Ketu Transit 2022 : ഈ മൂന്ന് രാശിക്കാർക്ക് ഇനി കേതുവിന്റെ അനുഗ്രഹം ലഭിക്കും; നല്ല കാലം ആരംഭിക്കും

Ketu Gochar 2022 : നിഴൽ ഗ്രഹങ്ങളായ രാഹുവിലും കേതുവിലും അതൃപ്തി ഉണ്ടാക്കുന്ന ആളുകളുടെ ജീവിതത്തിൽ നിരവധി പ്രശ്‍നങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വാസം

Written by - Zee Malayalam News Desk | Last Updated : Jul 2, 2022, 03:52 PM IST
  • ഒരോ ഗ്രഹവും രാശി മാറുമ്പോൾ അത് 12 രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും.
  • ജ്യോതിഷത്തിൽ രാഹുവിനെയും കേതുവിനെയും പാപഗ്രഹങ്ങളായി ആണ് കണക്കാക്കുന്നത്.
  • കൂടാതെ രാഹു - കേതു ഗ്രഹങ്ങളെ നിഴൽ ഗ്രഹങ്ങളായും കണക്കാക്കാറുണ്ട്.
    നിഴൽ ഗ്രഹങ്ങളായ രാഹുവിലും കേതുവിലും അതൃപ്തി ഉണ്ടാക്കുന്ന ആളുകളുടെ ജീവിതത്തിൽ നിരവധി പ്രശ്‍നങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വാസം
Ketu Transit 2022 :  ഈ മൂന്ന് രാശിക്കാർക്ക് ഇനി കേതുവിന്റെ അനുഗ്രഹം ലഭിക്കും; നല്ല കാലം ആരംഭിക്കും

ജ്യോതിഷത്തിൽ ഓരോ ഗ്രഹങ്ങളുടെയും സംക്രമണത്തിനും രാശി മാറ്റത്തിനും ഏറെ പ്രാധാന്യമുണ്ട്. ഒരോ ഗ്രഹവും രാശി മാറുമ്പോൾ അത് 12 രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. ജ്യോതിഷത്തിൽ രാഹുവിനെയും  കേതുവിനെയും  പാപഗ്രഹങ്ങളായി ആണ് കണക്കാക്കുന്നത്. കൂടാതെ രാഹു - കേതു ഗ്രഹങ്ങളെ നിഴൽ ഗ്രഹങ്ങളായും കണക്കാക്കാറുണ്ട്. നിഴൽ ഗ്രഹങ്ങളായ രാഹുവിലും കേതുവിലും അതൃപ്തി ഉണ്ടാക്കുന്ന ആളുകളുടെ ജീവിതത്തിൽ നിരവധി പ്രശ്‍നങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വാസം

കേതു ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പോകാൻ ഏകദേശം ഒന്നര വര്ഷം എടുക്കും. ഈ വർഷം ഏപ്രിൽ 12 ന് കേതു വൃശ്ചിക രാശിയിൽ നിന്ന്  തുലാം രാശിയിലേക്ക് പോയിരുന്നു. 2023 വരെ കേതു തുലാം രാശിയിൽ തന്നെ തുടരും. ജ്യോതിഷിമാരുടെ വിശ്വാസം അനുസരിച്ച് കേതുവിന്റെ ഈ രാശിമാറ്റം ചില രാശിക്കാർക്ക് ഏറെ ഗുണഫലങ്ങൾ കൊണ്ട് വരും.

ALSO READ: Rahu Transit 2022 : രാഹുവിന് സ്ഥാനമാറ്റം; ഈ മൂന്ന് രാശിക്കാർക്ക് ഇനി നല്ലകാലം മാത്രം

ഈ രാശിക്കാരുടെ നല്ല കാലം ആരംഭിക്കും

ചിങ്ങം : ചിങ്ങം രാശിക്കാരുടെ ഗ്രഹങ്ങളുടെ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ കേതു കുടികൊള്ളുന്നത്. നിങ്ങളുടെ ലക്ഷ്യങ്ങളിൽ എത്താനും ആഗ്രഹങ്ങൾ നേടാനും ഏറ്റവും ഉത്തമമായ സമയമാണിത്. നിങ്ങളുടെ ജീവിതത്തിൽ നാളുകളായി ഉണ്ടായി കൊണ്ടിരുന്ന പ്രശ്‍നങ്ങളിൽ നിന്ന് നിങ്ങൾക്ക് മുക്തി ലഭിക്കും. കൂടാതെ ഔദ്യോഗിക ജീവിതത്തിലും വളരെയധികം നേട്ടങ്ങൾ ഉണ്ടാകും.

കന്നി : കന്നി രാശിക്കാർക്ക് ഏറ്റവും ഗുണകരമായ സമയമാണിത്. ഈ സമയത്ത് ഇവരുടെ ആത്മവിശ്വാസം വർധിക്കും. കൂടാതെ വളരെ ഊർജ്ജസ്വലരും ആയിരിക്കും. 

ധനു : ധനു രാശിക്കാരുടെ ഗ്രഹങ്ങളുടെ പതിനൊന്നാം സ്ഥാനത്താണ് ഇപ്പോൾ കേതു കുടികൊള്ളുന്നത്. ഈ സമയത്ത് ഈ രാശിക്കാർക്ക്  രാഷ്ട്രീയത്തിൽ ഏറെ പ്രസിദ്ധി കൈവരിക്കാൻ ആകും. കൂടാതെ ഈ രാശിക്കാരുടെ ഭാഗ്യ സമയമാണിത്. ഔദ്യോഗിക ജീവിതത്തിൽ ഏറെ മുന്നേറ്റം ഉണ്ടാകും. ശമ്പള വർധനയും, സ്ഥാനക്കയറ്റവും ഒക്കെ ലഭിക്കാൻ സാധ്യതയുള്ള സമയമാണിത്.

 കേതു ഈ രാശിക്കാരുടെ ജീവിതത്തെ മോശമായി ബാധിക്കും

മേടം : കേതുവിന്റെ രാശിമാറ്റം മേടം രാശിക്കാരുടെ ജീവിതത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. ഈ സമയത്ത് ഈ രാശിക്കാർക്ക് ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ബിസിനസിൽ പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. ഇതുമൂലം ബിസിനസ്സിലെ സാമ്പത്തിക സ്ഥിതിയിലും പ്രശ്‍നങ്ങൾ നേരിടും.

ഇടവം : കേതു സംക്രമ സമയത്ത് ഇടവം രാശിക്കാർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാകും. കൂടാതെ ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ അലട്ടും. അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇത്തരം സാഹചര്യത്തിൽ റോഡ് മുറിച്ചുകടക്കുമ്പോഴോ വാഹനമോടിക്കുമ്പോഴോ ജാഗ്രത പാലിക്കണം.

തുലാം :  കേതു സംക്രമ സമയത്ത് തുലാം നഷ്ടങ്ങൾ ഉണ്ടാകും. കുടുംബകാര്യങ്ങളിൽ ആശങ്കയുണ്ടാകാം. സംക്രമ കാലയളവിൽ പുതിയതായി എന്തെങ്കിലും ചെയ്യുന്നത് ശുഭകരമാകില്ല. ബിസിനസ്സിൽ സാമ്പത്തിക തടസ്സങ്ങൾ ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News