Money Tips: പലപ്പോഴും ആളുകൾ എത്ര പണം സമ്പാദിച്ചാലും അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയില്ല. പണം വരുന്നു പോകുന്നു എന്നതാണ് അവസ്ഥ... അവർ ആഗ്രഹിച്ചാലും പണം അവരുടെ കൈകളിൽ നില്‍ക്കില്ല, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്‌ എന്ന് ആലോചിച്ചിട്ടുണ്ടോ?  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Prosperity Tips: വീട്ടില്‍ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും ഉണ്ടാവാന്‍ വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ പൂജിക്കാം


ഇതിനുള്ള മറുപടി നിങ്ങള്‍ക്ക് ഗരുഡപുരാണത്തില്‍ നിന്നും ലഭിക്കും. ഹിന്ദുമതത്തിൽ 18 മഹാപുരാണങ്ങളുണ്ട്, അവയ്‌ക്കെല്ലാം അതിന്‍റേതായ പ്രത്യേക പ്രാധാന്യമുണ്ട്. ഗരുഡ പുരാണവും ഇതിൽ ഒന്നാണ്. ഇതില്‍ മനുഷ്യ ജീവിതവും മരണവുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന വിവരങ്ങൾ ലഭിക്കും. മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട പല സുപ്രധാന കാര്യങ്ങളും ഗരുഡ പുരാണത്തിൽ പരാമർശിക്കുന്നുണ്ട്.  ഗരുഡപുരാണത്തില്‍ പറയുന്ന കാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍ മനുഷ്യർക്ക് സന്തോഷകരമായ ജീവിതം നയിക്കാനാകും.


Also Read:  Habits and Life: ഈ ശീലങ്ങള്‍ നിങ്ങളില്‍ ഉണ്ടോ? ജീവിതത്തില്‍ വിജയം ഉറപ്പ്...!! 


നിങ്ങള്‍  ധാരാളം പണം സമ്പാദിക്കുന്ന വ്യക്തിയാണ്, എങ്കിലും പണം നിങ്ങളുടെ കൈയില്‍ നില്‍ക്കുന്നില്ല എങ്കില്‍, അതിനുള്ള ഉത്തരം നിങ്ങള്‍ക്ക് ഗരുഡ പുരാണത്തില്‍ നിന്നും ലഭിക്കും.  അതായത്, ചില ശീലങ്ങളാണ് ഇത്തരം സാഹചര്യങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. അതിനാല്‍, നിങ്ങള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.


സമ്പത്തിന്‍റെ പേരില്‍ ഒരിയ്ക്കലും അഹങ്കരിയ്ക്കരുത് 


ഗരുഡപുരാണം അനുസരിച്ച്, ഒരിക്കലും തന്‍റെ സമ്പത്തിൽ അഹങ്കരിയ്ക്കരുത്. നിങ്ങള്‍ക്ക് എത്ര സമ്പത്തുണ്ടായാലും അതില്‍ അഹന്ത പാടില്ല. കൂടാതെ, തന്‍റെ സമ്പത്തിന്‍റെ പേരില്‍ മറ്റൊരാളെ അപമാനിക്കാനും പാടില്ല. തന്‍റെ സമ്പത്തില്‍ അഹങ്കരിക്കുകയും മറ്റുള്ളവരോട് അഹന്ത കാട്ടുകയും ചെയ്യുന്നവരുടെ മേല്‍ ലക്ഷ്മി ദേവി ഒരിയ്ക്കലും അനുഗ്രഹം ചൊരിയാറില്ല. ഇത്തരം കാര്യങ്ങള്‍ എപ്പോഴും  മനസില്‍  സൂക്ഷിക്കണം. 
 
ഭഗവാന് ഭക്ഷണം സമര്‍പ്പിക്കുക 


ഗരുഡപുരാണം അനുസരിച്ച് വീട്ടിലെ അടുക്കളയിൽ തയ്യാറാക്കുന്ന ഭക്ഷണം ആദ്യം ദൈവത്തിനാണ് സമർപ്പിക്കേണ്ടത്. ആ വീട്ടിലെ ഭക്ഷണം ആദ്യം കഴിയ്ക്കുന്ന ആള്‍ ഭഗവാന്‍ ആയിരിയ്ക്കണം.  ഇതിലൂടെ എല്ലാ എല്ലാ ദേവീദേവതകളും സന്തുഷ്ടരാകുന്നു, കൂടാതെ ഈ നടപടിയിലൂടെ ലക്ഷ്മീദേവി ആ വീട്ടിൽ എപ്പോഴും വസിക്കും. ഈശ്വരന് ആഹാരം അർപ്പിക്കാതെ നിങ്ങൾ സ്വയം ഭക്ഷണം കഴിക്കാൻ ഇരുന്നാൽ, അത് ശുഭമല്ല. ആ വീട്ടില്‍ ലക്ഷ്മീദേവിയുടെ വാസമുണ്ടാകില്ല.  


പുരണ ഗ്രന്ഥങ്ങള്‍ വായിക്കുക


രാമായണം, മഹാഭാരതം, ഗരുഡപുരാണം എന്നിവ വായിയ്ക്കുന്നത്, നിങ്ങളുടെ വീട്ടിൽ എപ്പോഴും സന്തോഷവും സമാധാനവും നിലനില്‍ക്കാന്‍ വഴി തെളിക്കും. കൂടാതെ, ഈ ഗ്രന്ഥങ്ങളിലൂടെ ദൈവസ്മരണയും ഒരേസമയം നടക്കുന്നു. 
 


നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്റെ ഉപദേശം സ്വീകരിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.