മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ അമേരിക്കയിൽ വീണ്ടും ട്രംപ് യുഗം. 47ാം പ്രസിഡന്റായി റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡോണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. അഭിപ്രായ സർവേകളും പ്രവചനങ്ങളും തകർത്താണ് ട്രംപിന്റെ അട്ടിമറി ജയം.
ചാഞ്ചാട്ട സംസ്ഥാനങ്ങളിലടക്കം കരുത്തുകാട്ടിയാണ് ട്രംപിന്റെ വിജയം. ഔദ്യോഗിക ഫലപ്രഖ്യാപനം ജനുവരി ആറിനാണ്. ജെ ഡി വാൻസ് അമേരിക്കയുടെ വൈസ് പ്രസിഡന്റാകും. അമേരിക്കൻ ചരിത്രത്തിലെ മഹത്തരമായ തിരഞ്ഞെടുപ്പലൂടെയാണ് കടന്ന് പോയതെന്ന് ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് കൊണ്ട് ട്രംപ് പറഞ്ഞു. ഇത് അമേരിക്കയുടെ സുവർണയുഗമാണെന്നും കൂട്ടിച്ചേർത്തു.
Read Also: നിവിൻ പോളിക്കെതിരെ തെളിവില്ല; പീഡന പരാതിയിൽ താരത്തിന് ക്ലീൻ ചിറ്റ്
ട്രംപ് വീണ്ടും വൈറ്റ് ഹൗസിലെത്തുന്നത് നിരവധി സവിശേഷതകളോടെയാണ്. അമേരിക്കൻ ചരിത്രത്തിൽ തോൽവിക്ക് ശേഷം തിരിച്ചെത്തുന്ന രണ്ടാമത്തെ പ്രസിഡന്റാണ് ട്രംപ്. 20 വർഷത്തിനിടെ ജനപ്രിയ വോട്ട് നേടി പ്രസിഡന്റാവുന്ന ആദ്യ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാണ് ട്രംപ്. 2004ൽ ജോർജ് ബുഷിന് ശേഷം ആദ്യമായാണ് ഒരു റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഇലക്ടറൽ കോളേജിന് പുറമേ പോപ്പുലർ വോട്ടും നേടി പ്രസിഡന്റാവുന്നത്.
ഇലക്ടറൽ - പോപ്പുലർ വോട്ടിന് പുറമേ സെനറ്റും കീഴടക്കിയാണ് ട്രംപ് തേരോട്ടം നടത്തിയത്. റിപ്പബ്ലിക്കൻ സ്ഥാനാത്ഥിയായ ഡോണാൾഡ് ട്രംപ് 267 ഇലക്ടറൽ വോട്ടുകൾ നേടിയപ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസിന് 224 വോട്ടുകളാണ് ലഭിച്ചത്.
പുറത്ത് വന്ന ഫലങ്ങൾ പ്രകാരം 68,760,238 (51.2%) പോപ്പുലർ വോട്ടുകളാണ് ട്രംപ് സ്വന്തമാക്കിയത്. കമലഹാരിസിന് 63,707,818 (47.4%) പോപ്പുലർ വോട്ടുകൾ ലഭിച്ചു. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി 51 സീറ്റ് നേടിയപ്പോള്‍ ഡെമോക്രാറ്റുകള്‍ 42 സീറ്റിലാണ് ജയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.