Diwali Puja 2023: ദീപാവലി പൂജയ്ക്കുള്ള ശുഭ മുഹൂര്‍ത്തം എപ്പോള്‍? ലക്ഷ്മി ദേവിയുടെ അനുഗ്രഹം നേടാന്‍ ചെയ്യണ്ടത്....

Diwali Puja 2023:   പൂജാര്‍ച്ചനകളും ആഘോഷങ്ങളും കൊണ്ട് സമ്പന്നമായതും സന്തോഷം നിറഞ്ഞതുമാണ് ഈ 5 ദിവസങ്ങള്‍.  ദീപാവലി ആഘോഷങ്ങളുടെ ആദ്യ ദിനം ധന്‍തേരസ് ആഘോഷിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Nov 11, 2023, 06:31 AM IST
  • ദീപാവലി ദിനത്തിൽ ഗണപതിയേയും ലക്ഷ്മിദേവിയേയുമാണ് ആരാധിക്കുന്നത്. ദീപാവലി പൂജയ്ക്ക് ശുഭ മുഹൂര്‍ത്തം ഏറെ പ്രധാനമാണ്.
Diwali Puja 2023:  ദീപാവലി പൂജയ്ക്കുള്ള ശുഭ മുഹൂര്‍ത്തം എപ്പോള്‍? ലക്ഷ്മി ദേവിയുടെ അനുഗ്രഹം നേടാന്‍ ചെയ്യണ്ടത്....

Diwali Puja 2023:  ഹിന്ദു മതത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ദീപാവലി. 5 ദിവസം നീണ്ടു നില്‍ക്കുന്ന ഈ ആഘോഷങ്ങള്‍  ധന്‍തേരസോടെയാണ് ആരംഭിക്കുന്നത്. ധന്‍തേരസ് ദിനത്തില്‍ ആരംഭിക്കുന്ന ദീപാവലി ആഘോഷം ഭായ് ദൂജില്‍ അവസാനിക്കുന്നു. 

പൂജാര്‍ച്ചനകളും ആഘോഷങ്ങളും കൊണ്ട് സമ്പന്നമായതും സന്തോഷം നിറഞ്ഞതുമാണ് ഈ 5 ദിവസങ്ങള്‍.  ദീപാവലി ആഘോഷങ്ങളുടെ ആദ്യ ദിനം ധന്‍തേരസ് ആഘോഷിക്കുന്നു. 

Also Read: Horoscope Today: ദീപാവലിയ്ക്ക് ഒരു ദിവസം മുന്‍പ് ഈ 6 രാശിക്കാരുടെ ഭാഗ്യം തിളങ്ങും!!  ഇന്നത്തെ രാശിഫലം അറിയാം 

വിശ്വാസമനുസരിച്ച്, ഈ ദിവസമാണ് ധന്വന്തരി ഭഗവാൻ ജനിച്ചതെന്നാണ് വിശ്വാസം. അതുകൊണ്ടാണ് ഈ ഉത്സവം ധന്‍തേരസ് എന്ന് അറിയപ്പെടുന്നത്. കാർത്തിക കൃഷ്ണ പക്ഷത്തിലെ ത്രയോദശി തിയതിയിലാണ് ധൻതേരസ് ഉത്സവം ആഘോഷിക്കുന്നത്.  ധൻതേരസസിന് ശേഷം അടുത്ത ദിവസം, നവംബര്‍ 11 ന് ചെറിയ ദീപാവലി ആഘോഷിക്കുന്നു. 

Also Read:  Home Temple Cleaning: ദീപാവലിയെത്തി, വീട്ടിലെ പൂജാമുറി വൃത്തിയാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം 
 
നവംബര്‍ 12 നാണ് ഈ വര്‍ഷം ദീപാവലി ആഘോഷം നടക്കുക. എല്ലായിടത്തും ദീപാവലി ഉത്സവത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. വീട് വൃത്തിയാക്കി കൂടുതല്‍ മോടിപിടിപ്പിക്കുക , വിപണികളും ഉത്സവത്തിന് ഒരുങ്ങിയിരിയ്ക്കുകയാണ്.

ദീപാവലി ദിനത്തിൽ ഗണപതിയേയും  ലക്ഷ്മിദേവിയേയുമാണ് ആരാധിക്കുന്നത്. എന്നാൽ, ഈ പൂജയുടെ പൂർണ ഗുണം ലഭിക്കുന്നത് ചുരുക്കം ചിലർക്ക് മാത്രമാണെന്ന് നിങ്ങൾ കണ്ടിരിക്കാം. അതിന്‍റെ കാരണം, പൂജ നടത്താനുള്ള മംഗളകരമായ സമയവും പൂജാ രീതിയുമാണ്. ദീപാവലി പൂജയ്ക്ക് ശുഭ മുഹൂര്‍ത്തം ഏറെ പ്രധാനമാണ്.  

പഞ്ചാംഗ പ്രകാരം ദീപാവലി പൂജയ്ക്കുള്ള ശുഭമുഹൂര്‍ത്തം   

അമാവാസി തിയതി ആരംഭം: നവംബർ 12, 02:44 PM 

അമാവാസി തിയതി അവസാനിക്കുന്നു:  നവംബർ 13, 02:44 PM

ലക്ഷ്മി പൂജ മുഹൂർത്തം: വൈകുന്നേരം 05:40 മുതൽ 07:36 വരെ. 

ദൈർഘ്യം: 01 മണിക്കൂർ 54 മിനിറ്റ് 

പ്രദോഷകാലം- 05:29 മുതൽ 08:07 വരെ

വൃഷഭകാലം- 05:40 മുതൽ 07:36 വരെ

ലക്ഷ്മി ദേവി നിങ്ങളുടെ ഭവനത്തില്‍ വാസമുറപ്പിച്ച് അനുഗ്രഹങ്ങള്‍ ചൊരിയാന്‍ ഈ ശുഭ മുഹൂര്‍ത്തത്തില്‍ പൂജാര്‍ച്ചനകള്‍ നടത്തി ഗണപതിയേയും ലക്ഷ്മിദേവിയേയും ആരാധിക്കാം....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News