Budh Surya Yuti: ബുധ-സൂര്യ സംഗമം സൃഷ്ടിക്കും ബുധാദിത്യ യോഗം; നേട്ടങ്ങൾ ഒന്നിനുപുറകെ ഇവരെ തേടിയെത്തും!
Budhaditya Rajyog: ബുധനും സൂര്യനും കൂടിചേർന്നുണ്ടാകുന്ന ബുധാദിത്യ രാജയോഗം ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
Budh Surya Yuti 2023: ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഗ്രഹങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ ചലനം മാറുന്നത് ജന ജീവിതത്തിൽ അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ ഉണ്ടാക്കും. ഓരോ ഗ്രഹവും ഒരു നിശ്ചിത സമയ ഇടവേളയ്ക്ക് ശേഷം രാശി മാറും. ഒരേ രാശിയിൽ രണ്ട് ഗ്രഹങ്ങൾ വരുമ്പോഴെല്ലാം അത് രാജയോഗത്തിന് രൂപം നൽകും. അടുത്തിടെ ഗ്രഹങ്ങളുടെ അധിപനും ബിസിനസ്സ്, ബുദ്ധി, വിവേകം, സംസാരം എന്നിവയുടെ ഘടകവുമായ ബുധൻ വൃശ്ചികത്തിൽ പ്രവേശിച്ചിട്ടുണ്ട് ഇത് നവംബർ 27 വരെ അവിടെ തുടരും.
Also Read: ഈ രാശിക്കാരുടെ സമയം ഇന്നുമുതൽ തെളിയും; ഇവരെ ഇനി പിടിച്ചാൽ കിട്ടില്ല!
അതുപോലെ നവംബർ 17 ന് ഗ്രഹങ്ങളുടെ രാജാവ് സൂര്യൻ വൃശ്ചിക രാശിയിൽ പ്രവേശിക്കും. അതുമൂലം വൃശ്ചികത്തിൽ ബുധ-സൂര്യ സംഗമം ഉണ്ടാകുകയും ബുധാദിത്യ രാജയോഗം ഉണ്ടാകുകയും ചെയ്യും. അതിന്റെ ഫലം 10 ദിവസത്തേക്ക് മാത്രമേ നിലനിൽക്കൂ. കാരണം ബുധൻ നവംബർ 27 ന് ധനു രാശിയിൽ പ്രവേശിക്കും. അതിനു മുന്പു്ള്ള സമയം ഈ 5 രാശിക്കാർക്ക് സൂര്യനും ബുധനും ചേർന്ന് പ്രത്യേക അനുഗ്രഹങ്ങൾ വർഷിക്കും. ആ രാശികൾ ഏതൊക്കെ നോക്കാം...
Also Read: ചുണ്ടുകൾക്ക് പിങ്ക് നിറം വേണോ? ബീറ്റ്റൂട്ട് സൂപ്പറാ
മകരം (Capricorn): സൂര്യന്റെയും ബുധന്റെയും സംക്രമം മകരം രാശിക്കാർക്ക് ശരിക്കും അനുഗ്രഹമായിരിക്കും. ഇവരുടെ സാമ്പത്തിക സ്ഥിതി ശക്തമാകും, ഭാഗ്യം അവരുടെ ഭാഗത്തുണ്ടാകും. സമൂഹത്തിൽ ബഹുമാനവും ഒപ്പം വരുമാനവും വർദ്ധിക്കും. വിവാഹിതരുടെ ജീവിതത്തിൽ സ്നേഹം വർദ്ധിക്കും, ബന്ധങ്ങൾ മുമ്പത്തേതിനേക്കാൾ ശക്തമാക്കും. നിങ്ങളുടെ ജോലിയിൽ നിങ്ങൾക്ക് വിജയം ലഭിക്കും. വരുമാനം വർധിക്കുന്നതിനും സാമ്പത്തിക സ്ഥിതി ദൃഢമാകുന്നതിനും അവസരമുണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കാനും കിട്ടില്ലെന്ന് വിചാരിച്ച പണം തിരിച്ചുപിടിക്കാനും സാധിക്കും. ജോലി ചെയ്യുന്നവർക്ക് നല്ല സമയം ആയിരിക്കും. കുട്ടികളുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ നിങ്ങൾക്ക് ലഭിച്ചേക്കാം. ഓഹരി വിപണിയിലും വാതുവെപ്പിലും ലോട്ടറിയിലും നിക്ഷേപിക്കുന്നവർക്ക് നല്ല ലാഭം ലഭിക്കും.
Also Read: ഇവർ വ്യാഴത്തിന്റെ പ്രിയ രാശിക്കാർ; ഇവരുടെ ഭാഗ്യം ഇന്ന് മിന്നിത്തിളങ്ങും!
തുലാം (Libra): ഗ്രഹങ്ങളുടെ രാജാവായ സൂര്യനും രാജകുമാരനായ ബുധനും ചേർന്ന് വ്യശ്ചിക രാശിയിൽ സൃഷ്ടിക്കുന്ന ബുധാദിത്യ രാജയോഗം ആളുകൾക്ക് പ്രത്യേക ഫലങ്ങൾ നൽകും. ഭാഗ്യം നിങ്ങളുടെ ഭാഗത്തുണ്ടാകും, നിങ്ങൾക്ക് അപ്രതീക്ഷിതമായി പണം ലഭിച്ചേക്കാം. ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കാനും പണം തിരികെ ലഭിക്കാനും സാധ്യത. ജോലി ചെയ്യുന്നവർക്ക് സമയം അനുകൂലമായിരിക്കും, സ്ഥാനക്കയറ്റം, പുതിയ ജോലി വാഗ്ദാനങ്ങൾ, വരുമാന വർദ്ധനവ് എന്നിവ ഉണ്ടാകാം. തൊഴിൽ, ബിസിനസുകാർക്കും പുതിയ വഴികൾ തുറക്കും. മാർക്കറ്റിംഗ്, മീഡിയ, വിദ്യാഭ്യാസം, ആശയവിനിമയം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം നല്ലതും പ്രയോജനകരവുമായിരിക്കും.
കന്നി (Virgo): സൂര്യന്റെയും ബുധന്റെയും സംയോജനവും രാജയോഗത്തിന്റെ രൂപീകരണവും കന്നി രാശിക്കാർക്ക് അനുകൂലമായിരിക്കും. നിങ്ങൾക്ക് ജോലിയിൽ വിജയം ലഭിക്കും, നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. മാധ്യമ മേഖലയുമായി ബന്ധപ്പെട്ടവർക്കും എഴുത്തുകാർക്കും സർക്കാർ മേഖലയുമായി ബന്ധപ്പെട്ടവർക്കും ഈ കാലഘട്ടം വളരെ ഫലപ്രദമായിരിക്കും. ബിസിനസ്സുകാർക്കും ഈ കാലയളവിൽ ലാഭം ലഭിക്കാൻ സാധ്യത. ധനലാഭം, സ്ഥാനമാനങ്ങൾ എന്നിവയിലും വർദ്ധനവുണ്ടാകും.
Also Read: ഉലുവ വെള്ളം ദിനവും കുടിച്ചോളൂ.. ആരോഗ്യ ഗുണങ്ങൾ ഏറെ!
ചിങ്ങം (Leo): ബുധ-സൂര്യ സംക്രമണം ചിങ്ങം രാശിക്കാർക്ക് ഗുണം ചെയ്യും. രാജയോഗത്തിലൂടെ പുതിയ വാഹനവും വീടും വാങ്ങാണ് യോഗം. ഭൗതിക സന്തോഷം ലഭിക്കും. ജോലിയിൽ പ്രമോഷൻ ലഭിച്ചേക്കാം, ബിസിനസുകാർക്കും നല്ല അവസരങ്ങൾ ലഭിച്ചേക്കാം. സമൂഹത്തിൽ ബഹുമാനം ലഭിച്ചേക്കാം ആഗ്രഹങ്ങൾ സഫലമാകും. റിയൽ എസ്റ്റേറ്റ് ബിസിനസ്സ്, പ്രോപ്പർട്ടി എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ബിസിനസ്സിൽ പുരോഗതിയുണ്ടാകും. കുടുംബാന്തരീക്ഷവും വളരെ അനുകൂലമായിരിക്കും. നിങ്ങൾ എന്തെങ്കിലും പുതിയ പ്ലാൻ തയ്യാറാക്കുകയാണെങ്കിൽ നിങ്ങൾ അതിൽ വിജയിക്കും.
ധനു (Sagittarius): സൂര്യ-ബുധ സംയോജനവും രാജയോഗവും ധനു രാശിക്കാർക്ക് വളരെ ഭാഗ്യമായിരിക്കും. ഇവർക്ക് വിദേശത്ത് തൊഴിൽ ചെയ്യാൻ നല്ല അവസരങ്ങൾ ലഭിച്ചേക്കാം. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് ഈ സമയത്ത് ഏത് പരീക്ഷയിലും വിജയം കൈവരിക്കും. ബുധന്റെ സംക്രമം നാട്ടുകാർക്ക് പുരോഗതിക്കും സാമ്പത്തിക നേട്ടത്തിനും അവസരമൊരുക്കും. ഡിസംബറിലും സൂര്യന്റെ സംക്രമം ധനു രാശിക്കാർക്ക് തൊഴിലിന്റെ കാര്യത്തിൽ വളരെ അനുകൂലമായിരിക്കും. ഈ കാലയളവിൽ ബുധനും ധനു രാശിയിലായിരിക്കും ഇത്തരമൊരു സാഹചര്യത്തിൽ വിദേശയാത്ര, ധനലാഭം, സർക്കാർ ജോലി എന്നിവയ്‌ക്ക് സാധ്യതയുണ്ട്.
ബുധാദിത്യ രാജയോഗം രൂപപ്പെടുന്നത്?
വേദ ജ്യോതിഷമനുസരിച്ച് ആദിത്യ എന്നാൽ സൂര്യൻ എന്നാണ് അർത്ഥമാക്കുന്നത, അതിനാൽ ജാതകത്തിൽ സൂര്യനും ബുധനും ഒരുമിച്ചിരിക്കുമ്പോൾ ബുധാദിത്യ രാജയോഗം രൂപപ്പെടും. ബുധാദിത്യയോഗം ജാതകത്തിലുള്ള ഭവനത്തെ ശക്തിപ്പെടുത്തുന്നു. ജാതകത്തിൽ ബുധനും സൂര്യനും ഒരുമിച്ചിരിക്കുമ്പോൾ പ്രത്യേക ഫലങ്ങൾ ലഭിക്കും. ഒരു വ്യക്തിയുടെ ജാതകത്തിൽ ബുധാദിത്യയോഗം രൂപപ്പെടുമ്പോൾ അയാൾക്ക് സമ്പത്തും സുഖവും മഹത്വവും ബഹുമാനവും ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.