Monthly Numerology Predictions March 2024: ജ്യോതിഷത്തിന്‍റെ ശാഖയായ സംഖ്യാ ശാസ്ത്രത്തില്‍ സംഖ്യകളുടെ കണക്കുകൂട്ടലുകൾ അടിസ്ഥാനമാക്കിയാണ് ഭാവി ഫലം പ്രവചിയ്ക്കുന്നത്. സംഖ്യാശാസ്ത്രത്തില്‍ ഓരോ സംഖ്യയ്ക്കും അതിന്‍റെതായ പ്രത്യേക പ്രാധാന്യം വിശദീകരിച്ചിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

സംഖ്യാശാസ്ത്രം അനുസരിച്ച്, ഒരു വ്യക്തിയുടെ ഭൂതകാലവും വർത്തമാനവും ഭാവിയും ആ വ്യക്തിയുടെ ജനനതീയതിയുടെ അടിസ്ഥാനത്തിൽ അറിയാൻ കഴിയും. അതായത്, ഒരു വ്യക്തിയുടെ ജനനതീയതി അറിഞ്ഞാല്‍ ആ വ്യക്തിയുടെ സ്വഭാവഗുണങ്ങൾ, വ്യക്തിത്വം, പെരുമാറ്റം, സാമ്പത്തിക നില, ഭാവി, തൊഴില്‍, ജീവിതം തുടങ്ങിയവയെക്കുറിച്ച് അറിയാൻ കഴിയും. 


Also Read:  Horoscope Today, February 29: ഈ രാശിക്കാർക്ക് സാമ്പത്തിക മേഖലയിൽ നേട്ടം, വ്യാപാരികള്‍ ജാഗ്രത പാലിക്കണം, ഇന്നത്തെ രാശിഫലം 


സൗരയൂഥത്തിലെ 9 ഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രശാഖ കൂടിയാണ് സംഖ്യാശാസ്ത്രം. സൗരയൂഥത്തിലെ സ്വയം ശക്തിയുള്ള ഏഴു ഗ്രഹങ്ങളെ ആസ്പദമാക്കി അവയ്ക്ക് ഓരോന്നിനും ഓരോ സംഖ്യകളുടെ ശക്തി നൽകിയിരിക്കുന്നു. സംഖ്യാശാസ്ത്രമനുസരിച്ച്, 1 മുതൽ 9 വരെയുള്ള എല്ലാ സംഖ്യകളും വ്യത്യസ്ത ഗ്രഹങ്ങളാൽ ഭരിക്കപ്പെടുന്നു. 


Also Read: Kids and Govt Job Rules: രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ എങ്കില്‍ സര്‍ക്കാര്‍ ജോലി ലഭിക്കില്ല!! പുതിയ നിയമവുമായി രാജസ്ഥാന്‍ 


സംഖ്യാശാസ്ത്രം അനുസരിച്ച് മാര്‍ച്ച്‌ മാസത്തില്‍ ചില പ്രത്യേക തിയതികളില്‍ ജനിച്ച ആളുകള്‍ക്ക് ഈ മാസം വളരെ അനുകൂലമായിരിയ്ക്കും. ഈ ആളുകൾക്ക് തൊഴിൽ, സാമ്പത്തിക സ്ഥിതി, പ്രണയ ജീവിതം എന്നിവയിൽ മികച്ച ഫലങ്ങൾ ലഭിക്കും.  


സംഖ്യാശാസ്ത്രത്തില്‍ ഒരു വ്യക്തിയുടെ റാഡിക്‌സ് നമ്പറിന്‍റെ അടിസ്ഥാനത്തിലാണ് ഭാവി കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ജനനത്തീയതിയുടെ ആകെത്തുകയാണ് റാഡിക്സ്. ഈ രീതിയിൽ, 1 മുതൽ 9 വരെ റാഡിക്സ് നമ്പറുകൾ ഉണ്ട്, ഇവയുടെ അടിസ്ഥാനത്തിൽ, ഓരോ വ്യക്തിയുടെയും ദൈനംദിന, പ്രതിമാസ, വാർഷിക ജാതകം കണക്കാക്കുന്നു. പ്രതിമാസ സംഖ്യാ ജാതകം അനുസരിച്ച്, റാഡിക്സ് നമ്പർ 1 മുതൽ 9 വരെയുള്ള ആളുകൾക്ക് 2024 മാർച്ച് എങ്ങനെയായിരിക്കുമെന്ന് അറിയാം. 


റാഡിക്സ്-1 


ഏത് മാസവും 1, 10, 19, 28 തീയതികളിൽ ജനിച്ച ആളുകളുടെ റാഡിക്സ് നമ്പർ 1 ആയിരിയ്ക്കും. ഈ വ്യക്തികള്‍ക്ക് മാർച്ചിൽ വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാകാം. ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. ആരോടും അനീതി കാണിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വ്യക്തിജീവിതത്തിലെ തെറ്റിദ്ധാരണകളും വെല്ലുവിളികളും സന്തോഷം ഇല്ലാതാക്കാം.  


റാഡിക്സ്-2


ഏത് മാസവും 2, 11, 20, 29  തീയതികളിൽ ജനിച്ചവരുടെ റാഡിക്സ് 2 ആണ്. മാർച്ച് മാസം ഇത്തരക്കാർക്ക് വളരെ അനുകൂലമാണ്. ഇവര്‍ക്ക് ഈ മാസം കരിയറിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിയും. സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും. പുതിയ വീട് വാങ്ങണമെന്ന പലരുടെയും ആഗ്രഹം സഫലമാകും. പുതിയ ബിസിനസ് തുടങ്ങാം. എന്നാല്‍ ഈ മാസം ആരോഗ്യം ശ്രദ്ധിക്കുക, സമ്മർദ്ദം നിയന്ത്രിക്കുക.  


റാഡിക്സ്-3


ഏത് മാസവും 3, 12, 21, 30 തീയതികളിൽ ജനിച്ച ആളുകൾക്ക് റാഡിക്സ് നമ്പർ 3 ഉണ്ടായിരിക്കും. ഈ ആളുകൾ മാർച്ച് മാസത്തിൽ മികച്ച പ്രവർത്തനങ്ങൾ ചെയ്യും, അതിന്‍റെ ഫലങ്ങളും ലഭിക്കും. നിങ്ങൾ ഏറെ  പ്രശംസിക്കപ്പെടുകയും പുരോഗതിയിലേക്കുള്ള പാത തുറക്കുകയും ചെയ്യും. ഇവരുടെ വ്യക്തിജീവിതവും മികച്ചതായിരിയ്ക്കും. വാസ്തുവകകൾ വാങ്ങാനുള്ള അവസരം ലഭിക്കും.   


റാഡിക്സ്-4 


ഏത് മാസവും 4, 13, 22, 31  തീയതികളിൽ ജനിച്ച ആളുകൾക്ക് റാഡിക്സ് നമ്പർ 4 ആയിരിയ്ക്കും. നിങ്ങളുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവ നേടിയെടുക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്യും. നിങ്ങൾക്ക് ഉടൻ വിജയം ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾക്കായി ശ്രമം തുടരുക. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതുബ് സംസാരിച്ച് പരിഹരിക്കുക. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. 


റാഡിക്സ്-5 


ഏത് മാസവും 5, 14, 23 തീയതികളിൽ ജനിച്ച ആളുകൾക്ക് റാഡിക്സ് നമ്പർ 5 ഉണ്ടായിരിക്കും. ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകും. പുതിയ ബിസിനസ്സ് തുടങ്ങാൻ ആലോചിക്കുന്നവർക്ക് ഇത് നല്ല സമയമാണ്. എന്നാൽ ജോലി മാറുന്നതിന് മുമ്പ് കുറച്ച് സമയം കാത്തിരിക്കുന്നതാണ് നല്ലത്. അവിവാഹിതർക്ക് ഒരു പങ്കാളിയെ കണ്ടെത്താൻ കഴിയും. വിവാഹത്തിന് ശ്രമിക്കുക. 


റാഡിക്സ്-6 


ഏത് മാസവും 6, 15, 24 തീയതികളിൽ ജനിച്ച ആളുകൾക്ക് 6 എന്ന റാഡിക്സ് നമ്പർ ഉണ്ടായിരിക്കും. നിങ്ങൾ മികച്ച പ്രകടനം  കാഴ്ചവയ്ക്കും. അതിൽ നിന്ന് നല്ല ഫലങ്ങൾ ലഭിക്കും. അവിവാഹിതരായ ആളുകൾക്ക് മികച്ച പങ്കാളിയെ ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്.  നിങ്ങളുടെ സ്വഭാവവും വ്യക്തിത്വവും വിലമതിക്കപ്പെടും. 


റാഡിക്സ്-7 


ഏത് മാസവും 7, 16, 25 തീയതികളിൽ ജനിച്ച ആളുകൾക്ക് 7 എന്ന റാഡിക്സ് സംഖ്യയില്‍ ഉള്‍പ്പെടുന്നു. ഈ മാസം സ്വയം സമയം നൽകുക. മറ്റുള്ളവർ നിങ്ങളെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നതിനെ കുറിച്ച് ആകുലപ്പെടുന്നതിനുപകരം, നിങ്ങളെ സന്തോഷിപ്പിക്കുന്നത് ചെയ്യുക. അല്ലാത്തപക്ഷം, അത് നിങ്ങള്‍ക്ക് ദോഷം നല്‍കും. ഈ സമീപനം നിങ്ങളുടെ കരിയറില്‍ മുന്നേറാന്‍ അവസരം നല്‍കും.  


റാഡിക്സ്-8 


ഏത് മാസവും 8, 17, 26 തീയതികളിൽ ജനിച്ച ആളുകളുടെ റാഡിക്സ് നമ്പർ 8 ആയിരിയ്ക്കും. സമയം പാഴാക്കാതെയുള്ള പ്രവര്‍ത്തനങ്ങള്‍ ഈ മാസം നിങ്ങൾക്ക് ഗുണം ചെയ്യും. സാമ്പത്തിക നേട്ടങ്ങളും ഉണ്ടായേക്കാം. ആളുകൾ നിങ്ങളെക്കുറിച്ച് ക്രിയാത്മകമായി ചർച്ച ചെയ്യും. വ്യക്തിഗത ജീവിതത്തിനും സമയം നല്‍കുക.  


റാഡിക്സ്-9 


ഏത് മാസവും 9, 18, 27 തീയതികളിൽ ജനിച്ച ആളുകളുടെ റാഡിക്സ് നമ്പർ 9 ആയിരിയ്ക്കും.മാർച്ച് മാസത്തിൽ നിങ്ങൾ ശ്രദ്ധിക്കണം, അൽപ്പം കാത്തിരിക്കുക. സമയം നിങ്ങൾക്ക് പുതിയ അവസരങ്ങളും ഉത്തരവാദിത്തങ്ങളും കൊണ്ടുവരും. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ നിങ്ങളുടെ വികാരങ്ങൾ നിയന്ത്രണത്തിലാക്കുക. എന്നിരുന്നാലും, നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾ നല്ല സമയം ചെലവഴിക്കും. 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.