Surya Gochar April 2022 effect on Zodiac Sign: ജ്യോതിഷ ശാസ്ത്ര പ്രകാരം ഒരു നിശ്ചിത സമയത്ത് ഓരോ ഗ്രഹവും രാശി മാറും. ഏപ്രിൽ 14 ന് സൂര്യൻ മേടരാശിയിലേക്ക് മാറി. അത് മെയ് 14 വരെ തുടരും. ചില ആളുകൾക്ക് ഈ സമയം അത്ഭുതകരമായ സമയമായിരിക്കും. അത് ഏതൊക്കെ രാശിക്കാർക്ക് ആണെന്ന് നമുക്കറിയാം. ഈ സമയം ഇവർക്ക് എല്ലാ ജോലികളിലും വിജയവും ആദരവും സന്തോഷവും ഐശ്വര്യവും എല്ലാം ഉണ്ടാകും.
Also Read: Budh Gochar: ബുധന്റെ സംക്രമണം ഈ രാശിക്കാർക്ക് നൽകും സുവർണ്ണ നേട്ടങ്ങൾ!
ഈ 4 രാശിക്കാർക്ക് സൂര്യന്റെ കൃപ കാണും
മേടം (Aries)
മേടം രാശിക്കാർക്ക് ഈ സമയം സമ്പത്ത് വർദ്ധിക്കും. സ്വത്തുക്കളിൽ നിന്നും വലിയ നേട്ടമുണ്ടാകും. തൊഴിൽരംഗത്ത് നേട്ടമുണ്ടാകും. പുതിയ ജോലി കണ്ടെത്താൻ കഴിയും. പുരോഗതിക്ക് സാധ്യത. സ്ഥലമാറ്റം ഉണ്ടാകാം. സന്തതികളിൽ നിന്നും നേട്ടം. പുതിയ വീട്, കാർ എന്നിവ വാങ്ങാം.
കർക്കടകം (Cancer)
കർക്കടക രാശിക്കാർക്ക് ഈ സമയം ആത്മവിശ്വാസം വർദ്ധിപ്പിക്കും. ഇവർ എല്ലാ ജോലികളും എളുപ്പത്തിൽ പൂർത്തിയാക്കും. സൂര്യദേവന്റെ അനുഗ്രഹത്താൽ എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. വീട്ടിൽ മംഗള കർമ്മങ്ങൾ നടന്നേക്കാം. ഗവേഷണം, ഉന്നത വിദ്യാഭ്യാസം എന്നിവ പിന്തുടരുന്ന ആളുകൾക്ക് ഈ സമയം മികച്ചതാണ്. കരിയറിൽ പുരോഗതി, വലിയ മാറ്റം എന്നിവയ്ക്ക് സാധ്യത. ഈ സമയം വിജയവും സന്തോഷവും നൽകും.
തുലാം (Libra)
മെയ് 14 വരെയുള്ള സമയം ഈ രാശിക്കാർക്ക് ജീവിതത്തിന്റെ പല മേഖലകളിലും ശുഭകരമായ ഫലങ്ങൾ ലഭിക്കും. വീടിന്റെയും വാഹനത്തിന്റെയും യോഗമുണ്ടാകും. ജോലിയിൽ വിജയം ലഭിക്കും. കുടുംബത്തിൽ നിന്നും പിന്തുണയും സന്തോഷവും ലഭിക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റമുണ്ടാകും. ഒരു യാത്രയ്ക്ക് യോഗമുണ്ട്. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കാം.
Also Read: Surya Grahan 2022: സൂര്യഗ്രഹണ സമയത്ത് ഓർമ്മിക്കാതെപോലും ഇക്കാര്യങ്ങൾ ചെയ്യരുത്!
മീനരാശി (Pisces)
മീന രാശിക്കാർക്ക് ഈ സമയം കാര്യവിജയവും ആദരവും ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടും. അത് നിങ്ങൾക്ക് പുരോഗതിയുണ്ടാക്കും. സ്ഥലമാറ്റം ഉണ്ടാകാം. വരുമാനം വർധിക്കാനുള്ള കടുത്ത സാധ്യത.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക