Shukra Gochar 2022: ശുക്രൻ മകര രാശിയിൽ: ഈ 3 രാശിക്കാരുടെ സമയം തെളിയും

Venus Transit 2022: വർഷത്തിന്റെ അവസാന ദിവസങ്ങളിലാണ് ശുക്രൻ മകരം രാശിയിൽ പ്രവേശിച്ചിരിക്കുന്നത്.  ഇതിലൂടെ ചില രാശിക്കാർക്ക് വളരെ നേട്ടങ്ങൾ ലഭിക്കും. 

Written by - Ajitha Kumari | Last Updated : Dec 29, 2022, 08:14 AM IST
  • ശുക്രൻ മകര രാശിയിൽ
  • വർഷത്തിന്റെ അവസാന ദിവസങ്ങളിലാണ് ശുക്രൻ മകരം രാശിയിൽ പ്രവേശിച്ചിരിക്കുന്നത്
  • ഇതിലൂടെ ചില രാശിക്കാർക്ക് വളരെ നേട്ടങ്ങൾ ലഭിക്കും.
Shukra Gochar 2022: ശുക്രൻ മകര രാശിയിൽ: ഈ 3 രാശിക്കാരുടെ സമയം തെളിയും

Shukra rashiparivartan 2022: സമ്പത്ത്, ആഡംബരം, പ്രണയം-റൊമാൻസ്, ആകർഷണം എന്നിവയുടെ കരകനായിട്ടാണ് ശുക്രനെ കാണുന്നത്.  ജാതകത്തിൽ ശുക്രൻ ശുഭസ്ഥാനത്ത് ആണെങ്കിൽ ആ വ്യക്തയ്ക്ക് ഒരിക്കലും ധനത്തിന് കുറവുമുണ്ടാവില്ല.  ഇത്തരക്കാർ പൂർണ ആഡംബരത്തോടെയായിരിക്കും ജീവിതം നയിക്കുക. അവരുടെ പ്രണയ ജീവിതവും വിവാഹ ജീവിതവും മികച്ചതായിരിക്കും. ഇവരുടെ വ്യക്തിത്വത്തിന് അതിശയകരമായ ഒരു പ്രത്യേകതയുണ്ടായിരിക്കും. ഇന്നത്തെ ശുക്ര രാശിപരിവർത്തനം ഈ 3 രാശിക്കാർക്ക് വളരെ നല്ലനേട്ടങ്ങൾ കൊണ്ടുവരും. അത് ഏതൊക്ക രാശിക്കാരാണെന്ന് നമുക്ക് നോക്കാം. 

Also Read: Morning Manthra: പ്രഭാതത്തിൽ ഈ മന്ത്രം നിത്യവും ജപിക്കുന്നത് വളരെ ഉത്തമം

ഇടവം (Taurus): ഇടവ രാശിയുടെ അധിപൻ ശുക്രനായതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് ശുക്രന്റെ കൃപ എപ്പോഴും ഉണ്ടാകും.  ഇന്ന് നടക്കുന്ന ശുക്ര സംക്രമണത്തിലൂടെ ഇടവ രാശിക്കാരുടെ ഭാഗ്യം തെളിയും.  ഇവർക്ക് ഈ സമയം കരിയറിൽ മികച്ച വിജയമുണ്ടാകും. ഇതിലൂടെ വരുമാനത്തിൽ വർദ്ധനവും ലഭിക്കും.  ഇവർക്ക് വിദേശ യാത്രയ്ക്ക് സാധ്യതയുണ്ട്.  

കന്നി (Virgo): ശുക്രന്റെ രാശി മാറ്റം കന്നി രാശിക്കാർക്കുംവളരെ നല്ല ഫലങ്ങള നൽകും.  ഇവരുടെ പ്രണയ ജീവിതത്തിന് മാധുര്യമുണ്ടാകും. ദാമ്പത്യ ജീവിതവും നല്ലതായിരിക്കും. കുട്ടികളെ സംബന്ധിച്ച് നല്ല വാർത്തകൾ ലഭിക്കും. 

Also Read: ബുധന്റെ ഉദയം ഈ 3 രാശിക്കാരുടെ ഭാഗ്യം ഉണർത്തും! ലഭിക്കും വൻ ധനമഴ 

തുലാം (Libra): തുലാം രാശിയുടെ അധിപനും ശുക്രനാണ് അതുകൊണ്ടുതന്നെ തുലാം രാശിക്കാർക്ക് ശുക്രന്റെ ഈ സംക്രമണം നല്ല ഫലങ്ങൾ നൽകും. സുഖസൗകര്യങ്ങൾ വർദ്ധിക്കും. വിലപിടിപ്പുള്ള എന്തെങ്കിലും വാങ്ങാണ് യോഗമുണ്ട്. വീടോ കാറോ വാങ്ങണമെന്ന നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാകും. പുതിയ ജോലി ലഭിക്കും. വരുമാനം വർദ്ധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News