Thursday Astro Tips: വ്യാഴാഴ്ച അറിയാതെപോലും ഇക്കാര്യങ്ങള്‍ ചെയ്യരുത്, നിങ്ങളുടെ ജീവിതം ദുരിതത്തിലാക്കും  


COMMERCIAL BREAK
SCROLL TO CONTINUE READING

Thursday Astro Tips: ഹൈന്ദവ  വിശ്വാസമനുസരിച്ച് ആഴ്ചയിലെ ഓരോ ദിവസവും ഏതെങ്കിലും ദേവീദേവതകള്‍ക്കായി സമര്‍പ്പിക്കപ്പെട്ടതാണ്. അതനുസരിച്ച്  വ്യാഴാഴ്ച വിഷ്ണുദേവനെ പ്രത്യേകമായി ആരാധിക്കുന്ന ദിവസമാണ്. 


മഹാവിഷ്ണുവിനെ വിധി പ്രകാരം ആരാധിച്ചാൽ, ദേവന്‍ പ്രസാദിക്കുകയും അനുഗ്രഹം ചൊരിയുകയും ചെയ്യുന്നുവെന്നും മഹാ വിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നത് വളരെ എളുപ്പമാണെന്നും വിശ്വസിക്കപ്പെടുന്നു.  മഹാ വിഷ്ണുവിനെ പ്രീതിപ്പെടുത്തുന്നതുവഴി സുഖപ്രദമായ കുടുംബജീവിതവും വിദ്യാഭ്യാസവും അറിവും സമ്പത്തും ലഭിക്കും എന്നാണ് വിശ്വാസം.  


നിങ്ങള്‍ ജീവിതത്തില്‍ സാമ്പത്തികമായി ഏറെ  ക്ലേശം അനുഭവിക്കുകയാണ് എങ്കില്‍   
വ്യാഴാഴ്ച ചെയ്യുന്ന ഈ പ്രതിവിധികള്‍ നിങ്ങളുടെ  ജീവിതത്തിലുടനീളം പണത്തിന് ഒരു കുറവും വരാതെ സംരക്ഷിക്കും. വ്യാഴാഴ്ച ദിവസം വാഴയുടെ വേര് പുറത്തെടുക്കുക., ഇത് ഗംഗാജലത്തിൽ കഴുകി ശുദ്ധീകരിച്ച് ഒരു മഞ്ഞ നൂൽ കെട്ടി നിങ്ങളുടെ ലോക്കറില്‍ സൂക്ഷിക്കുക. വ്യാഴാഴ്ച ഈ പ്രതിവിധി ചെയ്താൽ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി ഇല്ലാതാകും.  


വ്യാഴാഴ്ച കുളിച്ച ശേഷം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. മഞ്ഞ വസ്ത്രങ്ങൾ ഇല്ലെങ്കിൽ, നിങ്ങൾക്ക് ഒരു മഞ്ഞ തൂവാലയെങ്കിലും ഉപയോഗിക്കാം.   


 വ്യാഴാഴ്ച ദിവസം ലക്ഷ്മി നാരായണനെ ആരാധിച്ചാൽ ദാമ്പത്യ ജീവിതത്തിൽ സന്തോഷം വരുമെന്നും ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം ദൃഢമാകുമെന്നും പറയപ്പെടുന്നു.  
വ്യാഴാഴ്ച മഹാവിഷ്ണുവിനെ പൂജിക്കുമ്പോൾ, മഞ്ഞ വസ്ത്രം ധരിക്കുകയും പൂജാദ്രവ്യങ്ങളിൽ മഞ്ഞ ചന്ദനം ഉപയോഗിക്കുകയും വേണം. മഹാവിഷ്ണു ഇതിൽ പ്രസാദിക്കുകയും ഭക്തരുടെ  എല്ലാ ആഗ്രഹങ്ങളും സഫലമാക്കുകയും ചെയ്യുന്നു.  


ഇതുകൂടാതെ വ്യാഴാഴ്ച  ദാനധര്‍മ്മത്തിന് ഏറ്റവും ഉചിതമായ ദിവസമാണ്. ഈ ദിവസം ദാനം ചെയ്യുന്നതിലൂടെ പ്രത്യേക അനുഗ്രഹങ്ങള്‍   ലഭിക്കുന്നു.


എന്നാല്‍, ജ്യോതിഷമനുസരിച്ച്  വ്യാഴാഴ്‌ച ചെയ്യാന്‍ പാടുള്ളതും അല്ലാത്തതുമായ കാര്യങ്ങള്‍ ഉണ്ട്.  വ്യാഴാഴ്ച ചെയ്യുന്ന ചില ജോലികൾ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരും. വ്യാഴാഴ്‌ച നിഷിദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നത് ജീവിതത്തിൽ ഏറെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അറിയാതെ പോലും ചിലപ്പോള്‍ ഇക്കാര്യങ്ങള്‍ ചെയ്യുന്നത് നമുക്ക് ദോഷം ചെയ്യാം. ആ അവസരത്തില്‍ എന്തൊക്കെയാണ് വ്യാഴാഴ്‌ച ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്നറിയാം.  


1.  വ്യാഴാഴ്ച അബദ്ധത്തിൽ പോലും പിതാവിനെയോ ഗുരുവിനെയോ സന്യാസിമാരെയോ  അപമാനിക്കരുത്. കാരണം അവര്‍ വ്യാഴത്തെ പ്രതിനിധീകരിക്കുന്നു.


2.  വ്യാഴാഴ്ച വീട്ടിൽ കിച്ചടി (അരിയും പരിപ്പും ഉപയോഗിച്ചു ഉണ്ടാക്കുന്ന ഉത്തരേന്ത്യന്‍  വിഭവം)   ഉണ്ടാക്കുകയോ അത് കഴിക്കുകയോ ചെയ്യരുത് എന്നാണ് വിശ്വാസം.


3. ഈ ദിവസം സ്ത്രീകൾ തലമുടി കഴുകരുത്. ഈ ദിവസം മുടി കഴുകുന്നത് വീട്ടിൽ ഐശ്വര്യക്കുറവും സന്തോഷവും സമാധാനവും ഇല്ലാതാക്കുമെന്നും  പറയപ്പെടുന്നു.


4. വ്യാഴാഴ്ച  നഖം വെട്ടുന്നത് നിഷിദ്ധമാണ്. അങ്ങനെ ചെയ്യുന്നത് വീട്ടിൽ നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്നു.


5. വ്യാഴാഴ്ച ഷേവ് ചെയ്യുന്നതും  നല്ലതല്ല. അങ്ങനെ ചെയ്യുന്നവര്‍ക്ക് ജീവിതത്തില്‍ പല  തടസ്സങ്ങളും നേരിടേണ്ടി വരും


6. വ്യാഴാഴ്ച മുടി മുറിക്കരുത്, ഇതും അശുഭമായി കണക്കാക്കുന്നു.


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ മതപരമായ വിശ്വാസങ്ങളെയും സാമൂഹിക വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിയ്ക്കുന്നില്ല)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.