Mars Venus Conjunction 2023: ജ്യോതിഷപ്രകാരം ചില ഗ്രഹങ്ങൾ വർഷങ്ങൾക്ക് ശേഷം പരസ്പരം കൂടിച്ചേരുന്നു. ചൊവ്വ, ശുക്രൻ എന്നീ ഗ്രഹങ്ങളുടെ കൂടിച്ചേരൽ സംഭവിച്ചിരിക്കുകയാണ്. ചിങ്ങം രാശിയിൽ ചൊവ്വയും ശുക്രനും കൂടിച്ചേർന്നത് പല രാശിക്കാർക്കും പ്രത്യേക നേട്ടങ്ങൾ നൽകുന്നു. ജൂലൈ 7 നാണ് ചൊവ്വ-ശുക്രൻ സംയോജനം നടന്നത്. അവിടെ ശുക്രൻ ചിങ്ങത്തിൽ പ്രവേശിക്കുകയും അതേ രാശിയിൽ സഞ്ചരിച്ചിരുന്ന ചൊവ്വയിൽ ചേരുകയും ചെയ്തു. ഏതൊക്കെ രാശിക്കാർക്ക് ചൊവ്വ-ശുക്രൻ സംയോജനത്തിന്റെ ഗുണഫലങ്ങൾ ലഭിക്കുമെന്ന് അറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം - ചൊവ്വയുടെയും ശുക്രന്റെയും സംയോജനം മേടരാശിക്കാർക്ക് അനുകൂലമാണ്. സർഗ്ഗാത്മകതയുമായി ബന്ധപ്പെട്ടിരിക്കുന്ന മേടത്തിന്റെ അഞ്ചാം ഭാവത്തിലാണ് ഈ സംയോജനം നടക്കുന്നത്. കുട്ടികളുമായോ സർഗ്ഗാത്മകതയുമായോ നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും. വരുമാനത്തിൽ പെട്ടെന്നുള്ള വർദ്ധനവ് ഉണ്ടാകും. ഷെയർ മാർക്കറ്റ്, ചൂതാട്ടം, ലോട്ടറി എന്നിവയിൽ നിന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. അവരുടെ പ്രണയ ജീവിതം സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. ജോലിയിലുള്ളവർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്.


Also Read: Mercury Transit 2023: കർക്കടകത്തിലെ ബുധ സംക്രമണം; വരുന്ന 14 ദിവസം ഇവർക്ക് വമ്പൻ നേട്ടങ്ങൾ


കർക്കടകം - കർക്കടകം രാശിക്കാർക്ക് ചിങ്ങത്തിൽ ചൊവ്വയും ശുക്രനും കൂടിച്ചേർന്നത് കൊണ്ട് പ്രത്യേക നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ധനം, സംസാരം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന കർക്കടകത്തിന്റെ രണ്ടാം ഭാവത്തിലാണ് ഈ സംയോജനം നടന്നിരിക്കുന്നത്. ഈ സമയത്ത്, കർക്കടക രാശിക്കാർക്ക് അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങൾ ലഭിക്കുന്നു. നഷ്ടപ്പെട്ട പണം തിരികെ ലഭിക്കും. വ്യാപാരമേഖലയിൽ അധികാരവും സ്ഥാനമാനങ്ങളും വർദ്ധിക്കും.


കുംഭം - ചൊവ്വയും ശുക്രനും കൂടിച്ചേർന്നത് കുംഭം രാശിക്കാർക്ക് അനുകൂലമായ ഫലങ്ങൾ നൽകും. ലാഭത്തെയും സൗഹൃദത്തെയും പ്രതിനിധീകരിക്കുന്ന കുംഭത്തിന്റെ പതിനൊന്നാം ഭാവത്തിലാണ് ഈ സംയോജനം നടന്നത്. പെട്ടെന്നുള്ള സാമ്പത്തിക വളർച്ച കൈവരിക്കുന്നതിന് ഈ കാലയളവ് അനുകൂലമായിരിക്കും. ഇതോടൊപ്പം അവരുടെ വരുമാനത്തിലും അപ്രതീക്ഷിതമായ വർധനവുണ്ടാകും. സ്നേഹവും പ്രണയവും വർദ്ധിക്കും. കുടുംബാംഗങ്ങളുടെ സഹകരണമുണ്ടാകും. കരിയറിൽ സ്ഥാനക്കയറ്റം ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.