Lunar Eclipse 2022: വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം നാളെ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
ജ്യോതിഷം അനുസരിച്ച്, ഗ്രഹണം ഏറെ അശുഭകരമായ സംഭവമായി കണക്കാക്കപ്പെടുന്നു. അതിനാൽ, ഈ സമയത്ത് മംഗളകരവും ശുഭകരവുമായ ഒരു ജോലിയും ചെയ്യാറില്ല.
Chandra Grahan 2022: ഗ്രഹണം നടക്കുന്നത് ഒരു പ്രകൃതി പ്രതിഭാസമാണ് എങ്കിലും ജ്യോതിഷപ്രകാരം ഒരു സുപ്രധാന സംഭവമാണ്. ഗ്രഹണം, അത് സൂര്യഗ്രഹണമോ ചന്ദ്രഗ്രഹണമോ ആകട്ടെ ജ്യോതിഷ പ്രകാരം, എല്ലാ രാശിക്കാരിലും ഇത് പ്രഭാവം ചെലുത്തുകയും ചെയ്യുന്നു. ചിലര്‍ക്ക് ഇത് ശുഭമാണ് എങ്കില്‍ ചിലര്‍ക്ക് തികച്ചും അശുഭകരമായ ഒന്നായിരിയ്ക്കും.
കഴിഞ്ഞ മാസമാണ് ഈ വർഷത്തെ അവസാന സൂര്യഗ്രഹണം സംഭവിച്ചത്. ദീപാവലിയുടെ അടുത്ത ദിവസമായിരുന്നു ഇത്. ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത് ദൃശ്യമായിരുന്നു. സൂര്യഗ്രഹണം സംഭവിച്ച് 15 ദിവസങ്ങൾക്ക് ശേഷം, അതായത് 2022 നവംബർ 8 ന് ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണവും സംഭവിക്കാന്‍ പോകുകയാണ്.
Also Read: Lunar Eclipse 2022: ചന്ദ്രഗ്രഹണം ഈ രാശിക്കാർക്ക് ദോഷം ചെയ്യും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഈ ഗ്രഹണം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പൂർണ്ണമായോ ഭാഗികമായോ ദൃശ്യമാകും. ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം 1 മണിക്കൂർ 58 മിനിറ്റ് നീണ്ടുനിൽക്കും. നവംബര്‍ 8 ന് വൈകുന്നേരം 05:28 ന് ആരംഭിച്ച് 07:26 ന് ഗ്രഹണം അവസാനിക്കും.
Also Read: Chandra Grahan 2022: നവംബർ 8 ന് ചന്ദ്രഗ്രഹണം, 15 ദിവസത്തിനുള്ളിൽ രണ്ട് ഗ്രഹണങ്ങൾ അശുഭകരമോ?
ജ്യോതിഷത്തിൽ ഗ്രഹണം ഒരു അശുഭകരമായ സംഭവമായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് പല ജോലികളും ചെയ്യുന്നത് ജ്യോതിഷത്തിൽ നിരോധിച്ചിരിക്കുന്നു. അതായത്, ഗ്രഹണ സമയത്തും സൂതക് സമയത്തും ഈ നിരോധനം ബാധകമാണ്.
അതായത്, ഗ്രഹണത്തിന് മുന്‍പ് സൂതക് സമയം മുതല്‍ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അതായത്, ഇക്കാര്യങ്ങള്‍ അവഗണിക്കുന്നത് ചിലപ്പോള്‍ ദോഷം വരുത്തി വയ്ക്കാം....
ജ്യോതിഷം അനുസരിച്ച്, ഗ്രഹണം ഏറെ അശുഭകരമായ സംഭവമായി കണക്കാക്കപ്പെടുന്നു. അതിനാൽ, ഈ സമയത്ത് മംഗളകരവും ശുഭകരവുമായ ഒരു ജോലിയും ചെയ്യാറില്ല. ഈ സമയത്ത് ക്ഷേത്രങ്ങളിൽ ആരാധന നടത്താറില്ല. എന്നാല്‍, ഗ്രഹണ സമയത്ത് ഒരിടത്തിരുന്ന് ഈശ്വരനെ സ്മരിച്ച് മന്ത്രങ്ങൾ ജപിച്ചാൽ പലമടങ്ങ് ഫലം ലഭിക്കും.
ചന്ദ്രഗ്രഹണത്തിന്റെ സൂതക് കാലഘട്ടം ആരംഭിക്കുന്നത് 9 മണിക്കൂർ മുമ്പാണ്. അത്തരമൊരു സാഹചര്യത്തിൽ, ഗ്രഹണത്തോടൊപ്പം ജ്യോതിഷത്തിൽ, സൂതകകാലത്തും പല കാര്യങ്ങളും ചെയ്യരുതെന്ന് ഉപദേശിച്ചിട്ടുണ്ട്. ഇതിൽ ചെറിയൊരു അശ്രദ്ധ ഉണ്ടായാൽ ഒരുപക്ഷേ വലിയ വില നല്‍കേണ്ടി വരും.
സൂതക് സമയത്തും ഗ്രഹണ സമയത്തും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങള്‍ ഏതൊക്കെയെന്ന് എന്ന് നോക്കാം
ചന്ദ്രഗ്രഹണ സമയത്ത് എന്ത് ചെയ്യണം?
ചന്ദ്രഗ്രഹണ സമയത്ത്, ആരാധന, ദാനധർമ്മം, ജപം മുതലായവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഈ ദിവസം പുണ്യ നദികളില്‍ കുളിക്കുന്നത് ഏറെ ഗുണം ചെയ്യും. ഈ സമയത്ത് മന്ത്രങ്ങൾ ഉരുവിടുന്നതും ഉത്തമമാണ്. മന്ത്രം ജപിച്ചാൽ പെട്ടെന്ന് സിദ്ധി ലഭിക്കുമെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. ഈ ദിവസം ബ്രാഹ്മണര്‍ക്കും പാവപ്പെട്ടവർക്കും ദാനം ചെയ്യുന്നത് ഏറെ ഫലം നല്‍കും.
ഗ്രഹണ സമയത്തും സുതക് സമയത്തും ഈ ജോലികള്‍ ചെയ്യരുത്
ഗ്രഹണ സമയത്തോ സൂതക് സമയത്തോ അറിയാതെപോലും വിഗ്രഹത്തെ തൊടരുതെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്.
ഈ സമയത്ത് ഭക്ഷണം കഴിക്കുക, കുടിക്കുക, ഉറങ്ങുക, നഖം മുറിക്കുക, ഭക്ഷണം പാകം ചെയ്യുക, എണ്ണ പുരട്ടുക തുടങ്ങിയവയും നിഷിദ്ധമാണ്.
സൂതക് കാലത്ത് അനാവശ്യ സംസാരം, മൂത്രവിസർജ്ജനം മുതലായവയിൽ നിന്ന് വിട്ടുനിൽക്കുന്നത് നല്ലതാണ്.
സൂതക് ആരംഭിക്കുന്നതിന് മുമ്പ് നിങ്ങള്‍ പാകം ചെയ്ത ഭക്ഷണത്തില്‍ തുളസിയില ഇടുക. അങ്ങിനെ ചെയ്താല്‍ അവ അശുദ്ധമാകില്ല.
സൂതക് കാലത്ത് ഗർഭിണികൾ ഏറെ ശ്രദ്ധിക്കണം. ഈ സമയത്ത് കത്തി, സൂചി മുതലായവ ഉപയോഗിച്ച് ഒരു ജോലിയും ചെയ്യരുത്. ഈ സമയത്ത് നടത്തവും ഉറക്കവും ഒഴിവാക്കുക.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...