Indian Railway Rules For AC Coach: ട്രെയിന്‍ യാത്ര എന്നത് ഏവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. എന്നാല്‍ AC കോച്ചിലാണ് യാത്ര എങ്കില്‍ അടിപൊളി..!
വേനൽക്കാലത്ത്, മിക്ക ആളുകളും ട്രെയിനിൽ എസി കോച്ചില്‍ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നു. നിങ്ങളും എസി കോച്ചിൽ റിസർവേഷൻ ചെയ്യാൻ പോകുകയാണെങ്കിൽ, റെയിൽവേ ഒരു പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിരിയ്ക്കുന്നത് തീര്‍ച്ചയായും അറിഞ്ഞിരിക്കണം. അതായത് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ റെയില്‍വേ യാത്രക്കാരില്‍ നിന്നും വന്‍ തുക പിഴ ഈടാക്കും.
ദിവസേന ലക്ഷക്കണക്കിന് യാത്രക്കാരാണ് നമ്മുടെ രാജ്യത്ത് ട്രെയിനിൽ യാത്ര ചെയ്യുന്നത്. ഇവരില്‍ AC കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ നല്‍കുന്നു. അതായത്, ഈ യാത്രക്കാര്‍ക്ക് ഷീറ്റുകളും ടവ്വലുകളും തലയിണകളും പുതപ്പും റെയില്‍വേ നല്‍കാറുണ്ട്.
എന്നാല്‍, റെയില്‍വേ നല്‍കുന്ന ഈ സേവനം യാത്രക്കാര്‍ ദുരുപയോഗപ്പെടുത്തുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ ഈ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിയ്ക്കുന്നത്. അതായത്, യാത്രക്കാര്‍ക്ക് നല്‍കുന്ന ഷീറ്റുകളും ടവ്വലുകളും തലയിണകളും പുതപ്പും പലപ്പോഴും അപ്രത്യക്ഷമാകുന്നതായി റെയിൽവേ അറിയിച്ചു. അതായത് മോഷണം പോകുന്നു...!!
AC കോച്ചില്‍ യാത്ര ചെയ്യുന്ന ചില യാത്രക്കാര്‍ തങ്ങള്‍ക്ക് ഉപയോഗിക്കാനായി ലഭിക്കുന്ന ഷീറ്റുകളും ടവ്വലുകളും തലയിണകളും പുതപ്പും മറ്റും തിരികെ നല്‍കുന്നതിന് പകരം പായ്ക്ക് ചെയ്ത് വീട്ടില്‍ കൊണ്ടു പോകാറുണ്ട് എന്നാണ് അധികൃതര്‍ പറയുന്നത്. അവര്‍ മോഷ്ടക്കളല്ല, ഇത് അവര്‍ക്ക് ഒരു "കളി തമാശയാണ്" എന്നും റെയില്‍വേ പറയുന്നു.
എന്നാല്‍, ഇത്തരം സംഭവങ്ങള്‍ റെയില്‍വേയ്ക്ക് വരുത്തുന്ന നഷ്ടം നിങ്ങള്‍ ഊഹിക്കുന്നതിലും അധികമാണ് എന്നതാണ് വസ്തുത. അതിനാല്‍ ഈ പ്രശ്നത്തെ നേരിടാന്‍ റെയില്‍വേ പുതിയ നിയമം നടപ്പാക്കിയിരിയ്ക്കുകയാണ്
റെയിൽവേ നൽകുന്ന ഷീറ്റുകളും തൂവാലകളും തലയിണകളും പുതപ്പും മറ്റും ഏതെങ്കിലും യാത്രക്കാരന്‍ "അടിച്ചു മാറ്റിയാല്‍" ഇന്ത്യന്‍ റെയില്‍വേ പിന്നാലെയെത്തും...!! അതായത് ഇത്തരക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിയ്ക്കുന്നത്. ഇത്തരക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കും എന്ന് റെയില്‍വേയുടെ മാർഗരേഖയില്‍ പറയുന്നു. എസി കോച്ചുകളിൽ ഉപഭോക്താക്കൾക്ക് ഷീറ്റ്, ടവ്വൽ തുടങ്ങിയവ റെയിൽവേ ഒരുക്കിയിട്ടുണ്ടെങ്കിലും യാത്രക്കാരുടെ ഇത്തരം കോമാളിത്തരങ്ങൾ കാരണം റെയിൽവേ ഏറെ വലയുകയാണ്.
റിപ്പോര്‍ട്ട് അനുസരിച്ച് യാത്രക്കാരുടെ ഇത്തരം പ്രവൃത്തികള്‍ മൂലം റെയില്‍വേയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിക്കുന്നത്. ഷീറ്റുകളും ടവ്വലുകളും തലയിണകളും പുതപ്പും മറ്റും യാത്രക്കാർ മോഷ്ടിക്കുന്നുണ്ടെന്നും ഇതുമൂലം റെയിൽവേക്ക് വലിയ നഷ്ടം സംഭവിക്കുന്നുണ്ട് എന്നും റെയിൽവേ പറയുന്നു. .
ഏത് സോണിലാണ് ഏറ്റവും കൂടുതല്‍ സാധനങ്ങൾ മോഷണം പോയത്? റെയില്‍വേ റിപ്പോര്‍ട്ട് എന്താണ് പറയുന്നത്?
ഛത്തീസ്ഗഡിലെ ബിലാസ്പൂർ സോണിലെ ട്രെയിനുകളിലാണ് ഏറ്റവും കൂടുതല്‍ മോഷണം നടക്കുന്നത്. ഈ സോണുകളില്‍ ഓടുന്ന ദീര്‍ഘ ദൂര ട്രെയിനുകളില്‍ മോഷണം പതിവാണ് എന്ന് റെയില്‍വേ പറയുന്നു.
കണക്ക് അനുസരിച്ച് ബിലാസ്പൂർ സോണിൽ നിന്ന് ഓടുന്ന ട്രെയിനുകളിൽ 55 ലക്ഷം രൂപയുടെ സാധനങ്ങള്‍ മോഷണം പോയതായി റെയിൽവേ അറിയിച്ചു . കഴിഞ്ഞ നാല് മാസത്തിനിടെ 55,97,406 രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്.
കഴിഞ്ഞ നാല് മാസത്തിനിടെ 12886 ഫേസ് ടവലുകൾ മോഷണം പോയി, അതിന്‍റെ വില 559381 രൂപ. അതേസമയം, നാല് മാസത്തിനിടെ 18208 ബെഡ്ഷീറ്റുകളാണ് എസിയിൽ യാത്ര ചെയ്തവർ മോഷ്ടിച്ചത്. ഏകദേശം 2816231 രൂപയാണ് ഇതിന്‍റെ വില. ഇതുകൂടാതെ 19767 തലയിണ കവറുകൾ മോഷണം പോയിട്ടുണ്ട്, ഇതിന് 1014837 രൂപയും 2796 ബ്ലാങ്കറ്റുകൾക്ക് 1171999 രൂപയും 312 തലയിണകൾക്ക് 34956 രൂപയുമാണ് വില.
ട്രെയിനില്‍ മോഷണം നടത്തിയാല്‍ 5 വർഷം തടവും പിഴയും ലഭിക്കുമെന്ന് റെയില്‍വേ പറയുന്നു. ഇത്തരത്തില്‍ സാധനങ്ങൾ മോഷ്ടിക്കുന്നത് നിയമപരമായി തെറ്റാണെന്ന് റെയിൽവേ അറിയിച്ചു. റെയിൽവേ പ്രോപ്പർട്ടി ആക്ട് 1966 (Railway Property Act 1966) പ്രകാരം ഇത്തരം യാത്രക്കാർക്കെതിരെ റെയിൽവേ നടപടിയെടുക്കും. ഇതിൽ യാത്രക്കാർക്ക് പിഴയും ശിക്ഷയും ലഭിക്കും. ഇതിൽ, നിങ്ങൾക്ക് പരമാവധി 5 വർഷം വരെ തടവും പിഴയും റെയിൽവേ ചുമത്തുമെന്ന് റെയില്‍വേ അറിയിയ്ക്കുന്നു...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...