Narak Chaturdashi 2023: നരക ചതുർദശിയുടെ പ്രാധാന്യം എന്താണ്? വിളക്കുകൾ കൊളുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Narak Chaturdashi 2023: നരക ചതുർദശി, പ്രദോഷകാലത്ത്, യമദേവന്‍റെ നാമത്തിലാണ് ഈ വിളക്ക് കത്തിയ്ക്കുന്നത്. ഈ വിളക്കിന്‍റെ നാല് തിരികള്‍ നാല് ദിക്കുകളെ പ്രതിനിധീകരിക്കുന്നു.
Narak Chaturdashi 2023: ദീപാവലിയുടെ തലേദിവസം അതായത്, കാർത്തിക മാസത്തിലെ ചതുർദശി, നരക ചതുർദശി അല്ലെങ്കിൽ ചെറിയ ദീപാവലി ആയി ആഘോഷിക്കുന്നു. ധൻതേരസിൽ നിന്ന് ആരംഭിയ്ക്കുന്ന അഞ്ച് ദിവസത്തെ ദീപാവലി ഉത്സവത്തിന്‍റെ രണ്ടാമത്തെ ദിവസമാണ് നരക ചതുർദശി അല്ലെങ്കിൽ ചെറിയ ദീപാവലി.
ദീപാവലിയ്ക്ക് മണ്‍വിളക്കുകൾ കത്തിയ്ക്കുന്നതിന് ഏറെ പ്രാധാന്യം ഉണ്ട്. അതേപോലെ തന്നെ നരക ചതുർദശി ദിനത്തിലും മണ്‍വിളക്കുകൾ കത്തിയ്ക്കുന്നതിന് പ്രാധാന്യം ഉണ്ട്. എന്നാല്‍, ഈ ദിവസം എത്ര മണ്‍വിളക്കുകൾ കത്തിക്കുന്നത് ശുഭകരമാണ്? അവ കത്തിച്ച് വീടിന്‍റെ ഏതു ദിശകളില്‍ വയ്ക്കണം എന്നറിയാമോ?
നരക ചതുർദശി ദിവസം യമന്‍റെ വിളക്കും കത്തിക്കുന്നു. മൃത്യുദേവനായ യമരാജിന് വേണ്ടിയാണ് ഈ വിളക്ക് കത്തിക്കുന്നത്. ചില വീടുകളില്‍ എന്നും സന്ധ്യാസമയത്ത് വിളക്ക് കത്തിക്കുന്നു. എന്നാൽ, നരക ചതുർദശി ദിവസം വിളക്കുകള്‍ കത്തിയ്ക്കുന്നതിന് ഏറെ പ്രാധാന്യം ഉണ്ട്.
നരക ചതുർദശി ദിവസം വൈകുന്നേരം എത്ര വിളക്കുകൾ കത്തിക്കണം?
നരക ചതുർദശി അല്ലെങ്കില്‍ ചെറിയ ദീപാവലി ദിവസം വൈകുന്നേരം അഞ്ച് മണ്‍വിളക്കുകൾ കത്തിക്കുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. നിങ്ങൾക്ക് 7,14,17 വിളക്കുകൾ വേണമെങ്കിലും കത്തിക്കാം. ഈ ദിവസം കടുകെണ്ണ ഒഴിച്ച് വേണം മണ്‍വിളക്കുകൾ കത്തിയ്ക്കേണ്ടത്. അതില്‍ വീടിന്‍റെ പ്രധാന കവാടത്തിൽ സ്ഥാപിക്കുന്ന വിളക്ക് നാല് വശങ്ങളുള്ളതായിരിക്കണം. അതായത് ഇതില്‍ നാല് തിരികള്‍ കത്തിയ്ക്കണം.
നാല് തിരിയുള്ള വിളക്കിന്‍റെ പ്രാധാന്യം
നരക ചതുർദശി, പ്രദോഷകാലത്ത്, യമദേവന്‍റെ നാമത്തിലാണ് ഈ വിളക്ക് കത്തിയ്ക്കുന്നത്. ഈ വിളക്കിന്‍റെ നാല് തിരികള്‍ നാല് ദിക്കുകളെ പ്രതിനിധീകരിക്കുന്നു. സൂര്യാസ്തമയത്തിന് ശേഷം ആരംഭിക്കുന്ന പ്രദോഷ കാലത്താണ് ഇത് കത്തിക്കുന്നത്. അതുകൊണ്ട് രാത്രിയിൽ ഇത് കത്തിച്ച് യമന്‍റെ ദിശയായി കണക്കാക്കുന്ന തെക്ക് ദിശയിൽ വയ്ക്കുന്നു.
വിളക്ക് ശരിയായ ദിശയില്‍ സ്ഥാപിക്കേണ്ടത് പ്രധാനമാണ്
ചെറിയ ദീപാവലി നരക ചതുര്‍ദശി ദിനത്തിൽ അഞ്ച് വിളക്കുകൾ കത്തിച്ച ശേഷം, അവ ശരിയായ ദിശയിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. അഞ്ച് വിളക്കുകളിൽ ആദ്യത്തെ വിളക്ക് ഉയരത്തിൽ വയ്ക്കണം. രണ്ടാമത്തേത് വീടിന്‍റെ അടുക്കളയിൽ സൂക്ഷിക്കണം. മൂന്നാമത്തെ വിളക്ക് ആല്‍ മരത്തിന്‍റെ ചുവട്ടിലും നാലാമത്തെ വിളക്ക് വെള്ളം സൂക്ഷിക്കുന്നിടത്തും അഞ്ചാമത്തെ വിളക്ക് വീടിന്‍റെ പ്രധാന ഗേറ്റിലും സ്ഥാപിക്കണം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.