Navratri 2022: നവരാത്രിയിൽ ഓരോ ദിവസവും ഏത് നിറത്തിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത് എന്നറിയാമോ?

രാജ്യത്ത് നവരാത്രി മഹോത്സവം ആരംഭിച്ചിരിയ്ക്കുകയാണ്. സെപ്റ്റംബര്‍ 26  മുതല്‍ ഇനിയുള്ള 9 ദിവസം ദുർഗ്ഗാദേവിയുടെ 9 വ്യത്യസ്ത രൂപങ്ങൾ ഓരോ ദിവസവും പ്രത്യേകമായി ആരാധിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Sep 26, 2022, 01:04 PM IST
  • ജ്യോതിഷം പറയുന്നതനുസരിച്ച് നവരാത്രിയുടെ ഓരോ ദിവസങ്ങള്‍ക്കും ഓരോ പ്രത്യേക നിറങ്ങളും ഉണ്ട്.
  • നവരാത്രിയുടെ ഓരോ ദിവസവും ധരിക്കാന്‍ ആ ദിവസത്തിന് അനുയോജ്യമായ നിറത്തിലുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതും ഉചിതമാണ്.
Navratri 2022: നവരാത്രിയിൽ ഓരോ ദിവസവും ഏത് നിറത്തിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത് എന്നറിയാമോ?

Navratri 2022: രാജ്യത്ത് നവരാത്രി മഹോത്സവം ആരംഭിച്ചിരിയ്ക്കുകയാണ്. സെപ്റ്റംബര്‍ 26  മുതല്‍ ഇനിയുള്ള 9 ദിവസം ദുർഗ്ഗാദേവിയുടെ 9 വ്യത്യസ്ത രൂപങ്ങൾ ഓരോ ദിവസവും പ്രത്യേകമായി ആരാധിക്കുന്നു. 

നവരാത്രിയുടെ ഒന്നാം ദിവസമായ സെപ്റ്റംബര്‍ 26 ന്  മാതാ ശൈലപുത്രിയുടെ രൂപത്തില്‍ ദുർഗ്ഗാദേവിയെ ആരാധിക്കുന്നു. ദുർഗ്ഗാദേവിയെ പ്രീതിപ്പെടുത്തുന്നതിനായി ഭക്തർ നവരാത്രിയിൽ 9 ദിവസം ഉപവസിക്കുന്നു, പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടത്തുന്നു. 

നവരാത്രിയില്‍ നിറങ്ങള്‍ക്ക് പ്രാധാന്യം ഉണ്ടോ? ജ്യോതിഷം പറയുന്നതനുസരിച്ച്  നവരാത്രിയുടെ ഓരോ ദിവസങ്ങള്‍ക്കും ഓരോ പ്രത്യേക നിറങ്ങളും ഉണ്ട്. അതായത്, നവരാത്രിയുടെ ഓരോ ദിവസവും ധരിക്കാന്‍  ആ ദിവസത്തിന് അനുയോജ്യമായ നിറത്തിലുള്ള  വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതും ഉചിതമാണ്.  

Also Read:  85,705 കോടിയുടെ ആസ്തി! ഇന്ത്യയിലെ ഈ ക്ഷേത്രം ലോകത്തിലെ തന്നെ നമ്പര്‍ വണ്‍... കണക്കുകള്‍ പുറത്ത്‌

നവരാത്രിയുടെ 9 ദിവസങ്ങളില്‍  ദുർഗ്ഗാദേവിയുടെ 9 വ്യത്യസ്ത രൂപങ്ങൾ ആരാധിക്കപ്പെടുമ്പോള്‍ അതാത്, ദിവസത്തിന് അനുയോജ്യമായ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിയ്ക്കുന്നതും ഭക്തരുടെ മേല്‍ ദേവിയുടെ അനുഗ്രഹം വര്‍ഷിക്കാന്‍ ഇടയാക്കും.  നവരാത്രിയിൽ, ദുർഗ്ഗാദേവിയുടെ എല്ലാ രൂപങ്ങളുടെയും ഇഷ്ടനിറം ധരിയ്ക്കുമ്പോള്‍ ദേവി  പ്രസാദിക്കുകയും ഭക്തരുടെ മേല്‍ അനുഗ്രഹം ചൊരിയുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. 

Also Read:   Friday Tips: ലക്ഷ്മി ദേവി സമ്പത്ത് വര്‍ഷിക്കും, വെള്ളിയാഴ്ച ഈ പൂക്കള്‍ ദേവിയുടെ ചരണങ്ങളില്‍ അര്‍പ്പിക്കാം

നവരാത്രിയിൽ ഏത് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ശുഭകരമാണെന്ന് നമുക്ക് നോക്കാം. 

നവരാത്രിയിൽ 9 ദിവസം ധരിക്കാം  9 നിറമുള്ള വസ്ത്രങ്ങൾ

ദിവസം 1:  മാതാ ശൈലപുത്രി
നവരാത്രിയുടെ ആദ്യ ദിവസം മാതാ ശൈലപുത്രിയെ ആരാധിക്കുന്നു. മാതാ ശൈലപുത്രി വെള്ള നിറം ഇഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ നവരാത്രിയുടെ  ആദ്യ ദിവസം വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ശുഭകരമാണ്. 

ദിവസം 2:  മാതാ  ബ്രഹ്മചാരിണി
നവരാത്രിയുടെ രണ്ടാം ദിവസം മാതാ ബ്രഹ്മചാരിണിയെ ആരാധിക്കുന്നു.  മാതാ  ബ്രഹ്മചാരിണിക്ക് ചുവപ്പ് നിറത്തോട് വളരെ ഇഷ്ടമാണ്. ബ്രഹ്മചാരിണിയെ ആരാധിക്കുമ്പോൾ ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണം. 

ദിവസം 3: മാതാ ചന്ദ്രഘണ്ട
മാതാ ചന്ദ്രഘണ്ടയ്ക്ക്  നീല നിറം വളരെ ഇഷ്ടമാണ്, മൂന്നാം ദിവസം മാതാ  ചന്ദ്രഘണ്ടയെ ആരാധിക്കുമ്പോൾ നീല നിറത്തിലുള്ള വസ്ത്രങ്ങള്‍  ധരിക്കുന്നത് നല്ലതാണ്.

ദിവസം 4: മാതാ കൂഷ്മാണ്ഡ
നാലാം ദിവസം മാതാ കുഷ്മാണ്ഡയെ ആരാധിക്കുന്നു, മഞ്ഞ നിറം മാതാ കുഷ്മാണ്ഡയ്ക്ക് പ്രിയപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഈ ദിവസം മഞ്ഞ നിറമാണ് ധരിക്കേണ്ടത്.

ദിവസം 5: സ്കന്ദമാതാ
നവരാത്രിയുടെ അഞ്ചാം ദിവസം മാതാ സ്കന്ദമാതയെ ആരാധിക്കുന്നു, സ്കന്ദമാതയ്ക്ക് പച്ച  നിറം വളരെ പ്രിയപ്പെട്ടതാണ്. അതിനാൽ, അഞ്ചാം ദിവസം പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.

ദിവസം 6: മാതാ കാര്‍ത്യായനി
നവരാത്രിയുടെ ആറാം ദിവസം മാതാ കാര്‍ത്യായനിക്ക് സമർപ്പിക്കുന്നു, ഈ ദിവസം മാതാ  കാര്‍ത്യായനിയെ നിയമപ്രകാരം ആരാധിക്കുന്നു. മാതാ കാര്‍ത്യായനി തവിട്ട് നിറമാണ് ഇഷ്ടപ്പെടുന്നത്. ഈ ദിവസം തവിട്ടുനിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു.

ഏഴാം ദിവസം: മാതാ കാളരാത്രി
ഏഴാം ദിവസം മാ കാളരാത്രിയെ ആരാധിക്കുന്നു, മാതാ കാളരാത്രിയ്ക്ക്  ഓറഞ്ച് നിറങ്ങൾ ഏറെ ഇഷ്ടമാണ്. നവരാത്രിയുടെ ഏഴാം ദിവസം ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഐശ്വര്യമാണ്.

എട്ടാം ദിവസം: മാതാ മഹാഗൗരി
നവരാത്രിയുടെ എട്ടാം ദിവസം മാതാ  മഹാഗൗരിക്ക് സമർപ്പിക്കുന്നു. ഈ ദിവസം മാതാ മഹാഗൗരിയെ ആരാധിക്കുമ്പോള്‍ മയിൽപീലിയിലെ പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ശുഭകരമാണ്. 

ദിവസം 9: മാതാ സിദ്ധിദാത്രി
നവരാത്രിയുടെ എട്ടാം ദിവസം മാതാ സിദ്ധിദാത്രിയെ ആരാധിക്കുന്നു, ദേവിയ്ക്ക് പിങ്ക് നിറത്തോട് വളരെ ഇഷ്ടമാണ്. ഈ നിറം ധരിച്ച് ആരാധിക്കുന്നത് മാതാ സിദ്ധിദാത്രിയെ പ്രീതിപ്പെടുത്താന്‍ ഇര സഹായകമാണ്.  

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News