Money Tips for Thursday: ഹൈന്ദവ വിശ്വാസമനുസരിച്ച് ആഴ്ചയിലെ ഓരോ ദിവസവും  പ്രത്യേകമായി ചില ദേവീദേവതകള്‍ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നു. അതായത്, ആ  ദിവസങ്ങളിൽ ദേവതകളെ പ്രത്യേകമായി പൂജിക്കുന്നതിലൂടെ പ്രത്യേക അനുഗ്രഹം ലഭിക്കുമെന്നും നമ്മുടെ ജീവിതത്തിലെ ദുരിതങ്ങൾക്ക് അറുതി വരുമെന്നാണ് വിശ്വാസം.  


COMMERCIAL BREAK
SCROLL TO CONTINUE READING

അതനുസരിച്ച്, വ്യാഴാഴ്‌ച പ്രത്യേകമായി മഹാ വിഷ്ണുവിനെ ആരാധിക്കുന്ന ദിവസമാണ്. കൂടാതെ, വ്യാഴാഴ്ച ദേവഗുരു ബൃഹസ്പതിയെയും ആരാധിക്കുന്നു. ദേവഗുരു ബൃഹസ്പതിയുടെ അനുഗ്രഹം ഉള്ള വീട്ടില്‍, പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.  


Also Read:  Vastu Tips for Home: നിങ്ങളുടെ വീട്ടിൽ ഈ  മാറ്റങ്ങൾ വരുത്തൂ, അത്ഭുതം കാണാം 


സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മോചനം നേടാന്‍  ഗുരു ബൃഹസ്പതിയുടെയും മഹാവിഷ്ണുവിന്‍റെയും ആരാധന വ്യാഴാഴ്ച നിർബന്ധമാണ്. ഇതോടൊപ്പം, ചില പ്രത്യേക നടപടികൾ സ്വീകരിക്കുന്നതിലൂടെ നിങ്ങൾക്ക് തീർച്ചയായും പ്രയോജനം ലഭിക്കും. 


Also Read:  Shani Margi 2022: ശനി നേർരേഖയിൽ: സൂക്ഷിക്കുക ഈ രാശിക്കാർക്ക് ഉണ്ടാകും വൻ ബുദ്ധിമുട്ടുകൾ!


ജീവിതത്തില്‍ പണത്തിന്‍റെ അഭാവം മറികടക്കാൻ വ്യാഴാഴ്ച എന്ത് നടപടികളാണ് സ്വീകരിക്കേണ്ടത് എന്ന് നോക്കാം,  


കുബേർ യന്ത്രം പേഴ്സിൽ സൂക്ഷിക്കുക
ഹൈന്ദവ വിശ്വാസമനുസരിച്ച്  കുബേരനെ സമ്പത്തിന്‍റെ ദൈവമായി കണക്കാക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ കുബേരന്‍റെ അനുഗ്രഹം ഉണ്ടെങ്കില്‍ ആ വ്യക്തിയുടെ ജീവിതത്തില്‍ പണത്തിന് യാതൊരു കുറവുമുണ്ടാകില്ല. നിങ്ങള്‍ ജീവിതത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുകയാണ് എങ്കില്‍  ചെമ്പില്‍ തീര്‍ത്ത  കുബേർ യന്ത്രമോ ശ്രീ യന്ത്രമോ നിങ്ങളുടെ പേഴ്‌സിൽ സൂക്ഷിക്കുക


വാഴത്തൈ പൂജിക്കുക 
വാഴയിൽ മഹാവിഷ്ണു കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. അതിനാലാണ്  വ്യാഴാഴ്ച  വാഴയെ പൂജിക്കുന്നത്. വ്യാഴാഴ്ച  വാഴയെ പൂജിക്കുന്നതിലൂടെ സന്തുഷ്ടനായ മഹാവിഷ്ണു തന്‍റെ  ഭക്തർക്ക് സന്തോഷവും ഐശ്വര്യവും നൽകി അനുഗ്രഹിക്കുന്നു എന്നാണ് വിശ്വാസം. 


വ്യാഴാഴ്ച  ഉപവാസം അനുഷ്ഠിക്കാം 
നിങ്ങളുടെ ജാതകത്തിൽ വ്യാഴത്തിന്‍റെ  സ്ഥാനം മോശമാകുകയോ വിവാഹത്തിന് തടസ്സം നേരിടുകയോ ചെയ്യുകയാണ് എങ്കില്‍ വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കാം. എന്നാൽ ഇതിനായി ആദ്യം ഒരു ജ്യോതിഷിയുടെ ഉപദേശം സ്വീകരിക്കുക. വ്യാഴാഴ്ച വ്രതം ആചരിക്കുന്നതിലൂടെ ജാതകത്തിലെ വ്യാഴം ശക്തി പ്രാപിക്കുന്നു.


വ്യാഴാഴ്ച വാഴപ്പഴം കഴിയ്ക്കുന്നത് ഒഴിവാക്കുക 
വ്യാഴാഴ്ച  വാഴത്തൈ പൂജിക്കുന്നു. അതിനാൽ ഈ ദിവസം വാഴപ്പഴം കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു. വാഴയിൽ മഹാവിഷ്ണു കുടികൊള്ളുന്നുവെന്നും ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നവർ വാഴപ്പഴം കഴിക്കരുതെന്നും വിശ്വസിക്കപ്പെടുന്നു.


നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കണം.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.