2024 Numerology Predictions: 2024 പുതു വർഷം ആരംഭിക്കാൻ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ആ അവസരത്തില്‍ പുതുവര്‍ഷം  നമുക്ക് എങ്ങിനെയായിരിയ്ക്കും എന്നറിയാനുള്ള ആകാംഷ എല്ലാവരിലും ഉണ്ട്. 2024-ൽ ഒരു വ്യക്തിയുടെ സാമ്പത്തിക സ്ഥിതി, കരിയർ, ആരോഗ്യം, ബന്ധങ്ങൾ എന്നിവയുടെ അവസ്ഥ എന്തായിരിക്കും എന്നറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഏറെയാണ്‌.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Photos and Vastu: അബദ്ധത്തില്‍ പോലും വീടിന്‍റെ ചുമരില്‍ ഇത്തരം ചിത്രങ്ങൾ വയ്ക്കരുത്, ജീവിതത്തില്‍ നെഗറ്റിവിറ്റി നിറയും    
 
ജ്യോതിഷ പ്രവചനം അനുസരിച്ച് ഗ്രഹങ്ങളുടെ സ്ഥാനം 2024 ൽ വളരെ സവിശേഷമായിരിക്കും. ഇത് ചില  രാശിക്കാര്‍ക്ക് ഏറെ ഭാഗ്യം പ്രദാനം ചെയ്യും.


Alo Read:  CM Mohan Yadav: ഉജ്ജയിനിൽനിന്നുള്ള മോഹൻ യാദവിന് ഇനി ഇവിടെ താമസിക്കാന്‍ സാധിക്കില്ല! ഈ  മഹാകാൽ നഗരത്തിനുണ്ട് ചില നിയമങ്ങൾ!! 


ജ്യോതിഷത്തിന്‍റെ ശാഖയായ സംഖ്യാ ശാസ്ത്രത്തില്‍ സംഖ്യകളുടെ കണക്കുകൂട്ടലുകൾ അടിസ്ഥാനമാക്കിയാണ് ഭാവി ഫലം പ്രവചിയ്ക്കുന്നത്.  2024 എന്ന  പുതുവർഷത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, അതിന്‍റെ അക്കങ്ങളുടെ ആകെത്തുക 8 ആണ്. ഈ രീതിയിൽ, 2024-ന്‍റെ റാഡിക്സ്‌ 8 ആണ്. അതായത് ശനി ഗ്രഹത്തിന്‍റെ സംഖ്യ. അതിനാല്‍ 2024 ല്‍ ശനിയുടെ സ്വാധീനം ഏറെ ഉണ്ടാകും. 2024 ള്‍ റാഡിക്സ്‌ 8 ന്‍റെ സ്വാധീനം എല്ലാവരിലും എങ്ങനെയായിരിക്കുമെന്ന് അറിയാം  


റാഡിക്സ്‌ 8 ഉള്ള ആളുകൾക്ക് പുതു വര്‍ഷം വളരെ മികച്ചത് ....  


2024 ന്‍റെ റാഡിക്സ്‌ 8 ആയതിനാൽ, റാഡിക്സ്‌ നമ്പർ 8 ആയ എല്ലാ ആളുകൾക്കും ഈ വർഷം ഏറെ സവിശേഷമായിരിയ്ക്കും. ഏത് മാസത്തിലും 8, 17 അല്ലെങ്കിൽ 26 തീയതികളിൽ ജനിച്ചവരുടെ റാഡിക്സ്‌  നമ്പർ 8 ആണ്. സംഖ്യാശാസ്ത്രമനുസരിച്ച്, റാഡിക്സ്‌  നമ്പർ 8 ഉള്ള ആളുകൾക്ക് വരും വർഷം വളരെ  ശുഭമായിരിക്കും. 2024 ഇക്കൂട്ടർക്ക് ഏറെ ഭാഗ്യം നിറഞ്ഞതായിരിക്കുമെന്ന് പറയാം. ഇത്തരക്കാർക്ക് പെട്ടെന്ന് പണവും ഉന്നത പദവിയും  സ്ഥാനമാനങ്ങളും ലഭിക്കാനുള്ള യോഗമുണ്ട്. 


ഓരോ ഘട്ടത്തിലും ഭാഗ്യം ഇവരെ പിന്തുണയ്ക്കും 


റാഡിക്സ് നമ്പർ 8 ഉള്ള ആളുകൾക്ക് 2024 ലെ ഓരോ ഘട്ടത്തിലും ഭാഗ്യത്തിന്‍റെ പിന്തുണ ലഭിക്കും. അവർക്ക് വളരെ നല്ല ജോലി ലഭിക്കും. ബിസിനസ്സിൽ വലിയ പുരോഗതി ഉണ്ടാകും. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും. ഏത് മേഖലയിലേക്ക് പോയാലും പുരോഗതി കൈവരിക്കും. രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യും. കുടുംബത്തോടൊപ്പം നല്ല സമയം ചിലവഴിക്കും. നഷ്‌ടമായ പണം ലഭിക്കും.


ഒരു വലിയ ആഗ്രഹം സഫലമാകും..!!  


2024-ൽ റാഡിക്സ്‌ നമ്പര്‍ 8 ഉള്ള ആളുകളുടെ ഒരു വലിയ ആഗ്രഹം സഫലമാകും. വാഹനങ്ങളും വസ്തുവകകളും വാങ്ങാനുള്ള അവസരം ഉണ്ടാകും. സർക്കാർ ജോലിയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അത് ലഭിക്കാനുള്ള അവസരം വന്നുചേരും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. 


വാസ്തവത്തില്‍ നമ്പര്‍ 8 ശനി ദേവനെ പ്രതിനിധീകരിക്കുന്നു. ആ അസരത്തില്‍  റാഡിക്സ്‌ നമ്പര്‍ 8 ഉള്ള ആളുകള്‍ ചില പ്രത്യേക പ്രതിവിധികള്‍ ചെയ്യുന്നത് ഉചിതമായിരിയ്ക്കും.  റാഡിക്സ്‌ നമ്പര്‍ 8 ഉള്ള ആളുകള്‍ എല്ലാ ശനിയാഴ്ചകളിലും ശനി ദേവന്‍റെ ക്ഷേത്രത്തിൽ പോയി കടുകെണ്ണ വിളക്ക് കത്തിക്കുന്നത് വളരെ ഗുണം ചെയ്യും. കൂടാതെ ശനി ചാലിസയും ചൊല്ലുക. 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.