ബുധ സംക്രമണം 2023: ജ്യോതിഷത്തിൽ ബുധൻ 'ഗ്രഹങ്ങളുടെ രാജകുമാരൻ' എന്നാണ് അറിയപ്പെടുന്നത്. ബുധനെ യുക്തിയുടെയും ബുദ്ധിയുടെയും ഘടകമായി കണക്കാക്കുന്നു. ജൂൺ 24ന് ഉച്ചയ്ക്ക് 12.35ന് ബുധൻ മിഥുന രാശിയിൽ സംക്രമിക്കും. ജൂലൈ എട്ട് വരെ ബുധൻ മിഥുന രാശിയിൽ തുടരും. അതിനുശേഷം ബുധൻ കർക്കടക രാശിയിൽ പ്രവേശിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

മിഥുന രാശിയിൽ ബുധൻ സംക്രമിക്കുമ്പോഴേക്കും സൂര്യൻ മിഥുന രാശിയിൽ തുടരുന്നു. ഇവ രണ്ടിന്റെയും സംയോജനം ഒരു അപൂർവ ബുദ്ധാദിത്യ യോഗം സൃഷ്ടിക്കും. അതുവഴി നിരവധി രാശിക്കാർക്ക് ജീവിതത്തിൽ ധാരാളം നല്ല ഫലങ്ങൾ ലഭിക്കും. ഈ സംക്രമം എല്ലാ രാശിക്കാരെയും ബാധിക്കുമെങ്കിലും അഞ്ച് രാശിക്കാർക്ക് ഈ സംക്രമം നിരവധി സൗഭാ​ഗ്യങ്ങൾ നൽകും.


ബുധന്റെ സംക്രമം മൂലം ശുഭഫലങ്ങൾ ലഭിക്കുന്ന അഞ്ച് രാശികൾ


ഇടവം: ബുധ സംക്രമണത്തിലൂടെ ഇടവം രാശിക്കാർക്ക് കുടുംബത്തിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും. തൊഴിലാളികൾക്ക് ഇത് ഒരു സുവർണ്ണ കാലഘട്ടമായിരിക്കും. ജോലിയിൽ ഉയർച്ചയുണ്ടാകും. ജോലിസ്ഥലത്തെ പല പ്രശ്നങ്ങളും തരണം ചെയ്യാൻ കഴിയും. സഹപ്രവർത്തകരിൽ നിന്നും മുതിർന്നവരിൽ നിന്നും നിങ്ങൾക്ക് അഭിനന്ദനങ്ങൾ ലഭിക്കും.


ചിങ്ങം: ബുധ സംക്രമണത്തിലൂടെ ചിങ്ങം രാശിക്കാർക്ക് നിരവധി സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. നിങ്ങളുടെ വരുമാന സ്രോതസ്സുകൾ വർദ്ധിക്കും. നിങ്ങൾ ഇതിനകം നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് ലാഭം ലഭിക്കും. പുതിയ തൊഴിലന്വേഷകരുടെ ആഗ്രഹങ്ങൾ സഫലമാകും. പുതിയ ജോലികൾക്കുള്ള ഓഫറുകൾ ലഭിക്കും.


ALSO READ: Horoscope: മിഥുനം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടമുണ്ടാകും; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം


കർക്കടകം: കർക്കടകം രാശിക്കാരുടെ ബൗദ്ധിക ശേഷി വർദ്ധിക്കും. നിങ്ങളുടെ കരിയറിൽ വളർച്ചയുണ്ടാകും. നല്ല ശമ്പള വർദ്ധനയോടെ സ്ഥാനക്കയറ്റം ലഭിക്കും. കോടതി വ്യവഹാരങ്ങളിൽ അനുകൂല വിധി വരും. നിങ്ങളുടെ വീട്ടിൽ മംഗളകരമായ കാര്യങ്ങൾ സംഭവിക്കുന്നതിന് സാധ്യതയുണ്ട്.


തുലാം: ബുധന്റെ സംക്രമണത്തിൽ നിങ്ങൾ പ്രണയബന്ധങ്ങളിൽ വിജയിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ പ്രണയ ജീവിതം വിവാഹത്തിലേക്ക് നീങ്ങും. ബിസിനസ്സുകാർക്ക് സമയം അനുകൂലമായിരിക്കും. നിങ്ങൾക്ക് ധാരാളം നല്ല ബിസിനസ് ബന്ധങ്ങൾ ലഭിക്കും. ബിസിനസിൽ  ലാഭം വർധിക്കും.


മിഥുനം: മിഥുനം രാശിക്കാർക്ക് എഴുത്ത്, കല, മാധ്യമം എന്നിവയുമായി ബന്ധപ്പെട്ട് പുരോഗതിക്ക് സാധ്യതയുണ്ട്. ബുധന്റെ സ്വന്തം രാശിയാണ് മിഥുനം. അതിനാൽ, ഈ സംക്രമണം നിരവധി ലാഭം നൽകും. ബുധന്റെ സംക്രമണം കാരണം, ബിസിനസ് ​വേ​ഗത്തിൽ വളർച്ച നേടും. അടുത്ത 14 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് ധാരാളം സൗഭാ​ഗ്യങ്ങൾ ലഭിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.