Name Astrology: ഞൊടിയിടയില്‍ തിളങ്ങും ഇവരുടെ ഭാഗ്യം, പേരുകൊണ്ട് അവരെ തിരിച്ചറിയാം
സംഖ്യാശാസ്ത്രം, നാമജ്യോതിഷം, രത്നശാസ്ത്രം, ഹസ്ത രേഖാ ശാസ്ത്രം തുടങ്ങി നിരവധി ജ്യോതിഷ ശാഖകളുണ്ട്. വ്യക്തിയുടെ ജനനത്തീയതി, പേരിന്‍റെ ആദ്യാക്ഷരം, രാശി ചിഹ്നങ്ങൾ മുതലായവയുടെ സഹായത്തോടെ, വ്യക്തിയുടെ വ്യക്തിത്വം, സ്വഭാവം, ഭാവി എന്നിവ അറിയാൻ കഴിയും.
Name Astrology: സംഖ്യാശാസ്ത്രം, നാമജ്യോതിഷം, രത്നശാസ്ത്രം, ഹസ്ത രേഖാ ശാസ്ത്രം തുടങ്ങി നിരവധി ജ്യോതിഷ ശാഖകളുണ്ട്. വ്യക്തിയുടെ ജനനത്തീയതി, പേരിന്‍റെ ആദ്യാക്ഷരം, രാശി ചിഹ്നങ്ങൾ മുതലായവയുടെ സഹായത്തോടെ, വ്യക്തിയുടെ വ്യക്തിത്വം, സ്വഭാവം, ഭാവി എന്നിവ അറിയാൻ കഴിയും.
Also Read: Indian Railway Rules For AC Coach: എസി കോച്ചുകളിൽ മോഷണം!! ഇനി തടവും പിഴയും ഉറപ്പ്
ഒരു പേരില്‍ എന്തിരിയ്ക്കുന്നു എന്ന് നിങ്ങള്‍ ചിലപ്പോള്‍ ചിന്തിചിട്ടുണ്ടാകും. എന്നാല്‍ അങ്ങനെയല്ല. വേദ ജ്യോതിഷം അനുസരിച്ച്, ചില അക്ഷരങ്ങളില്‍ പേരുകള്‍ ഉള്ള ആളുകൾ വളരെ ഭാഗ്യവാന്മാരാണ്. അവർക്ക് ജീവിതത്തിൽ എല്ലാ സുഖങ്ങളും സൗകര്യങ്ങളും സന്തോഷങ്ങളും ലഭിക്കുന്നു.
Name Astrology യിലൂടെ പേരിന്‍റെ ആദ്യ അക്ഷരത്തിൽ നിന്ന് ഒരു വ്യക്തിയെക്കുറിച്ച് വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ അറിയാൻ കഴിയും. ചില അക്ഷരങ്ങളിൽ പേര് ആരംഭിക്കുന്ന ആളുകള്‍ വളരെ ഭാഗ്യവാന്മാരാണ്. ഈ ആളുകൾക്ക് ഒറ്റരാത്രികൊണ്ട് സമ്പത്തും പ്രശസ്തിയും ലഭിക്കും. അതായത്, ഈ ആളുകളുടെ നേര്‍ക്ക് സമ്പത്തിന്‍റെ അധിപനായ കുബേർ ദേവന് പ്രത്യേക ഇഷ്ടം ഉണ്ട് എന്ന് പറയപ്പെടുന്നു. ഇക്കാരണത്താൽ ഈ പേരുകാര്‍ക്ക് പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരിയ്ക്കലും നേരിടേണ്ടി വരില്ല.
ഈ പേരുകളുള്ള ആളുകൾ ഭാഗ്യവാന്മാർ
A എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവര്‍
വേദ ജ്യോതിഷമനുസരിച്ച്, 'A' എന്ന അക്ഷരത്തിൽ പേരുള്ള ആളുകൾ വളരെ ഭാഗ്യവാന്മാരായി കണക്കാക്കപ്പെടുന്നു. 'A' എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്ന ആളുകള്‍ വളരെ കഠിനാധ്വാനികളും സത്യസന്ധരുമാണ്. ഇവര്‍ക്ക് ഒരിക്കലും പണത്തിന് കുറവുണ്ടാകില്ല. അവർ ചെയ്യുന്ന ഏത് ജോലിയിലും അവർക്ക് വിജയം ലഭിക്കും. കുബേർ ദേവന്‍റെ പ്രത്യേക അനുഗ്രഹം ഇവരുടെ മേല്‍ ഉണ്ടാകും. ഇവര്‍ക്ക് ജീവിതത്തിലെ എല്ലാ സുഖസൗകര്യങ്ങളും ലഭിക്കുന്നു. ഇവരുടെ ഭാഗ്യം 25 വയസിന് ശേഷം ആരംഭിക്കും.
C എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവര്‍
'C' എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവരും വളരെ ഭാഗ്യവാന്മാരാണ്. ഇത്തരക്കാർ എല്ലാ പ്രശ്‌നങ്ങളോടും പോരാടി അവരുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നു. ഈ ആളുകൾക്ക് പെട്ടെന്ന് വിജയവും പേരും പ്രശസ്തിയും ലഭിക്കും.
H എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവര്‍
'H' എന്ന അക്ഷരത്തിൽ പേര് ആരംഭിക്കുന്ന ആളുകൾ, അവർ വളരെ നല്ല നേതാക്കന്മാരും മാനേജർമാരുമാണെന്ന് തെളിയിക്കുന്നു. ഈ ആളുകൾ വളരെ കഴിവുള്ളവരും അവരുടെ ജീവിതത്തിൽ മികച്ച വിജയം നേടുന്നവരുമാണ്.
K എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവര്‍
'K' എന്ന അക്ഷരത്തിൽ തുടങ്ങുന്ന പേരുള്ളവർ, ജീവിതകാലം മുഴുവന്‍ ആഡംബര ജീവിതം പൂർണ്ണമായി ആസ്വദിക്കുന്നു. പ്രയാസങ്ങളെ ദൃഢമായി നേരിടുകയും കഠിനാധ്വാനം കൊണ്ട് എല്ലാം നേടുകയും ചെയ്യുന്ന ശീലം ഇവർക്ക് ഉണ്ട്.
S എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവര്‍
വേദ ജ്യോതിഷമനുസരിച്ച്, 'S' എന്ന അക്ഷരത്തില്‍ പേര് ആരംഭിക്കുന്നവര്‍ കഠിനാധ്വാനികളും ബുദ്ധിശാലികളുമാണ്. എല്ലാം അറിയാനുള്ള ആഗ്രഹം അവർക്കുണ്ട്. പഠനത്തിൽ അവർ വളരെ മിടുക്കരാണ്. അവരുടെ ബുദ്ധിശക്തികൊണ്ട് അവർ ഉയർന്ന സ്ഥാനം നേടുന്നു. കുബേർ ദേവന്‍റെ അനുഗ്രഹം എപ്പോഴും അവരില്‍ നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ ഈ പേരുകാര്‍ കോടീശ്വരന്മാരുടെ കൂട്ടത്തിൽ കണക്കാക്കപ്പെടുന്നു. ഈ ആളുകളിൽ അതിശയകരമായ പോസിറ്റിവിറ്റി ഉണ്ട്. അവർ നല്ല രാഷ്ട്രീയക്കാരോ പ്രഭാഷകരോ നേതാക്കളോ ആകുകയും 35 വയസ്സിനു ശേഷം ധാരാളം പേരും പണവും സമ്പാദിക്കുകയും ചെയ്യുന്നു
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...