Mars Ketu Yuti 2023 in Tula: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് അതിന്റെ രാശി മാറുകയും ഇതിലൂടെ മറ്റ് ഗ്രഹങ്ങളുമായി സംയോജനം നടത്തുകയും ചെയ്യാറുണ്ട്.  ഈ കൂടിച്ചേരൽ പല ശുഭ-അശുഭകരമായ യോഗങ്ങൾ സൃഷ്ടിക്കും അതിന്റെ ഫലം എല്ലാ രാശിക്കാരേയും ബാധിക്കും. നിലവിൽ ശുക്രന്റെ രാശിയായ തുലാത്തിൽ കേതുവുണ്ട്. ഇപ്പോഴിതാ അതായത് , ഒക്ടോബർ 2 ന് ചൊവ്വയും തുലാം രാശിയിൽ പ്രവേശിക്കും. ഇതിലൂടെ തുലാം രാശിയിൽ ചൊവ്വയുടെയും കേതുവിന്റെയും സംയോജനം ഉണ്ടാകും. ഇത് ചില രാശിക്കാർക്ക് അത്ഭുതകരമായ ഗുണങ്ങൾ നൽകും. ചൊവ്വ-കേതു സംയോഗം ഈ രാശിക്കാർക്ക് വലിയ വിജയവും സമ്പത്തും സന്തോഷവും നൽകും. ആ 5 രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 4 രാശിക്കാരുടെ ജീവിതം മാറിമറിയും, ലഭിക്കും രാജകീയ ജീവിതവും അപാര സമ്പത്തും!


 


ചിങ്ങം (Leo): ചൊവ്വ-കേതു കൂടിച്ചേരൽ ചിങ്ങം രാശിക്കാർക്ക് വലിയ തീരുമാനങ്ങൾ എടുക്കാനുള്ള ധൈര്യം നൽകും. നിങ്ങൾക്ക് ഈ സമയം പഴയ നിക്ഷേപങ്ങളിൽ നിന്നും നേട്ടമുണ്ടാകും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ബിസിനസ് ചെയ്യുന്നവർക്ക് വളരെ അനുകൂല സമയമാണ്. കരിയറിൽ നല്ല അവസരങ്ങൾ ഉണ്ടാകും ഒപ്പം  വരുമാനം വർദ്ധിക്കും.


കന്നി (Virgo): ചൊവ്വ-കേതു സംഗമം കന്നി രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ നൽകും. ഈ സമയം ധനനേട്ടം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ഈ സമയത്ത് നിങ്ങൾക്ക് ധാരാളം സമ്പത്തുണ്ടാക്കാൻ കഴിയും. മാധ്യമങ്ങളുമായി ബന്ധപ്പെട്ടവർക്ക് ഇത് മികച്ച സമയമാണ്.


Also Read: Rahu-Ketu Gochar 2023: രാഹു-കേതു രാശി മാറ്റം; ഈ 3 രാശിക്കാരുടെ സമയം തെളിയും!


ധനു (Sagittarius): ചൊവ്വ-കേതു സംഗമം ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരും. വിദേശത്തു നിന്നും ധനന്ദേട്ടൻ ഉണ്ടാകും.  ജീവിതത്തിൽ ഭൗതിക സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് നിങ്ങൾ പണം ചെലവഴിക്കും. പണം ലാഭിക്കുന്നതിൽ വിജയിക്കും. സംസാരത്തിന്റെ അടിസ്ഥാനത്തിൽ ലാഭമുണ്ടാക്കും. ബിസിനസുകാർക്ക് അപ്രതീക്ഷിതമായി വലിയ ടെൻഡറോ ഓർഡറോ ലഭിച്ചേക്കും. അപ്രതീക്ഷിതമായി വൻ നേട്ടം കൈവരിക്കും. 


മകരം (Capricorn): മകരം രാശിക്കാർക്ക് ചൊവ്വയും കേതുവും കൂടിച്ചേരുന്നത് പുതിയ തൊഴിൽ പാതകൾ തുറന്നു കൊടുക്കും. ജോലി മാറാൻ ഇത് നല്ല സമയമാണ്. നിങ്ങൾക്ക് പുതിയ അവസരങ്ങൾ വന്നുചേരും.  അടിപൊളി ജീവിതം നയിക്കാൻ കഴിയും. കുടുംബത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. വ്യവസായത്തിന് ഇത് വളരെ നല്ല സമയമാണ്. പുതിയ വസ്തുവോ വാഹനമോ വാങ്ങാണ് യോഗം.


Also Read: Hanuman Favourite Zodiacs: നിങ്ങൾ ഈ രാശിക്കാരാണോ?വായുപുത്രന്റെ കൃപ എപ്പോഴും ഉണ്ടാകും! 


കുംഭം (Aquarius): കുംഭം രാശിക്കാർക്ക് ചൊവ്വയുടെയും കേതുവിന്റെയും സംയോഗം വളരെ അത്ഭുതകരമായ ഗുണങ്ങൾ നൽകും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. ചെലവുകൾ വർദ്ധിക്കുമെങ്കിലും വരുമാനവും കൂടും. വിദേശയാത്ര എന്ന സ്വപ്നം സഫലമാകും. കരിയറിന് ഇത് നല്ല സമയമാണ്. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.