Money Indications: സ്വപ്നത്തില്‍ ഈ വസ്തുക്കള്‍ കാണാറുണ്ടോ? നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തിന് കുറവുണ്ടാകില്ല
സ്വപ്ന ശാസ്ത്രമനുസരിച്ച്, നാം കാണുന്ന സ്വപ്നങ്ങൾ ഭാവിയിൽ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെ സൂചിപ്പിക്കുന്നു. അതായത് നാം കാണുന്ന സ്വപ്നങ്ങൾക്ക് ചില അര്‍ത്ഥങ്ങള്‍ ഉണ്ട് എന്ന് സാരം.
Money Indications: സ്വപ്ന ശാസ്ത്രമനുസരിച്ച്, നാം കാണുന്ന സ്വപ്നങ്ങൾ ഭാവിയിൽ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെ സൂചിപ്പിക്കുന്നു. അതായത് നാം കാണുന്ന സ്വപ്നങ്ങൾക്ക് ചില അര്‍ത്ഥങ്ങള്‍ ഉണ്ട് എന്ന് സാരം.
ജ്യോതിഷ പ്രകാരം ചില കാര്യങ്ങൾ സ്വപ്നത്തിൽ കാണുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. അതേസമയം, സ്വപ്നത്തിൽ കാണുന്നത് അശുഭകരമായി കണക്കാക്കുന്ന ചില കാര്യങ്ങളുമുണ്ട്. സ്വപ്ന ശാസ്ത്രമനുസരിച്ച് ചില വസ്തുക്കള്‍ സ്വപ്നത്തിൽ കാണുന്നത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ധനത്തിന്‍റെ ആഗമനം സൂചിപ്പിക്കുന്നു. അത്തരത്തിലുള്ള ചില കാര്യങ്ങളെക്കുറിച്ച് അറിയാം...
Also Read: Thrissur Pooram 2022: ചമയം ഇതാണെങ്കിൽ പൂരം എന്തായിരിക്കും? ചമയ പ്രദർശനത്തിന് തുടക്കം
1. താമരപ്പൂവ്
സ്വപ്നത്തില്‍ താമരപ്പൂവ് കണ്ടാല്‍ എന്താണ് അര്‍ഥം? താമരപ്പൂവ് സ്വപ്നത്തിൽ കാണുന്നത് വളരെ ശുഭകരമാണ്. ഇത് ആ വ്യക്തിയുടെമേല്‍ ലക്ഷ്മിദേവിയുടെ കൃപ ഉണ്ടാകും എന്നതിന്‍റെ വ്യക്തമായ സൂചനയാണ്. അത്തരമൊരു സ്വപ്നം കാണുന്നത് ജീവിതത്തില്‍ ധാരാളം പണം ലഭിക്കുമെന്നതിന്‍റെ സൂചനയാണ്.
2. പാല്‍ കുടിയ്ക്കുന്നതായി കാണുക
സ്വപ്ന ശാസ്ത്രം അനുസരിച്ച്, നിങ്ങള്‍ ഒരു സ്വപ്നത്തിൽ പാൽ കുടിക്കുന്നതായി കാണുകയാണ് എങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ ജീവിതത്തില്‍ വലിയ സമ്പന്നനാകാന്‍ പോകുന്നു എന്നാണ്. എന്നാല്‍, ബിസിനസ് ചെയ്യുന്ന ആളുകള്‍ ഈ സ്വപ്നം കാണുകയാണ് എങ്കില്‍ അതിനര്‍ത്ഥം അവരുടെ ബിസിനസ് വളരാൻ പോകുന്നു എന്നാണ്.
3. ആന
നിങ്ങൾ സ്വപ്നത്തിൽ ഒരു ആനയെ കാണുന്നുവെങ്കിൽ അതിനർത്ഥം നിങ്ങൾക്ക് ധാരാളം പണം ലഭിക്കാൻ പോകുന്നു എന്നാണ്. എന്നാല്‍, കറുത്ത ആനയ്ക്ക് പകരം വെളുത്ത ആനയെ സ്വപ്നത്തിൽ കാണുന്നുവെങ്കിൽ അതിനർത്ഥം പണ നേട്ടത്തിനൊപ്പം നിങ്ങളുടെ ഭാഗ്യവും തിളങ്ങാൻ പോകുന്നു എന്നാണ്.
4. ദന്തക്ഷയം
പല്ല് ഒടിഞ്ഞു പോകുന്നതായി നിങ്ങള്‍ സ്വപ്നത്തില്‍ കാണുകയാണ് എങ്കില്‍ ഭയപ്പെടേണ്ട, മംഗളകരമായ ഒന്ന് നിങ്ങളുടെ ജീവിതത്തില്‍ നടക്കാന്‍ പോകുന്നു എന്നതിന്‍റെ സൂചനയാണ് ഇത് നല്‍കുന്നത്. കൂടാതെ, ബ്രഷ് ചെയ്യുന്നതായി കാണുന്നതും ധനലാഭത്തിന്‍റെ അടയാളമാണ്.
5. കറുത്ത പാമ്പിനെ കാണുക
സ്വപ്നത്തില്‍ കറുത്ത പാമ്പിനെ കാണുന്നത് ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. എന്നാൽ പാമ്പിനെ അതിന്‍റെ മാളത്തില്‍ കാണുന്നത് വളരെ ഐശ്വര്യമായാണ് കണക്കാക്കുന്നത്. പെട്ടെന്ന് ധാരാളം പണം ലഭിക്കുമെന്നതിന്‍റെ സൂചനയാണ് ഇത്
(ശ്രദ്ധിക്കുക: ഈ വിവരങ്ങൾ പൊതുവായ വിവരങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...