Budh Gochar 2022: ജ്യോതിഷത്തിൽ ബുദ്ധി, യുക്തി, സംഭാഷണം, ബിസിനസ്സ് എന്നിവയുടെ കാരണക്കാരനായ ഗ്രഹമായി കണക്കാക്കപ്പെടുന്ന ബുധൻ ഇന്ന് അതായത് 2022 മാർച്ച് 6 ന് രാശിചക്രം മാറുന്നു. ബുധന്റെ കുംഭം രാശിയിലെ പ്രവേശനം ഈ 5 രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ ആളുകൾക്ക് ബുധന്റെ കൃപയാൽ ധാരാളം പണം ലഭിക്കും, അതുപോലെ തന്നെ കരിയറിൽ വിജയവും ഉണ്ടാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Venus Transit 2022: ഈ 4 രാശിക്കാർക്ക് മാർച്ച് 31 ന് മുമ്പ് ലഭിക്കും വൻ ധനലാഭം!


ഇത്തരക്കാരുടെ ഭാഗ്യം പ്രകാശിക്കും (The luck of these people will shine)


മേടം (Aries): 


മേടം രാശിക്കാർക്ക് ധനലാഭമുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. ബിസിനസ്സിൽ ലാഭം വർദ്ധിക്കും. ധൈര്യവും ശക്തിയും വർദ്ധിക്കും. ബഹുമാനം ലഭിക്കും എല്ലാ ജോലികളിലും ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും. ജോലിയുടേയും ബിസിനസ്സിന്റെയും കാര്യത്തിൽ ഈ സമയം വളരെ അനുകൂലമാണ്. കുടുംബജീവിതം സന്തോഷകരമാകും.


മിഥുനം (Gemini):


ബുധന്റെ സംക്രമണം മിഥുന രാശിക്കാർക്ക് തൊഴിൽ-ബിസിനസ്സുകളിൽ വളരെയധികം നേട്ടങ്ങൾ നൽകും. പ്രശസ്തി വർദ്ധിക്കും. ദാമ്പത്യ ജീവിതം നല്ലതായിരിക്കും. ഈ സമയത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ വിജയം കൈവരിക്കും. നിങ്ങൾക്ക് ഒരു പുതിയ ജോലി ഓഫർ ലഭിക്കും. പ്രമോഷൻ-ഇൻക്രിമെന്റ് ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ ജോലി തുടങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയമാണ്.


Also Read: റിലേഷൻഷിപ്പിന്റെ കാര്യത്തിൽ ഈ 5 രാശിക്കാർ വളരെ സത്യസന്ധരാണ്!
 
വൃശ്ചികം (Scorpio): 


വൃശ്ചികം രാശിക്കാർക്ക് തൊഴിൽരംഗത്ത് വളരെയധികം നേട്ടങ്ങൾ ലഭിക്കും. തൊഴിലില്ലാത്തവരുടെയും പുതിയ ജോലി അന്വേഷിക്കുന്നവരുടെയും കാത്തിരിപ്പിന് വിരാമമാകും. ആത്മവിശ്വാസം വർദ്ധിക്കും. ധനലാഭമുണ്ടാകും. നിക്ഷേപത്തിന് നല്ല സമയമാണ്.


ധനു (Sagittarius): 


ഈ സമയം ധനു രാശിക്കാർക്ക് നേട്ടങ്ങൾ നൽകും. പണം വരാൻ പുതിയ വഴികൾ ഉണ്ടാകും. വരുമാനം വർദ്ധിക്കും. തൊഴിൽരംഗത്ത് പുരോഗതിയും ബഹുമാനവും ഉണ്ടാകും. ഈ സമയം നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന പല ജോലികളും നടക്കും എന്ന് പറയാം.


Also Read: Viral Video: രവീന്ദ്ര ജഡേജയെ അനുകരിച്ച് ആനക്കുട്ടി! വീഡിയോ വൈറൽ 


മീനം (Pisces): 


ഈ സമയം മീനരാശിക്കാർക്ക് അനുഗ്രഹമായിരിക്കും. ജോലിയിൽ പ്രമോഷനോ ഇൻക്രിമെന്റോ വലിയ നേട്ടമോ ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. കുടുംബജീവിതം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും.


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടേയും വിവരങ്ങളുടേയും അടിസ്ഥാനമാക്കിയുള്ളതാണ്)