Venus Transit April 2022: ശുക്രന്റെയും വ്യാഴത്തിന്റേയും കൃപ: ഈ 3 രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത്!
Venus Transit April 2022: വരുന്ന ഏപ്രിൽ 27 ന് ശുക്രൻ അതിന്റെ രാശി മാറി മീനരാശിയിലേക്ക് പ്രവേശിക്കും. മീന രാശിയിൽ നേരത്തെതന്നെ വ്യാഴം സ്ഥിതി ചെയ്യുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ 2 ശുഭഗ്രഹങ്ങളുടെ സംയോജനം ഈ 3 രാശിക്കാർക്ക് വൻ ഗുണങ്ങൾ നൽകും
Venus Transit April 2022: ജ്യോതിഷത്തിൽ ശുക്രനേയും വ്യാഴത്തേയും വളരെ പ്രധാന ഗ്രഹങ്ങളായിട്ടാണ് കണക്കാക്കുന്നത്. കാരണം ശുക്രൻ സമ്പത്തിന്റെ ദാതാവാണ്. അതുപോലെ വ്യാഴം ഭാഗ്യം നൽകുന്ന ഗ്രഹവും. ഇപ്പോഴിതാ ഈ രണ്ട് ശുഭഗ്രഹങ്ങളും ഒന്നിക്കാൻ പോകുന്നു. അതിന്റെ പ്രഭാവം ഈ 3 രാശിക്കാർക്ക് ലഭിക്കും. ഈ സംക്രമം മീന രാശിയിലാണ് സംഭവിക്കുന്നത്.
ഏപ്രിൽ 27 ന് ശുക്രൻ മീനരാശിയിൽ പ്രവേശിക്കും. വ്യാഴം നേരത്തെ തന്നെ ഇവിടെയുണ്ട്. മെയ് 2 പ്രഭാവം ഈ 3 രാശിക്കാർക്ക് ലഭിക്കും. ഈ സംക്രമം മീനരാശിയിലായിരിക്കും സംഭവിക്കുക. ഈ രീതി മെയ് 23 വരെ നീണ്ടുനിൽക്കും. അതുവരെ ഈ 3 രാശിക്കാർക്ക് അത്യുഗ്രമായിരിക്കും.
Also Read: Budh Gochar: ബുധന്റെ സംക്രമണം ഈ രാശിക്കാർക്ക് നൽകും സുവർണ്ണ നേട്ടങ്ങൾ!
ഈ രാശിക്കാർക്ക് വലിയ ലാഭമുണ്ടാകും
ഇടവം (Taurus): ശുക്രൻ-വ്യാഴത്തിന്റെ ഈ കൂട്ടുകെട്ട് ഇടവം രാശിക്കാർക്ക് വരുമാനം വർദ്ധിപ്പിക്കും. വരുമാനം വർദ്ധിക്കുന്നത്തിതിലൂടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. കടബാധ്യതകളിൽ നിന്ന് മുക്തി നേടും. കരിയറിൽ വിജയം നേടും. ആഡംബര ജീവിതം ആസ്വദിക്കുകക്കും.
മിഥുനം (Gemini): മിഥുനം രാശിക്കാർക്ക് ഈ സംയോഗം തൊഴിൽരംഗത്ത് പുരോഗതി നൽകും. പുതിയ ജോലി കണ്ടെത്താൻ സാധിക്കും. പ്രമോഷൻ-ഇൻക്രിമെന്റ് ലഭ്യമായേക്കാം. വ്യാപാരികൾക്ക് ലാഭം വർദ്ധിക്കും. മേലധികാരിയുടെ പ്രശംസകൾ കേൾക്കും.
Also Read: Surya Gochar: ഈ രാശിക്കാരുടെ ഭാഗ്യം വരുന്ന 24 ദിവസം സൂര്യനെപ്പോലെ തിളങ്ങും
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് വ്യാഴത്തിന്റെയും ശുക്രന്റെയും ഈ സംയോഗം വിദേശയാത്രയ്ക്ക് അവസരം നൽകും. വിദേശത്തുനിന്നും പണം ലഭിക്കും. വരുമാനം വർധിക്കാനുള്ള ശക്തമായ സാധ്യതകളുണ്ട്. പരീക്ഷ-ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പോകുന്നവർക്ക് വൻ വിജയം ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക