Shukra Gochar on 29 December 2022 Effect on Zodiac Signs: 2022 അവസാനിക്കുന്നതിന് മുന്നെ ചില രാശിക്കാരുടെ ഭാഗ്യം തെളിയാൻ പോകുകയാണ്. ഇന്ന് ശുക്രൻ മകരം രാശിയിൽ പ്രവേശിച്ചു.  ബുധൻ നേരത്തെ തന്നെ ഈ രാശിയിലുണ്ട്.  ഇതിലൂടെ  ലക്ഷ്മീനാരായണ രാജയോഗം രൂപപ്പെടും. ഇത് വളരെ ശുഭകരമായ ഒരു യോഗമാണ്. ഈ രാജയോഗം വലിയ സമ്പത്തും നേട്ടങ്ങളും ചില രാശിക്കാർക്ക് നൽകും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം..


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ശുക്രൻ മകര രാശിയിൽ: ഈ 3 രാശിക്കാരുടെ സമയം തെളിയും


മേടം (Aries): ബുധൻ-ശുക്രൻ സംക്രമണത്തൽ രൂപം കൊള്ളുന്ന ലക്ഷ്മീ നാരായണ യോഗം മേടരാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇത്തരക്കാരുടെ ആത്മവിശ്വാസം വർധിക്കും, വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും, ബിസിനസുകാർക്കും നല്ല സമയം.  ഈ സമയം ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുന്നതിനാൽ ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. 


മിഥുനം (Gemini): ലക്ഷ്മി നാരായൺ യോഗം മിഥുന രാശിക്കാർക്കും സുവർണ്ണ ദിനങ്ങൾ കൊണ്ടുവരും. കരിയറിൽ ഇതുവരെ നിലനിന്നിരുന്ന പ്രശ്‌നങ്ങൾക്ക് ഒരു പരിധി വരെ ശമനമുണ്ടാകും. വീട്ടിൽ ആത്മീയപരമായ ചടങ്ങുകൾ ഉണ്ടാകാം. നിങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രഭാവം വർദ്ധിക്കും. വ്യവസായികൾക്ക് നേട്ടമുണ്ടാകും. പുതുവർഷത്തിന്റെ തുടക്കം സുഖകരമായിരിക്കും.


Also Read: Morning Manthra: പ്രഭാതത്തിൽ ഈ മന്ത്രം നിത്യവും ജപിക്കുന്നത് വളരെ ഉത്തമം 


തുലാം (Libra): ഡിസംബർ 28 ന് ബുധൻ മകരത്തിലെ പ്രവേശിച്ചു ഇന്ന്  ശുക്രനും മകരത്തിലെത്തി ഇതിലൂടെ സൃഷ്ടിക്കുന്ന ലക്ഷ്മീ നാരായണ രാജയോഗം തുലാം രാശിക്കാർക്ക് നല്ല ദിവസങ്ങൾ സമ്മാനിക്കും. നിങ്ങളുടെ കരിയറിൽ ഇതുവരെ നേരിട്ട ബുദ്ധിമുട്ടുകളിൽ നിന്ന് ആശ്വാസം ലഭിക്കും. പുരോഗതിയുടെ വഴി തുറക്കും. ആത്മവിശ്വാസം വർദ്ധിക്കും. ജോലിയിൽ വിജയം ഉണ്ടാകും. വരുമാനം വർദ്ധിക്കും. അവിവാഹിതർ വിവാഹിതരാവാൻ സാധ്യത.  


വൃശ്ചികം (Scorpio): മകരം രാശിയിൽ ബുധനും ശുക്രനും ചേർന്ന് രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജയോഗം വൃശ്ചിക രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.  ഇവർക്ക് ഈ സമയം മാനസിക പിരിമുറുക്കത്തിൽ നിന്നും മോചനം ലഭിക്കും. സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിതം നയിക്കും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും.  സാമ്പത്തിക സ്ഥിതി ശക്തമായതിനാൽ കുടുംബജീവിതം നന്നായി ആസ്വദിക്കാനാകും.


(Disclaimer:ഇവി ടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.