Muharam: മുഹറം അവധിയിൽ മാറ്റം; തീരുമാനം മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരം
മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരം ഒമ്പതാം തിയതിയിലേക്ക് പുനർസിശ്ചയിക്കുകയായിരുന്നു.
തിരുവനന്തപുരം: മുഹറം അവധി ദിനത്തിൽ മാറ്റം വരുത്തി കേരള സർക്കാർ. ഓഗസ്റ്റ് ഒമ്പത് ആണ് സർക്കാർ പുനർനിശ്ചയിച്ച തിയതി. നേരത്തെ ഓഗസ്റ്റ് എട്ടിനായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മുസ്ലീം സംഘടനകളുടെ ആവശ്യപ്രകാരം ഒമ്പതാം തിയതിയിലേക്ക് പുനർസിശ്ചയിക്കുകയായിരുന്നു. അതേസമയം എട്ടാം തിയതി തിങ്കളാഴ്ച പ്രവൃത്തി ദിവസമായിരിക്കും. സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ പൊതുമേഖല ബാങ്കുകൾക്കടക്കം ഓഗസ്റ്റ് ഒമ്പതിന് അവധിയായിരിക്കും.
ഹിജ്റ കലണ്ടറിലെ ആദ്യത്തെ മാസമാണ് മുഹറം. മുഹറം 9, 10 ദിവസങ്ങളെ താസൂആ, ആശൂറാ എന്ന് വിളിക്കുന്നു. ഈ ദിവസങ്ങളിലെ നോമ്പ് വളരെ പുണ്യമുള്ള കാര്യമായി വിശ്വസിക്കപ്പെടുന്നു. ഇസ്ലാം നിയമം അനുസരിച്ച് യുദ്ധം നിരോധിക്കപ്പെട്ട നാലുമാസങ്ങളില്‍ ഒന്നാണ് മുഹറം. മുഹറം മാസത്തിൽ നോമ്പ് എടുക്കുന്നത് പുണ്യമുള്ള കാര്യമായി വിശ്വാസികൾ കണക്കാക്കുന്നു. ഒരു നോമ്പിന് മുപ്പത് നോമ്പിന്റെ പുണ്യം ലഭിക്കുമെന്നും പറഞ്ഞ് കേട്ടിട്ടുണ്ട്.
അതിതീവ്രമഴ: ശബരിമല ഭക്തര്‍ ആറ് മണിക്ക് മുന്‍പായി മലയിറങ്ങണം
പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ ഭക്തര്‍ ആറ് മണിക്ക് മുന്‍പായി മലയിറങ്ങണമെന്ന് നിര്‍ദേശം. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം.
ഇപ്പോള്‍ ഉടലെടുത്ത അടിയന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഉച്ചക്ക് 3 നു ശേഷം പമ്പയില്‍ നിന്നും ശബരിമലകയറുവാന്‍ അനുവദിക്കുന്നതല്ലെന്നും വൈകുന്നേരം 6 മണിക്ക് മുന്‍പായി ഭക്തര്‍ എല്ലാവരും സന്നിധാനത്തു നിന്നും മലയിറങ്ങി സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ആങ്ങമൂഴി-കക്കി- വണ്ടിപ്പെരിയാര്‍ റോഡില്‍ അരണമുടിയില്‍ മണ്ണിടിച്ചിലുണ്ടായി. മൂഴിയാര്‍ കോളനിയില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇതേ തുടര്‍ന്ന് റോഡ് ഗതാഗതം സ്തംഭിച്ചു. തടസം നീക്കുന്നതിന് ജെസിബി ഉപയോഗിച്ച് പൊതുമരാമത്ത് നിരത്തുവിഭാഗം ശ്രമം തുടങ്ങി. വാല്‍വ് ഹൗസിനു സമീപം മണ്ണിടിച്ചിലിനു സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...