ചൈത്രമാസത്തിലെ പൗർണമിയിലാണ് ഹനുമാൻ ജയന്തി ആഘോഷിക്കുന്നത്. ഹനുമാൻ ജനിച്ചത് ഈ ദിവസമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഹനുമാൻ ജയന്തി ദിനത്തിൽ ഹനുമാൻ സ്വാമിയെ ആരാധിക്കുന്നത് നിരവധി അനു​ഗ്രഹങ്ങൾ നൽകും. ഹനുമാൻ സ്വാമിയെ ആരാധിക്കുന്നവരുടെ ആഗ്രഹങ്ങൾ സഫലമാകുമെന്നും ജീവിത ക്ലേശങ്ങൾ കുറയുമെന്നും വിശ്വസിക്കപ്പെടുന്നു. ഈ വർഷം ഹനുമാൻ ജയന്തി എപ്പോഴാണെന്നും ഈ ദിവസം എന്തെല്ലാം കാര്യങ്ങൾ ഒഴിവാക്കണമെന്നും അറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹിന്ദു കലണ്ടർ അനുസരിച്ച്, ഈ വർഷം ചൈത്രമാസത്തിലെ പൗർണമി തീയതി ഏപ്രിൽ 23 ന് പുലർച്ചെ 3.25 ന് ആരംഭിച്ച് ഏപ്രിൽ 24ന് രാവിലെ 5.18ന് സമാപിക്കും. ഹനുമാൻ ജയന്തി ഏപ്രിൽ 23ന് ആഘോഷിക്കും. ഇത്തവണ ഹനുമാൻ ജയന്തി ചൊവ്വാഴ്ചയാണ്, അതിനാൽ അതിൻ്റെ പ്രാധാന്യം കൂടുതലാണ്.


ALSO READ: ഇവടം രാശിയിൽ കുബേരയോ​ഗം; ഇവർക്കുമേൽ കുബേരദേവൻ കരുണ വർഷിക്കും, ഈ മൂന്ന് രാശിക്കാർ ദാരിദ്ര്യം മാറി സമ്പന്നരാകും


ഹനുമാൻ ജയന്തി ദിനത്തിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ:


ജ്യോതിഷ പ്രകാരം ഹനുമാൻ ജയന്തി ദിനത്തിൽ ചില കാര്യങ്ങൾ ഒഴിവാക്കണം. ഈ ദിവസം, ചില തെറ്റുകൾ വരുത്തുന്നത് ഹനുമാൻ  സ്വാമിയുടെ അപ്രീതിക്ക് കാരണമാകും. ഹനുമാൻ ജയന്തി ദിനത്തിൽ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാൻ പാടില്ലാത്തതെന്ന് നോക്കാം. ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ച് ഹനുമാൻ ജയന്തി ദിനത്തിൽ ചരണാമൃതം സമർപ്പിക്കരുത്. ഈ ദിവസം, ബജ്‌റംഗ്ബലിക്ക് പയർ ലഡ്ഡു, ചെറുപയർ തുടങ്ങിയ സാധനങ്ങൾ സമർപ്പിക്കാം.


ഹനുമാൻ ജയന്തി ദിനത്തിൽ അബദ്ധത്തിൽ പോലും കറുപ്പും വെളുപ്പും ധരിക്കരുത്. ഹൈന്ദവ വിശ്വാസം അനുസരിച്ച് മംഗളകരമായ ആഘോഷങ്ങളിലും ഉത്സവങ്ങളിലും കറുത്ത വസ്ത്രങ്ങൾ ധരിക്കരുതെന്ന് നിയമം ഉണ്ട്. ഹനുമാൻ ജയന്തി ദിനത്തിൽ ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാം.


ALSO READ: അക്ഷയതൃതീയയിൽ അത്ഭുതകരമായ രാജയോഗം; ലക്ഷ്മീദേവിയുടെ കൃപയാൽ ഈ രാശിക്കാർക്കുമേൽ പണമഴ!


ഹനുമാൻ ജയന്തി ദിനത്തിൽ നിങ്ങൾ ഹനുമാന്റെ വിഗ്രഹത്തെയോ ചിത്രത്തെയോ ആരാധിക്കുമ്പോൾ ഇത് തകർന്നതല്ലെന്ന് ഉറപ്പുവരുത്തുക. പൊട്ടിയതോ തകർന്നതോ ആയ വിഗ്രഹം ഉടനടി നീക്കം ചെയ്യണം. ഇത് ഒഴുകുന്ന വെള്ളത്തിലാണ് നിമഞ്ജനം ചെയ്യേണ്ടത്. ഹനുമാൻ ജയന്തി ദിനത്തിൽ മാംസമോ മദ്യമോ ഏതെങ്കിലും തരത്തിലുള്ള ലഹരിയോ കഴിക്കുന്നത് ഒഴിവാക്കണം.


(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.