CM Mohan Yadav: മോഹൻ യാദവിന് ഇനി ഉജ്ജയിനിൽ താമസിക്കാന്‍ സാധിക്കില്ല! ഈ മഹാകാൽ നഗരത്തിനുണ്ട് ചില നിയമങ്ങൾ!!

MP CM Mohan Yadav:   മധ്യ പ്രദേശിന്‍റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മോഹന്‍ യാദവ് ഉജ്ജൈയിന്‍ സൗത്തിൽ നിന്നുള്ള എംഎൽഎയാണ്. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് ശേഷം അദ്ദേഹത്തിന് ഈ പ്രദേശത്ത് രാത്രി താങ്ങാന്‍  സാധിക്കില്ല. 

Written by - Zee Malayalam News Desk | Last Updated : Dec 12, 2023, 11:00 PM IST
  • മോഹന്‍ യാദവ് മുഖ്യമന്ത്രി ആയതോടെ ഇനി അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ പ്രദേശമായ ഉജ്ജയിനിൽ താമസിക്കാന്‍ സാധിക്കില്ല!!
CM Mohan Yadav: മോഹൻ യാദവിന് ഇനി ഉജ്ജയിനിൽ താമസിക്കാന്‍ സാധിക്കില്ല! ഈ  മഹാകാൽ നഗരത്തിനുണ്ട് ചില നിയമങ്ങൾ!!

Madhya Pradesh CM Mohan Yadav: ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ  തകര്‍പ്പന്‍ വിജയത്തിന് ശേഷം ബിജെപി കൈക്കൊണ്ട തീരുമാനങ്ങൾ വളരെ ഞെട്ടിക്കുന്നതാണ്. മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി മുഖ്യമന്ത്രി പദവിയില്‍ പാര്‍ട്ടി പുതുമുഖങ്ങൾക്ക് അവസരം നൽകി. 

Also Read:  CBSE Board Exam 2024 Time Table: 10, 12 ക്ലാസ് ടൈംടേബിൾ പുറത്തിറക്കി സിബിഎസ്ഇ  
 
വിഷ്ണുദേവ് ​​സായി, മോഹൻ യാദവ്, ഭജൻലാൽ ശർമ എന്നിവർ മുഖ്യമന്ത്രിമാരായി ഉടന്‍ തന്നെ സംസ്ഥാനങ്ങളുടെ ചുമതലയേല്‍ക്കും. എന്നാല്‍, ഇവരില്‍ ഏറ്റവും കൂടുതല്‍ ചർച്ച ചെയ്യപ്പെടുന്നത് മധ്യ പ്രദേശ്‌ മുഖ്യമന്ത്രി മോഹൻ യാദവാണ്. മധ്യപ്രദേശ് മുഖ്യമന്ത്രിയും ഉജ്ജയിന്‍ സൗത്തിൽ നിന്നുള്ള എംഎൽഎയുമാണ് മോഹൻ യാദവ്.

Also Read: Virat Kohli: കഴിഞ്ഞ 25 വർഷത്തിനിടെ ഏറ്റവും കൂടുതൽ ആളുകള്‍ തിരഞ്ഞ ക്രിക്കറ്റ് താരം!! പേര് വെളിപ്പെടുത്തി ഗൂഗിള്‍  
 
അതായത്, മോഹന്‍ യാദവ് മുഖ്യമന്ത്രി ആയതോടെ ഇനി അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ പ്രദേശമായ ഉജ്ജയിനിൽ താമസിക്കാന്‍ സാധിക്കില്ല!! അതായത്, മഹാകാൽ നഗരമായ ഉജ്ജയിനുണ്ട് ചില പ്രത്യേകതകള്‍. മഹാകാൽ നഗരത്തിലെ ചില  നിയമങ്ങളെക്കുറിച്ച് വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അറിയൂ!

മധ്യ പ്രദേശിന്‍റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മോഹന്‍ യാദവ് ഉജ്ജൈയിന്‍ സൗത്തിൽ നിന്നുള്ള എംഎൽഎയാണ്. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് ശേഷം അദ്ദേഹത്തിന് ഈ പ്രദേശത്ത് രാത്രി താങ്ങാന്‍  സാധിക്കില്ല. ഇത് എന്തുകൊണ്ടാണ് എന്നറിയുമോ?  

ഉജ്ജയിന്‍ മഹാകാല്‍ നഗരമാണ്.  ഇവിടുത്തെ രാജാവ് മഹാകൽ ആണെന്ന് ഉജ്ജൈനിയിൽ ഒരു പുരാതന വിശ്വാസമുണ്ട്, അതിനാലാണ് ഉജ്ജൈനിനെ, മഹാകാലിന്‍റെ നഗരം എന്ന് വിളിക്കുന്നത്. നഗരത്തിന്‍റെ അധിപനായ മഹാകാലിന്‍റെ  രൂപത്തിലാണ് ശിവൻ ഇവിടെ സന്നിഹിതനായിരിക്കുന്നത്. മറ്റൊരു മുഖ്യമന്ത്രിയും വിവിഐപിയും ഉജ്ജയിനിൽ രാത്രി തങ്ങാത്തതിന്‍റെ കാരണം ഇതാണ്. ഒരു മുഖ്യമന്ത്രിയോ രാജാവോ രാത്രി ഉജ്ജയിനിൽ തങ്ങിയാൽ ആ വ്യക്തിക്ക് എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ സംഭവിക്കുമെന്നാണ് വിശ്വാസം. അതിനാല്‍ മഹാകാല്‍ ദര്‍ശനത്തിന് എത്തുന്ന പ്രമുഖര്‍ രാത്രി നഗരത്തിന് വെളിയിലാണ് താമസിക്കുക. നഗരത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള വീട്ടിലാണ് സിന്ധ്യ കുടുംബവും താമസിക്കുന്നത്.

മോഹൻ യാദവ് ഉജ്ജയിനിൽ തുടരുമോ?

ഈ പുരാതന വിശ്വാസം കണക്കിലെടുത്ത്, മുഖ്യമന്ത്രി മോഹൻ യാദവ് ഉജ്ജയിനിൽ താമസിക്കുമോ അതോ നഗരത്തിൽ നിന്ന് മറ്റെവിടെയെങ്കിലും താമസിക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. മോഹൻ യാദവിന് നഗരത്തിൽ ജീവിക്കണമെങ്കിൽ മകനായി ജീവിക്കാമെന്നും മുഖ്യമന്ത്രിയായി ജീവിക്കാനാകില്ലെന്നും ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിലെ പൂജാരിമാർ പറയുന്നു. മഹാകാൽ ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍റെ അഭിപ്രായത്തിൽ, മഹാകാൽ തന്നെയാണ് ഉജ്ജയിനിലെ രാജാവ്, അതിനാൽ രണ്ട് രാജാക്കന്മാർക്ക് ഇവിടെ താമസിക്കാൻ കഴിയില്ല. ഈ വിശ്വാസമാണ് ഇവിടെ ആളുകള്‍ പിന്തുടരുന്നത്.

പുരാതന കഥ എന്താണ് പറയുന്നത്?

മറ്റൊരു പുരാതന കഥ ഉജ്ജയിനിനെക്കുറിച്ച് വളരെ പ്രസിദ്ധമാണ്. ആരെങ്കിലും ഉജ്ജയിനിലെ രാജാവോ ഭരണാധികാരിയോ ആകുമ്പോഴെല്ലാം അദ്ദേഹം പിറ്റേന്ന് രാവിലെ മരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. വിക്രമാദിത്യ രാജാവ് ഈ പതിവിന് ഒരു പരിഹാരം കണ്ടെത്തി. അതിന്‍റെ ഭാഗമായി ഉജ്ജയിനിലെ രാജാവിനെ നഗരത്തിൽ നിന്ന് അകറ്റി നിർത്തി. ആ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും മുഖ്യമന്ത്രിയുമടക്കം ആരും രാത്രി ഇവിടെ തങ്ങാറില്ല എന്നറിയുമ്പോൾ നിങ്ങൾ അത്ഭുതപ്പെടും. പ്രമുഖര്‍ രാത്രിയിൽ ഉജ്ജയിനിൽ  തങ്ങിയാല്‍ ആരായാലും അവര്‍ക്ക് അധികാരത്തിൽ നിന്ന് പുറത്തുപോകേണ്ടി വരും.  

മൊറാർജി ദേശായിയുടെ പ്രസിദ്ധമായ കഥ

ഒരിക്കൽ പ്രധാനമന്ത്രി മൊറാർജി ദേശായി മഹാകാൽ ദർശനത്തിന് വന്നപ്പോൾ അദ്ദേഹം രാജ്യത്തിന്‍റെ നാലാമത്തെ പ്രധാനമന്ത്രിയായിരുന്നു. രാത്രി ഉജ്ജയിനിൽ തങ്ങിയ അദ്ദേഹത്തിന് അടുത്ത ദിവസം തന്നെ അദ്ദേഹത്തിന്‍റെ സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കേണ്ടി വന്നു. കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാത്രി ഉജ്ജയിനിൽ ക്യാമ്പ് ചെയ്തതും ചർച്ചയാകുന്നു. 20 ദിവസത്തിന് ശേഷം അദ്ദേഹത്തിന് രാജിവെക്കേണ്ടി വന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News