, 14, 23 തീയതികളിൽ വിവാഹം കഴിച്ചവർ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുന്നു. എങ്കിലും പങ്കാളിയുമായി നേരിയ കലഹങ്ങൾ ഉണ്ടാകും.
റാഡിക്സ് 6 - നിങ്ങൾ 6, 15, 24 തീയതികളിലാണ് വിവാഹിതരായതെങ്കിൽ നിങ്ങളുടെ ദാമ്പത്യ ജീവിതം ബന്ധുക്കൾക്കിടയിൽ ചർച്ചയായി തുടരും. ഇവരുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
റാഡിക്സ് 7 - 7, 16, 25 തീയതികളിലാണ് നിങ്ങള് വിവാഹം കഴിച്ചതെങ്കിൽ നിങ്ങളുടെ ദാമ്പത്യജീവിതം വിജയകരമാണ്.
റാഡിക്സ് 8 - നിങ്ങളുടെ വിവാഹം 8, 17, 26 തീയതികളിലാണ് നടന്നതെങ്കിൽ നിങ്ങളുടെ ദാമ്പത്യ ജീവിതവും വിജയകരമായിരിക്കും. ഏത് സാഹചര്യത്തിലും രണ്ടുപേരും പരസ്പരം കൂടെ നിൽക്കും.
റാഡിക്സ് 9 - 9, 18, 27 തീയതികളിൽ വിവാഹം കഴിച്ച ആളുകളുടെ ദാമ്പത്യ ജീവിതത്തിൽ എപ്പോഴും വ്യത്യാസങ്ങൾ ഉണ്ടാകും. എന്നാൽ ഇരുവരും ചേർന്ന് അത് പരിഹരിച്ച് സ്നേഹത്തോടെ മുന്നോട്ട് പോകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...