Maha Navami 2022: രാജ്യം ഏറെ ഉത്സാഹത്തോടെ നവരാത്രി ആഘോഷിക്കുകയാണ്.  സെപ്റ്റംബര്‍ 26  മുതലാണ് ഈ വര്‍ഷം നവരാത്രി മഹോത്സവം ആരംഭിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നവരാത്രിയുടെ 9 ദിവസം ദുർഗ്ഗാദേവിയുടെ 9 വ്യത്യസ്ത രൂപങ്ങൾ ഓരോ ദിവസവും പ്രത്യേകമായി ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ദുർഗ്ഗാദേവിയെ പ്രീതിപ്പെടുത്തുന്നതിനായി ഭക്തർ നവരാത്രിയിൽ 9 ദിവസം ഉപവസിക്കുന്നു, പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടത്തുന്നു. 


Also Read:  Navratri 2022: നവരാത്രിയിൽ ഓരോ ദിവസവും ഏത് നിറത്തിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത് എന്നറിയാമോ? 


എന്നാല്‍, നവരാത്രിയുടെ ഒന്‍പതാം ദിവസം ഏറെ പ്രധാനമാണ്. ഈ ദിവസം മാ സിദ്ധിദാത്രിയെയാണ് ആരാധിക്കുന്നത്. ശേഷം  കന്യാപൂജയ്ക്കും പ്രത്യേക പ്രാധാന്യമുണ്ട്. ഇതോടെ, ഭക്തരുടെ പ്രാര്‍ത്ഥനയില്‍ ദുർഗ്ഗാദേവി പ്രസാദിക്കുകയും അവരുടെ എല്ലാ സങ്കടങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. 


ഇത്തവണ മഹാ നവമി നാളെ ഒക്ടോബര്‍ 4 നാണ് ആഘോഷിക്കുക. നവരാത്രിയുടെ അവസാന ദിവസം, അതായത് 9-ാം ദിവസം, മാ ദുർഗയുടെ സിദ്ധിദാത്രി രൂപത്തെയാണ് ആരാധിക്കുന്നത്. മാ ദുർഗ്ഗയുടെ അവസാനത്തേയും ഒമ്പതാമത്തെയും രൂപമാണ് ഇത്.   അമ്മ സിദ്ധിദാത്രി താമരപ്പൂവിൽ ഇരിക്കുന്നു, ദേവിയുടെ കൈകളിൽ ശംഖ്, ചക്രം, ഗദ, പത്മം എന്നിവയുണ്ട്. യക്ഷന്മാർ, ഗന്ധർവ്വന്മാർ, കിന്നരന്മാർ, പാമ്പുകൾ, ദേവന്മാർ,  മനുഷ്യർ എന്നിവരെല്ലാം ദേവിയുടെ കൃപയാൽ സിദ്ധികൾ നേടുന്നു. സിദ്ധിദാത്രി ദേവി സരസ്വതിയുടെ രൂപമായും കണക്കാക്കപ്പെടുന്നു. ദേവിയെ നിയമപ്രകാരം ആരാധിക്കുന്നതിലൂടെ അറിവും ജ്ഞാനവും ലഭിക്കുമെന്ന് പറയപ്പെടുന്നു. 


മഹാനവമിയുടെ പിന്നിലെ ഐതീഹ്യം എന്താണ് എന്നറിയാം  (What is the belief behind Maha Navami?) 


മഹിഷാസുരൻ എന്ന അസുരനെ കൊല്ലാൻ പാർവതി ദേവി ദുർഗ്ഗാരൂപം സ്വീകരിച്ചുവെന്നാണ് വിശ്വാസം. മഹിഷാസുരൻ ഒരു ശക്തനും ദുഷ്ടനുമായ ഒരു അസുരനായിരുന്നു. ഈ അസുരനോട് യുദ്ധം ചെയ്യാന്‍ മറ്റ് ദേവന്മാർക്ക് ഭയമായിരുന്നു. മഹിഷാസുരന്‍റെ അതിക്രമങ്ങളില്‍  പൊറുതി മുട്ടിയ ദേവന്മാര്‍ പാർവതി ദേവിയുടെ പക്കല്‍ സങ്കടം ഉണര്‍ത്തിച്ചു. ദേവി പാര്‍വതി ആദിശക്തി ദുർഗ്ഗയുടെ രൂപം സ്വീകരിച്ച് മഹിഷാസുരനുമായി 8 ദിവസം യുദ്ധം ചെയ്യുകയും ഒമ്പതാം ദിവസം മഹിഷാസുരനെ വധിക്കുകയും ചെയ്തു. അതാണ്‌ മഹാ നവമി ആഘോഷത്തിന്‍റെ പിന്നിലെ ഐതീഹ്യം. 


ദേവിയുടെ സിദ്ധിദാത്രി രൂപത്തെ ആരാധിക്കുന്നതിലൂടെ വിജയവും ശക്തിയും സമ്പത്തും ലഭിക്കുമെന്നാണ് വിശ്വാസം. തന്നെ ആത്മാർത്ഥ ഹൃദയത്തോടെ ആരാധിക്കുന്ന എല്ലാ ഭക്തജനങ്ങൾക്കും സിദ്ധിദാത്രി ദേവി മഹാവിദ്യകളുടെ എട്ട് സിദ്ധികൾ നൽകുന്നു. എല്ലാ ദേവീദേവന്മാരും മാ സിദ്ധിദാത്രിയിൽ നിന്ന് സിദ്ധികൾ നേടിയിട്ടുണ്ടെന്നാണ് വിശ്വാസം. 


മഹാ നവമിയുടെ പ്രാധാന്യം  (What is the importance of Maha Navami?) 
ഈ ദിവസം മാ സിദ്ധിദാത്രിയെ ആരാധിക്കുന്നതിലൂടെ, ഭക്തർക്ക് നവരാത്രിയുടെ 9 ദിവസത്തെ ഫലം ലഭിക്കും. ഇത്  ജീവിതത്തില്‍ വിജയം സമ്മാനിക്കും.  



നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത്  സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.