Rajasthan Govt Job Verdict: കുട്ടികള്‍ രണ്ട് മതി!! രണ്ടില്‍ കൂടുതല്‍ കുട്ടികളായാല്‍ നഷ്ടങ്ങള്‍ ഏറെ... !! രാജസ്ഥാന്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്ന നിയമ പരിഷ്ക്കാരങ്ങള്‍ ഈ സന്ദേശമാണ് നല്‍കുന്നത്...
നിങ്ങൾ ഒരു സർക്കാർ ജോലിക്ക് തയ്യാറെടുക്കുകയും നിങ്ങൾക്ക് രണ്ടിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ, ഈ വാർത്ത നിങ്ങൾക്ക് വലിയ ഞെട്ടലാണ് സമ്മാനിക്കുക. രാജസ്ഥാനില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ഇനി മുതല്‍ സര്‍ക്കാര്‍ ജോലി ലഭിക്കില്ല. രാജസ്ഥാൻ സർക്കാര്‍ നടപ്പാക്കിയ ഈ നിയമം സുപ്രീംകോടതിയും അംഗീകരിച്ചു.
രാജസ്ഥാനില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തരമൊരു നിയമം ഇതിനകം തന്നെ നിലവിലുണ്ട്. അതായത്, രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കുട്ടികള്‍ രണ്ട് മാത്രം എന്ന നയം ഇനി സർക്കാർ ജീവനക്കാർക്കും ബാധകമാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഈ നിയമം 21 വർഷം മുന്‍പ് രാജസ്ഥാനിൽ നടപ്പാക്കിയിട്ടുണ്ട്. ഇനി ഈ നിയമം സർക്കാർ ജോലികള്‍ക്കും ബാധകമാകും. സർക്കാർ ജോലിക്ക് തയ്യാറെടുക്കുന്നവർക്കും രണ്ടിൽ കൂടുതൽ കുട്ടികൾ ഉള്ളവർക്കും ഇതൊരു വലിയ ഞെട്ടലാണ്....
മുൻ സൈനികൻ രാം ലാൽ ജാട്ട് നൽകിയ അപ്പീൽ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻ സൈനികനായ രാംലാൽ ജാട്ട് 2017ൽ വിരമിച്ചു. തുടർന്ന് 2018 മെയ് 25 ന് രാജസ്ഥാൻ പോലീസിൽ കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിച്ചു. എന്നാൽ, 1989ലെ രാജസ്ഥാൻ പോലീസ് സബോർഡിനേറ്റ് സർവീസസ് റൂൾസ് റൂൾ 24(4) പ്രകാരം മുൻ സൈനികനായ രാം ലാൽ ജാട്ടിന്‍റെ അപേക്ഷ നിരസിക്കപ്പെട്ടു.
മുൻ സൈനികന്‍റെ ഹർജി തള്ളാന്‍ കാരണം?
മുൻ സൈനികനായ രാംലാൽ ജാട്ടിന് രണ്ടിലധികം കുട്ടികളുണ്ട്. അതുകൊണ്ടാണ് സർക്കാർ ജോലിക്കുള്ള അദ്ദേഹത്തിന്‍റെ അപേക്ഷ തള്ളപ്പെട്ടത്. മുൻ സൈനികൻ രാം ലാൽ ജാട്ട് രാജസ്ഥാൻ ഹൈക്കോടതിയിൽ ഇത് സംബന്ധിച്ച സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു. 2022 ഒക്ടോബറിൽ ഇത് സംബന്ധിച്ച് വിധി പറയുമ്പോൾ രാജസ്ഥാൻ ഹൈക്കോടതി ഈ വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ചിരുന്നു. പിന്നീട് അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
2001ലെ രാജസ്ഥാൻ വിവിധ സേവന (ഭേദഗതി) ചട്ടങ്ങൾ എന്തൊക്കെയാണ്?
2001-ലെ രാജസ്ഥാൻ വിവിധ സേവന (ഭേദഗതി) ചട്ടങ്ങൾ പ്രകാരം, 2002 ജൂൺ 1-നോ അതിനുശേഷമോ രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ജോലി ലഭിക്കില്ല എന്ന വ്യവസ്ഥയുണ്ട്. അവരെ സർക്കാർ ജോലിക്ക് യോഗ്യരായി കണക്കാക്കില്ല.
രാജസ്ഥാനിൽ ഇത്തരമൊരു നിയമം നടപ്പാക്കാന്‍ കാരണം?
കുടുംബാസൂത്രണം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ വ്യവസ്ഥയുടെ ലക്ഷ്യം. ഇതനുസരിച്ച്, ഉദ്യോഗാർത്ഥികൾക്ക് രണ്ടിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ അവരെ അയോഗ്യരായി കണക്കാക്കുന്നു. ഹര്‍ജി പരിഗണിച്ച വേളയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ യോഗ്യത സംബന്ധിച്ചും സമാനമായ വ്യവസ്ഥയുണ്ടെന്ന് ജസ്റ്റിസ് കാന്തിന്‍റെ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.









