Manmohan Singhs Funeral Today: മൻമോഹൻ സിംഗിന് രാജ്യം ഇന്ന് വിടചൊല്ലും; സംസ്കാര ചടങ്ങുകൾ 11:45ന്

Manmohan Singh Funeral: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് ഡൽഹിയിലെ നിഗംബോധ് ഘട്ടിൽ നടക്കും. 

Written by - Zee Malayalam News Desk | Last Updated : Dec 28, 2024, 06:59 AM IST
  • മൻമോഹൻ സിംഗിന്റെ സംസ്കാരം ഇന്ന് ഡൽഹിയിലെ നിഗംബോധ് ഘട്ടിൽ നടക്കും
  • രാവിലെ 11:45 ന് ആയിരിക്കും സംസ്കാരമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചു
  • രാവിലെ 9:30 ന് കോൺഗ്രസ് ആസ്ഥാനത്ത് നിന്നും അന്ത്യയാത്ര ആരംഭിക്കും
Manmohan Singhs Funeral Today: മൻമോഹൻ സിംഗിന് രാജ്യം ഇന്ന് വിടചൊല്ലും; സംസ്കാര ചടങ്ങുകൾ 11:45ന്

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രിയും സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ ശില്പിയുമായ  മൻമോഹൻ സിംഗിന്റെ സംസ്കാരം ഇന്ന് ഡൽഹിയിലെ നിഗംബോധ് ഘട്ടിൽ നടക്കും. രാവിലെ 11:45 ന് ആയിരിക്കും സംസ്കാരമെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചു. 

Also Read: ഡോ. മൻമോഹൻ സിംഗിന്റെ വിയോഗം: രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം

രാവിലെ 9:30 ന് കോൺഗ്രസ് ആസ്ഥാനത്ത് നിന്നും അന്ത്യയാത്ര ആരംഭിക്കും. അതേസമയം മുൻ പ്രധാനമന്ത്രിയുടെ സ്‍മാരകത്തിനായി പ്രത്യേക സ്ഥലം അനുവദിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല എന്നാണ് റിപ്പോർട്ട്. പൂർണ്ണ സൈനിക ബഹുമതിയോടെ സംസ്കാര ചടങ്ങുകൾ നടത്തും. മൻമോഹൻ സിംഗിന്റെ സംസ്കാരം രാജ്ഘട്ടിൽ നടത്താത്തതിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.

മൻമോഹൻ സിംഗിനായി നിർമ്മിക്കുന്ന സ്മാരകത്തിനുള്ള സ്ഥലത്തു തന്നെ മൃതദേഹത്തിന്റെ സംസ്കാരം നടത്താത്തതിൽ കോൺഗ്രസ് കടുത്ത അമർഷത്തിലാണ്. കേന്ദ്ര സർക്കാർ നിലപാട് വേദനാജനകമെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചിരുന്നു. എന്നാൽ സ്മാരകത്തിനുള്ള സ്ഥലം അടുത്തയാഴ്ച തീരുമാനിക്കുമെന്നാണ് കേന്ദ്ര സർക്കാർ കുടുംബത്തെ അറിയിച്ചിരിക്കുന്നത്. 

Also Read: മേട രാശിക്കാർക്ക് ഇന്ന് ആശങ്ക ഏറും, ധനു രാശിക്കാർക്ക് ബിസിനസിൽ നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!

ഇതിനിടയിൽ സ്മാരകത്തിനുള്ള സ്ഥലത്ത് തന്നെ സംസ്കാരം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ കത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പുറത്തുവിട്ടിരുന്നു. ഇതിൽ ഗംഗാതീരത്ത് രാജ്ഘട്ടിൽ സംസ്കാരം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.  കേന്ദ്ര സ‍ർക്കാരിൻ്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് നേതാവ് പ്രതാപ് സിംഗ് ബാജ്വയും രംഗത്ത് വന്നിരുന്നു. പഞ്ചാബിന്റെ പുത്രന് ഉചിതമായ സ്മാരകം പണിയണമെന്ന് ബാജ്വ ആവശ്യപ്പെട്ടു. സ്മാരകത്തിനുള്ള സ്ഥലത്ത് സംസ്കാരം നടത്തണം എന്ന കുടുംബത്തിൻറെ ആവശ്യം അംഗീകരിക്കാത്തത് ഞെട്ടിപ്പിക്കുന്നുവെന്ന് സുഖ്ബീർ സിങ് ബാദലും ആരോപിച്ചു. 

Also Read: ജനുവരിയിൽ ഈ ഗ്രഹങ്ങളുടെ സംക്രമം ഇവർക്ക് നൽകും പണത്തിന്റെ പെരുമഴ, നിങ്ങളും ഉണ്ടോ?

രാജ്യത്തെ ആദ്യ സിഖ് പ്രധാനമന്ത്രിയോടുള്ള അനാദരവാണ് കേന്ദ്രസർക്കാർ നിലപാടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശും കുറ്റപ്പെടുത്തി.  മൻമോഹൻ സിംഗിന്റെ മരണത്തെ തുടർന് ഏഴ് ദിവസത്തെ ദേശീയ ദുഃഖാചരണമാണ് കേന്ദ്രം പ്രഖ്യാപിച്ചത്, ഈ സമയത്ത് രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. എല്ലാ ഇന്ത്യൻ മിഷനുകളിലും ഹൈക്കമ്മീഷനുകളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അർദ്ധ ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News