ഓഗസ്റ്റ് 23ന് പുലർച്ചെ 01:28 ന് ബുധൻ ചിങ്ങം രാശിയിൽ പിന്നോക്കാവസ്ഥയിലേക്ക് മാറും. സെപ്റ്റംബർ 15 ന് രാവിലെ 01:50 ന് വീണ്ടും നേർരേഖയിലേക്ക് എത്തുകയും ചെയ്യും. വേദ ജ്യോതിഷം അനുസരിച്ച്, ബുധന്റെ പ്രതിലോമ ചലനം 12 രാശികളിലുമുള്ള ആളുകളെ ബാധിക്കും. ജ്യോതിഷത്തിൽ ബുധനെ ഒരു ശുഭഗ്രഹമായി കണക്കാക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, ഐശ്വര്യത്തിന്റെ പ്രതീകമായ ബുധന് പല രാശിക്കാരുടെയും ജീവിതത്തിൽ സന്തോഷം കൊണ്ടുവരാൻ കഴിയും. ഏതൊക്കെ രാശികൾക്കാണ് ​ഗുണം ചെയ്യുകയെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

കന്നി - ചിങ്ങത്തിലെ ബുധന്റെ വക്ര​ഗതി കന്നിരാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകുന്നു. നിങ്ങളുടെ ശ്രദ്ധ ആത്മീയതയിലേക്കും വ്യക്തിഗത വളർച്ചയിലേക്കും മാറിയേക്കാം. നിങ്ങളുടെ പ്രവർത്തനങ്ങളിലും ഓഹരി വിപണി ഉൾപ്പെടെയുള്ള നിക്ഷേപങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അനുകൂലമായ ഫലങ്ങൾ നൽകും. സുഗമമായ പ്രവർത്തനത്തിന് നിയമപരമായ കാര്യങ്ങളിൽ പരിചയമുള്ള വ്യക്തികളുടെ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്.


മിഥുനം - ബുധന്റെ വക്ര​ഗതി മിഥുന രാശിക്കാർക്ക് ഐശ്വര്യം നൽകും. ഈ കാലയളവിൽ നിങ്ങൾക്ക് എല്ലാ മേഖലയിലും നല്ല ഫലങ്ങൾ ലഭിക്കും. ജോലികളിൽ വിജയം കൈവരിക്കും. ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. സാമ്പത്തിക പുരോഗതിക്ക് സാധ്യത കാണുന്നു. കോടതി വ്യവഹാരങ്ങളിൽ വിജയം ഉണ്ടാകും.


Also Read:  Lord Shiva-Shani Favourite Zodiacs: ശിവന്റെയും ശനിയുടെയും പ്രിയ രാശിക്കാർ ഇവർ; നിങ്ങളുടെ രാശിയേത്?


കുംഭം- ബുധന്റെ പ്രതിലോമ ചലനം കുംഭം രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. ഈ കാലയളവിൽ നിങ്ങൾക്ക് ശത്രുക്കളുടെ മേൽ വിജയം ലഭിക്കും. നെ​ഗറ്റിവിറ്റി നീങ്ങും. സമ്പത്ത് വർധിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ആളുകൾക്ക് ഈ കാലയളവ് അനുകൂലമാണ്. കുടുംബ ബന്ധങ്ങൾ മെച്ചപ്പെടും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.