ബുധൻ ഇന്നലെ, ജൂലൈ 2 ന് മിഥുനം രാശിയിൽ പ്രവേശിച്ചു. ബുധന്റെ രാശിമാറ്റം വിവിധ രാശിക്കാരുടെ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ട് വരും. ബുധന്റെ രാശി മാറ്റത്തോടെ ചില ആളുകളുടെ ജീവിതത്തിൽ സാമ്പത്തിക നേട്ടങ്ങൾ വളരെയധികം ഉണ്ടാകാൻ ആരംഭിക്കും. കൂടാതെ ഭാഗ്യക്കാലവും തുടങ്ങും. 


COMMERCIAL BREAK
SCROLL TO CONTINUE READING

 ജൂൺ 27 ന് ചൊവ്വ മേടം രാശിയിൽ പ്രവേശിച്ചിരുന്നു. 5 ദിവസങ്ങൾക്ക് ശേഷമാണ് ജൂലൈ 2 ന് ബുധൻ  മിഥുനം രാശിയിൽ പ്രവേശിച്ചത്.  രണ്ട് ഗ്രഹങ്ങളും തങ്ങളുടെ സ്വന്തം രാശിയിൽ തന്നെ തിരികെയെത്തിയെന്നതാണ് പ്രധാന പ്രത്യേകത. ബുദ്ധി, ബിസിനസ്സ്, സമ്പത്ത്, യുക്തി, ആശയവിനിമയം എന്നിവയെയാണ് ബുധന്റെ രാശിമാറ്റം സാധാരണയായി ബാധിക്കുന്നത്. ഈ ഗ്രഹങ്ങളുടെ രാശിമാറ്റം ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരും.


ALSO READ: Ketu Transit 2022 : ഈ മൂന്ന് രാശിക്കാർക്ക് ഇനി കേതുവിന്റെ അനുഗ്രഹം ലഭിക്കും; നല്ല കാലം ആരംഭിക്കും


ബുധന്റെ രാശിമാറ്റത്തിന്റെ ഗുണഫലങ്ങൾ ആർക്കൊക്കെ ലഭിക്കും


ഇടവം : ബുധന്റെ രാശിമാറ്റം ഇടവം രാശിക്കാർക്ക് ഏറെ ഗുണകരമാണ്. പ്രതീക്ഷിക്കാതെ കൈയിൽ പണം വന്ന് ചേരും. കുറേക്കാലമായി കെട്ടിക്കിടന്ന പണവും ഉടൻ തന്നെ തിരികെ ലഭിക്കും. ബിസ്നെസ് ചെയ്യുന്നവർക്ക് വളരെ വലിയൊരു ഡീൽ ലഭിക്കും. കൂടാതെ സ്വകാര്യ ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും നിരവധി നേട്ടങ്ങൾ ഉണ്ടാകാൻ ആരംഭിക്കും.


മിഥുനം : ജ്യോതിഷികൾ പറയുന്നതനുസരിച്ച് മിഥുനം രാശിക്കാർക്ക് ഇനി ഭാഗ്യക്കാലമാണ്. പുതിയ ജോലി ലഭിക്കുകയും, ജോലി ഉള്ളവർക്ക് സ്ഥാനക്കയറ്റവും ശമ്പളവർധനയും ലഭിക്കുകയും ചെയ്യും. വിവാഹിതർക്ക് കുട്ടിയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. കുടുംബജീവിതത്തിലും സന്തോഷം ഉണ്ടാകും.


മേടം : ഈ സമയത്ത് ചൊവ്വയുടേയും ബുധന്റെയും സ്ഥാനം മേടം രാശിക്കാർക്ക് ഏറ്റവും അനുകൂലമായ രീതിയിലാണ്. ജീവിതത്തിൽ വളരെ കാലമായി മുടങ്ങിക്കിടന്ന കാര്യങ്ങൾ ഈ സമയത്ത് സാധിക്കും. കൂടാതെ ദാമ്പത്യ ജീവിതത്തിൽ കൂടുതൽ സന്തയോഷം ഉണ്ടാകുകയും, വിവാഹം നടക്കാതിരുന്നവരുടെ വിവാഹം നടക്കുകയും ചെയ്യും. തൊഴിൽ മേഖലയിലും ഉന്നമനം ഉണ്ടാകും.


 വൃശ്ചികം :   വൃശ്ചികം രാശിക്കാർക്ക് ചൊവ്വ-ബുധൻ എന്നീ ഗ്രഹങ്ങളുടെ സ്ഥാനമാറ്റം ഉത്തമമാണ്. ഓഫീസിൽ സ്ഥാനക്കയറ്റം, പ്രശംസ എന്നിവ ലഭിക്കാനിടയുണ്ടാകും. കൂടാതെ വരുമാനം വർദ്ധിക്കും. ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുകയും മനസ്സിന് സന്തോഷം ലഭിക്കുകയും ചെയ്യും. ഇത് നിക്ഷേപത്തിന് നല്ല സമയമാണ്.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.