നവരാത്രി ഇന്ത്യയിൽ വിപുലമായി ആഘോഷിക്കപ്പെടുന്ന ഹിന്ദു ഉത്സവമാണ്. നവരാത്രി ദിനങ്ങളിൽ ദുർ​ഗാദേവിയുടെ വിവിധ രൂപങ്ങളെ ആരാധിക്കുന്നു. കാളി എന്നും ശക്തി എന്നും അറിയപ്പെടുന്ന ദുർ​ഗാദേവി സ്ത്രീകളുടെ ശക്തിയുടെ പ്രതീകമായി നിലകൊള്ളുന്നു. ഏറ്റവും മംഗളകരമായ ഉത്സവമായ നവരാത്രി ഈ വർഷം ഒക്ടോബർ 15ന് ആണ് ആരംഭിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നവരാത്രി ഉത്സവം രാജ്യത്തുടനീളം വലിയ ആഘോഷത്തോടെയാണ് ആചരിക്കുന്നത്. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ദേവതയാണ് ദുർ​ഗാദേവി. ഉപവസിച്ചും ദുർഗാദേവിക്ക് പൂജകൾ അർപ്പിച്ചും ഭക്തർ നവരാത്രി ആഘോഷിക്കുന്നു. ദുർ​ഗാദേവിയുടെ ഈ ദിനങ്ങളിൽ ഭക്തരിൽ അനു​ഗ്രഹം ചൊരിയുമെന്നാണ് വിശ്വാസം.


നവരാത്രിയുടെ ഒമ്പത് ദിവസങ്ങളിൽ ആളുകൾ അവരുടെ ഭവനങ്ങളിൽ ദീപങ്ങൾ തെളിയിച്ച് ദുർ​ഗാദേവിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുന്നു. കൂടാതെ, നവരാത്രി ചടങ്ങിന്റെ ഭാഗമാണ് കലശം സ്ഥാപിക്കൽ. നവരാത്രിയുടെ ഒമ്പത് ദിവസങ്ങളിൽ വ്രതം അനുഷ്ഠിക്കുമ്പോഴും പൂജകൾ ചെയ്യുമ്പോഴും നിങ്ങൾ ചെയ്യേണ്ടതും ചെയ്യരുതാത്തതും എന്താണെന്ന് അറിയുക.


ALSO READ: Horoscope: മേടം രാശിക്കാർക്ക് ഇന്ന് മംഗളകരമായ കാര്യങ്ങൾ നടക്കും; ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം


നവരാത്രി ആത്മീയ അവബോധം, ആത്മസാക്ഷാത്കാരം, അച്ചടക്കം, ആത്മനിയന്ത്രണം എന്നിവയിൽ അധിഷ്ഠിതമാണ്.
നവരാത്രി ആഘോഷവേളയിൽ ദുർ​ഗാദേവിയുടെ ഒമ്പത് രൂപങ്ങളെ ആരാധിക്കുന്നു. അതിനാൽ ഈ ഉത്സവം നിങ്ങളുടെ ചുറ്റുമുള്ള സ്ത്രീകളെ ബഹുമാനിക്കുന്നതിനെ ഓർമ്മിപ്പിക്കുന്നു.
നവരാത്രി വേളയിൽ നേരത്തെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിവരുത്തി പൂജകൾ ചെയ്യുന്നത് ഭാ​ഗ്യം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.
ദേവിക്ക് വിളക്ക് തെളിയിക്കുന്നത് തെക്ക് പടിഞ്ഞാറ് ദിശയിൽ ആയിരിക്കണം.
നവരാത്രി വ്രതം അനുഷ്ഠിക്കുന്ന സമയത്ത് മദ്യവും മറ്റ് ലഹരിവസ്തുക്കളും ഉപയോ​ഗിക്കരുത്.
ദുർ​ഗാദേവിക്ക് സമർപ്പിക്കുന്ന പ്രസാദങ്ങളിൽ ഉള്ളിയും വെളുത്തുള്ളിയും ഉപയോ​ഗിക്കരുത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.