Trigrahi Yoga: ഈ സമയത്ത് ശനി അതിന്റെ യഥാര്‍ത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ്. ഇതോടൊപ്പം സൂര്യൻ ഫെബ്രുവരി 13 ന് ഈ രാശിയില്‍ പ്രവേശിച്ചു. ഇനി  ഫെബ്രുവരി 20ന് ബുധനും കുംഭത്തില്‍ പ്രവേശിക്കും. ഇങ്ങനെ കുംഭത്തിൽ മൂന്നു ഗ്രഹങ്ങളുടെ സംഗമം ത്രിഗ്രഹ യോഗം ഉണ്ടാക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശനി കുംഭ രാശിയിലെത്തിത്. അതുകൊണ്ടുതന്നെ 30 വര്‍ഷത്തിന് ശേഷമാണ് ഈ മൂന്ന് ഗ്രഹങ്ങളുടെ സംയോഗം നടക്കുന്നതും. അപൂര്‍വമായ ഈ സംഗമത്തിന്റെ രൂപീകരണത്തില്‍ നിന്ന് ചില രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. കുംഭം രാശിയില്‍ രൂപപ്പെടുന്ന ത്രിഗ്രഹയോഗം ഏതൊക്കെ രാശിക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് അറിയാം...


Also Read: ലക്ഷ്മി ദേവിയുടെ കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തെളിയും, നിങ്ങളും ഉണ്ടോ?


മേടം (Aries): മേടം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ത്രിഗ്രഹയോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍ മേടം രാശിക്കാര്‍ക്ക് ഈ യോഗഫലം അടിപൊളിയായിരിക്കും. മേടം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ ധാരാളം നേട്ടങ്ങള്‍ ലഭിക്കും ഒപ്പം  സന്തോഷവുമുണ്ടാകും. വിദേശത്ത് ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അതിന് അവസരം ലഭിച്ചേക്കും. 


ജീവിതത്തില്‍ സംതൃപ്തി കണ്ടെത്തും. കരിയറിലെ സ്ഥാനക്കയറ്റത്തോടൊപ്പം സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. ബിസിനസിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഈ സമയം നിങ്ങള്‍ക്ക് നല്ല ലാഭമുണ്ടാകും.  പുതിയ ബിസിനസ് തുടങ്ങാനാകും. സാമ്പത്തിക സ്ഥിതിയും ശക്തമാകും. ധനനേട്ടം ഉണ്ടാകും.


ഇടവം (Taurus): ഇടവം രാശിയില്‍ പത്താം ഭാവത്തിലാണ് ത്രിഗ്രഹയോഗം രൂപപ്പെടാൻ പോകുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഈ സമയം ഇടവം രാശിക്കാര്‍ക്കായി പുതിയ വരുമാന സ്രോതസ്സുകള്‍ തെളിയും. ബിസിനസ്സ് ആയാലും ജോലി ആയാലും ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും പൂര്‍ണ ഫലം ലഭിക്കും. 


ജോലിയില്‍ വലിയ വിജയം നേടാന്‍ സാധ്യത, പ്രമോഷനും പ്രോത്സാഹനവും ലഭിക്കും. ബിസിനസിൽ ഈ സമയം നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കും. മുന്‍കാല നിക്ഷേപത്തിൽ നല്ല വരുമാനവും ലഭിക്കും. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നോക്കുമ്പോൾ ഈ സമയം നല്ല വരുമാനമുണ്ടാകും. കഠിനാധ്വാനത്താല്‍ ധനനേട്ടം ഉണ്ടാകും. ബന്ധങ്ങളിൽ അനുകൂല സ്വാധീനം ഉണ്ടാകും.


Also Read: സൂര്യ-ബുധ സംയോഗം സൃഷ്ടിക്കും ബുധാദിത്യ യോഗം; ഈ രാശിക്കാർ ശരിക്കും പൊളിക്കും


മിഥുനം (Gemini):  മിഥുനം രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ത്രിഗ്രഹയോഗം രൂപപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ മിഥുനം രാശിക്കാര്‍ക്ക് ഓരോ ചുവടിലും ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. ദീര്‍ഘദൂര യാത്രകള്‍ക്ക് സാധ്യത.  അപാര സമ്പത്ത് നേടാൻ യോഗം. ഭാഗ്യ കടാക്ഷത്താല്‍ എല്ലാ മേഖലയിലും വിജയം കൈവരിക്കും. ജോലിയില്‍ പുതിയ അവസരം ലഭിച്ചേക്കാം. 


കരിയറില്‍ പ്രമോഷനോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഉന്നത ഉദ്യോഗം എന്ന ചിരകാല സ്വപ്നം സഫലമാകും. ബിസിനസിൽ ഈ സമയം നിങ്ങള്‍ക്ക് നല്ല ലാഭം ഉണ്ടാകും. വിദേശ ജോലിയില്‍ ഉയര്‍ന്ന നേട്ടം കൈവരിക്കാന്‍ സാധിക്കും. വിദേശത്ത് ബിസിനസ് ചെയ്യുന്നവര്‍ക്കും വലിയ ലാഭം ലഭിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാകും.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.