Prosperity Tips: വീട്ടില്‍ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും ഉണ്ടാവാന്‍ വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ പൂജിക്കാം

Prosperity Tips:  വിശ്വാസമനുസരിച്ച് ലക്ഷ്മി ദേവിയുടെ വാസമുള്ള വീട്ടില്‍ ഒരിക്കലും സന്തോഷം, സമൃദ്ധി, സമ്പത്ത് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാവില്ല. അതിനാലാണ് ഹൈന്ദവ ഭവനങ്ങളില്‍ ലക്ഷ്മി ദേവിയെ പ്രത്യേകം പൂജിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Dec 23, 2022, 01:27 PM IST
  • വിശ്വാസമനുസരിച്ച് ലക്ഷ്മി ദേവിയുടെ വാസമുള്ള വീട്ടില്‍ ഒരിക്കലും സന്തോഷം, സമൃദ്ധി, സമ്പത്ത് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാവില്ല. അതിനാലാണ് ഹൈന്ദവ ഭവനങ്ങളില്‍ ലക്ഷ്മി ദേവിയെ പ്രത്യേകം പൂജിക്കുന്നത്.
Prosperity Tips: വീട്ടില്‍ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും ഉണ്ടാവാന്‍ വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ പൂജിക്കാം

Prosperity Tips: ഹൈന്ദവ വിശ്വാസമനുസരിച്ച് ചില  ദേവീ ദേവന്മാരുടെ പൂജകളും അര്‍ച്ചനകളും ചില പ്രത്യേക ദിവസങ്ങളില്‍ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരും. അതനുസരിച്ച്  വെള്ളിയാഴ്ച ദിവസം ലക്ഷ്മി ദേവിയ്ക്കായി  സമര്‍പ്പിച്ചിരിയ്ക്കുന്നു.  ഈ ദിവസം ലക്ഷ്മി ദേവിയെ  പ്രത്യേകം പൂജിക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും കൊണ്ടുവരും.

വിശ്വാസമനുസരിച്ച് ലക്ഷ്മി ദേവിയുടെ വാസമുള്ള വീട്ടില്‍ ഒരിക്കലും സന്തോഷം, സമൃദ്ധി, സമ്പത്ത് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാവില്ല. അതിനാലാണ് ഹൈന്ദവ ഭവനങ്ങളില്‍ ലക്ഷ്മി ദേവിയെ പ്രത്യേകം പൂജിക്കുന്നത്.   

Also Read:   Vastu for Foods: ഭക്ഷണം കഴിയ്ക്കുന്ന അവസരത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക, അല്ലെങ്കില്‍ ദാരിദ്ര്യം ഫലം
  
ആഴ്ചയിലെ എല്ലാ ദിവസവും ലക്ഷ്മി ദേവിയ്ക്ക്  സമർപ്പിക്കുന്നുവെങ്കിലും പ്രത്യേകമായി ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിലൂടെ വീട്ടിൽ ഐശ്വര്യത്തിന് ഒരു കുറവും ഉണ്ടാകില്ലെന്ന് പറയപ്പെടുന്നു. അതുകൊണ്ടാണ് ലക്ഷ്മി ദേവിയെ വെള്ളിയാഴ്ച പ്രത്യേക പൂജാവിധികളോടെ ആരാധിക്കുന്നത്.  ഇതോടൊപ്പം വെള്ളിയാഴ്ച സ്വീകരിക്കുന്ന ചില പ്രത്യേക നടപടികളും പൂജ വിധികളും  നിങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരും. നിങ്ങൾ എതെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ വെള്ളിയാഴ്ച ചെയ്യുന്ന ചില പൂജാവിധികള്‍ അത് പരിഹരിയ്ക്കും. 

Also Read:  Money Tips: പ്രതിസന്ധികള്‍ നീങ്ങും, സമ്പത്ത് വര്‍ഷിക്കും, ബുധനാഴ്ച ഗണപതിയെ ആരാധിക്കാം

വെള്ളിയാഴ്ച സ്വീകരിയ്ക്കേണ്ട നടപടികൾ

നിങ്ങളുടെ ജീവിതത്തില്‍ ലക്ഷ്മി ദേവിയുടെ അനുഗ്രഹം പ്രാപിക്കാനായി വെള്ളിയാഴ്ച രാവിലെ കുളിയും മറ്റും കഴിഞ്ഞ് പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, കാരണം പിങ്ക് നിറം ലക്ഷ്മി ദേവിയുടെ ഏറ്റവും പ്രിയപ്പെട്ട നിറമാണ്‌.  കൂടാതെ, പൂജാവേളയിൽ ദേവിയ്ക്ക് ചുവന്ന റോസാപ്പൂക്കൾ സമർപ്പിക്കുന്നതും ഐശ്വര്യമാണ്. ഒപ്പം, ശ്രീ സൂക്തം ചൊല്ലുന്നതും ഉത്തമം. 

വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ പൂജിച്ചതിന് ശേഷം കനക ധാര സ്രോത് പാരായണം ചെയ്യുന്നതും ശ്രേഷ്ഠമാണ്. ഇങ്ങനെ ചെയ്യുന്നത്  ജീവിതത്തിൽ വന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ ഇല്ലാതാക്കാന്‍ ഉപകരിയ്ക്കും.  

പലപ്പോഴും  പല ആളുകൾക്കും അവര്‍ ജീവിതത്തില്‍ ഏറെ കഠിനാധ്വാനനം ചെയ്തതിന് ശേഷവും അവര്‍ ആഗ്രഹിക്കുന്ന പുരോഗതി കൈവരിക്കാന്‍   സാധിച്ചു എന്ന് വരില്ല. ആ സാഹചര്യത്തില്‍ വെള്ളിയാഴ്ച ദിവസത്തെ പൂജയ്ക്കൊപ്പം ഗണപതിയെയും ആരാധിക്കുക. ഇതോടെ ലക്ഷ്മീദേവിയും ഗണപതിയും നിങ്ങളുടെ ജീവിതത്തില്‍ അനുഗ്രഹം വർഷിക്കും.

ദമ്പതികൾ വളരെക്കാലമായി സന്താനത്തിനായി ആഗ്രഹിച്ചിട്ടും അവരുടെ ആഗ്രഹം സഫലമാകുന്നില്ലെങ്കിൽ, വെള്ളിയാഴ്ച ഗജലക്ഷ്മി ദേവിയെ ആരാധിക്കുക. ഈ പ്രതിവിധി ചെയ്താൽ പണത്തോടൊപ്പം സന്താന ഭാഗ്യവും ഉണ്ടാകും. 

നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമല്ല എങ്കില്‍ വെള്ളിയാഴ്ച ചെയ്യുന്ന ചില പ്രത്യേക പൂജാവിധികള്‍ നിങ്ങളെ ഈ മോശം സാമ്പത്തിക സ്ഥിതിയില്‍ നിന്നും കരകയറ്റും. വെള്ളിയാഴ്ച ദിവസം നിങ്ങളുടെ  വീട്ടിലെ പൂജാമുറിയില്‍ ശ്രീയന്ത്രം സ്ഥാപിക്കുകയും പതിവായി പൂജിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്താൽ ലക്ഷ്മീ ദേവി പ്രസാദിക്കുകയും സാമ്പത്തിക പ്രതിസന്ധി ഇല്ലാതാക്കുകയും ചെയ്യും. 

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  Zee News അത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 
 
 

 

Trending News