Shani Budh Shukra Gochar: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനു ശേഷം രാശി മാരാറുണ്ട്. അതുപോലെ നക്ഷത്ര മാറ്റവും നടത്താറുണ്ട്.  അതുപോലെ ചില ഗ്രഹങ്ങൾ തമ്മിൽ സംക്രമിക്കുകയും ചെയ്യും.  ഇതിലൂടെ പല തരത്തിലുള്ള രാജയോഗങ്ങൾ രൂപപ്പെടുന്നു. അതുപോലെ ഇപ്പോഴിതാ വളരെ അപൂർവമായ ഒരു രാജയോഗം രൂപപ്പെടാൻ പോകുകയാണ്. ശനി നിലവിൽ അതിൻ്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ്  അതുപോലെ ശുക്രൻ അതിൻ്റെ മൂല ത്രികോണ രാശിയായ തുലാം രാശിയിലും ബുധൻ അതിൻ്റെ മൂല ത്രികോണ രാശിയായ കന്നിയിലുമാണ് സ്ഥിതി ചെയ്യുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഇവരാണ് ഒക്ടോബറിലെ ആ ഭാഗ്യ രാശികൾ, ലക്ഷ്മി കൃപയാൽ ലഭിക്കും അപ്രതീക്ഷിത ധനനേട്ടങ്ങൾ!


ഈ സാഹചര്യത്തിൽ അതാത് മൂല ത്രികോണ രാശികളിൽ മൂന്ന് ഗ്രഹങ്ങളുടെ സാന്നിധ്യം മൂലം മൂല ത്രികോണ രാജയോഗം രൂപപ്പെടുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും വിജയത്തോടൊപ്പം വലിയ സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. മൂല ത്രികോണ രാജയോഗത്തിൻ്റെ രൂപീകരണം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം...


Also Read: എട്ടാം ശമ്പള കമ്മീഷൻ എപ്പോൾ നടപ്പിലാക്കും? ശമ്പളം എത്ര വർധിക്കും? അറിയാം പുത്തൻ അപ്ഡേറ്റ്...


മേടം (Aries): ഇവർക്ക് ശനി, ശുക്രൻ, ബുധൻ എന്നിവ അവരുടെ മൂല ത്രികോണ രാശിയിൽ ഉള്ളതിനാൽ ജീവിതത്തിൽ സന്തോഷം കൊണ്ടുവരും, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. എല്ലാ മേഖലയിലും വിജയം നേടാനാകും, പുതിയ വരുമാന മാർഗങ്ങൾ തെളിയും, ഇതോടെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും,  കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഈ കാലയളവിൽ നിങ്ങൾക്കത് ചെയ്യാൻ കഴിയും. കരിയർ മേഖലയിൽ നിങ്ങളുടെ പ്രവർത്തനങ്ങൾ വിലമതിക്കും. പ്രമോഷനോടൊപ്പം ബോണസും ലഭിക്കും. സഹോദരങ്ങളുമായി നല്ല സമയം ആസ്വദിക്കും.


തുലാം (Libra): ഈ രാശിയുടെ ലഗ്നഭാവത്തിലാണ് ശുക്രൻ സ്ഥിതി ചെയ്യുന്നത്. അതിലൂടെ മാളവ്യ രാജയോഗം രൂപപ്പെടും. ഇതിലൂടെ ഇവർക്ക് എല്ലാ മേഖലകളിലും വിജയം നേടാൻ കഴിയും, ധനകാര്യവുമായി ബന്ധപ്പെട്ട ആളുകൾക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും, പുതിയ ആശയങ്ങളിലൂടെ ചില കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമാക്കും. ബിസിനസിൽ ലാഭം, ഉദ്യോഗാർത്ഥികൾക്ക് പ്രമോഷൻ, ജോലിക്കായുള്ള അന്വേഷണം പൂർത്തിയാക്കാനാകും, അവിവാഹിതർക്ക് വിവാഹാലോചന, ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും.


Also Read: മിഥുന രാശിക്കാർക്ക് സമ്മിശ്ര ദിനം, കുംഭ രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!


കുംഭം (Aquarius): ഈ രാശിക്കാർക്കും യഥാർത്ഥ ത്രികോണ രാശിയിൽ ശുക്രൻ, ബുധൻ, ശനി എന്നിവ ഉണ്ടായിരിക്കുന്നത് വളരെയധികം ഗുണം ചെയ്യും. ശനി ലഗ്നഭാവത്തിൽ നിൽക്കുന്നതിനാൽ ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും, സമ്പത്തും സ്വത്തും വർധിക്കും, ജീവിതത്തിൽ സംതൃപ്തി, കുടുംബത്തോടൊപ്പമോ പങ്കാളിയോടൊപ്പമോ നിങ്ങൾക്ക് നല്ല സമയം ചെലവഴിക്കാണ് കഴിയും. ബിസിനസിൽ ധാരാളം ലാഭം, പുതിയ ഡീലുകൾ ലഭിക്കാനുള്ള സാധ്യത ഏറെയാണ്, ശനി, ബുധൻ, ശുക്രൻ എന്നിവരുടെ സ്വാധീനത്താൽ നിങ്ങൾക്ക് ആഗ്രഹിച്ച ജോലി ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.