Surya Budh Yuti: ഈ മാസാവസാനം കിടിലം രാജയോഗം; ഈ രാശിക്കാർക്കിനി തിരിഞ്ഞു നോക്കേണ്ടി വരില്ല
Budhaditya Rajayoga 2024: ജ്യോതിഷപ്രകാരം ഇടവ രാശിയിൽ സൂര്യ ബുധ സംഗമത്താൽ ബുധാദിത്യ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും
Budhaditya Rajayoga In Taurus: സൂര്യ ബുധ കൂടിച്ചേരലിലൂടെ ബുധാദിത്യ രാജയോഗം രൂപപ്പെടും. ജ്യോതിഷപ്രകാരം ബുധാദിത്യ രാജയോഗം വളരെ സ്പെഷ്യൽ ആണ്. ഈ യോഗം ഏതൊരു വ്യക്തിയുടെ ജാതകത്തിലാണോ ഉള്ളത് ആ വ്യക്തിക്ക് രാഷ്രീയത്തിൽ ഭാവിയുണ്ടാകും. ഒപ്പം ജനപ്രിയനായിരിക്കും സമൂഹത്തിൽ അവർക്ക് ബഹുമാനവും ആദരവും ലഭിക്കും.
Also Read: 30 വർഷത്തിന് ശേഷം ശനി വക്രി; ഈ രാശിക്കാർക്കിനി അടിപൊളി നേട്ടങ്ങൾ മാത്രം!
മെയ് 14 ന് സൂര്യൻ ഇടവ രാശിയിൽ പ്രവേശിക്കും. മെയ് 31 ന് ശുക്രൻ ഇടവത്തിലൂടെ സഞ്ചരിക്കും. ഇതിലൂടെ ഇടവ രാശിയിൽ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ഒപ്പം ഇവർക്ക് വൻ സാമ്പത്തിക നേട്ടം ഉണ്ടാകും. ആ രാശികൾ ഏതൊക്കെ അറിയാം...
ഇടവം (Taurus): ഈ രാശിക്കാർക്ക് ബുധാദിത്യ രാജയോഗം വളരെയധികം നല്ലതായിരിക്കും. ഈ രാജയോഗം നിങ്ങളുടെ രാശിയുടെ ലഗ്ന ഭാവത്തിലാണ് രൂപപ്പെടുന്നത്. ഇതിലൂടെ ഇവർക്ക് സമൂഹത്തിൽ ബാനുമാനവും ആദരവും ലഭിക്കും, നിങ്ങളുടെ വ്യക്തിത്വം തെളിയും, ജോലി കാര്യത്തിൽ വന്നിരുന്ന എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും, വിവാഹിതരുടെ ജീവിതം അടിപൊളിയാകും, പാർട്ട്ണർഷിപ് ബിസിനസ് ചെയ്യുന്നവർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും.
Also Read: ജയറാമിന്റെ ചക്കി ഇനി നവനീതിന് സ്വന്തം; മാളവിക ജയറാം വിവാഹിതയായി
കർക്കടകം (Cancer): ബുധാദിത്യ രാജയോഗം കർക്കട രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ രാജയോഗം കർക്കട രാശിയും ഒൻപതാം ഭാവത്തിലാണ് സംഭവിക്കാൻ പോകുന്നത്. ഇതിലൂടെ നിങ്ങളുടെ ഭാഗ്യം മിന്നിത്തിളങ്ങും, ധാർമ്മിക കാര്യങ്ങളിൽ താല്പര്യം വർധിക്കും, വരുമാനം കൂടാതെ ധനലാഭത്തിനുള്ള വഴികൾ തുറക്കും, ഇതിനായി നിങ്ങൾക്ക് യാത്രകൾ ചെയ്യേണ്ടി വരും, പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിജയം ലഭിക്കും.
ചിങ്ങം (Leo): ഈ രാശിക്കാർക്ക് ബുധാദിത്യ രാജയോഗം അനുകൂല നേട്ടങ്ങൾ നൽകും. കാരണം ഈ രാജയോഗം നിങ്ങളുടെ രാശിയുടെ ജോലി വ്യാപാരം എന്നീ ഭാവനകളിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ഈ മേഖലകളിൽ വലിയ നേട്ടങ്ങൾ ലഭിക്കും. ജോലിയിൽ പ്രമോഷൻ, ഇൻക്രിമെന്റ് എന്നിവയുണ്ടാകും. സർക്കാർ ജോലിക്കായി ശ്രമിക്കുന്നവർക്ക് ശുഭ വാർത്തകൾ ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്